Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Parveen-Hafeez
cancel
camera_alt????? ??????

സ്​ത്രീകൾ അധികം കടന്ന്​ ചെല്ലാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത ആതുരശുശ്രൂഷ മേഖലയിലേക്ക്​ 20 വ​​ർ​​ഷം മു​​മ്പ്​ സം​​രം​​ഭ​​ക​​യാ​​യി ക​​ട​​ന്നു​വ​​രാ​​ൻ ധൈ​​ര്യം കാ​​ണി​​ച്ച ഒ​​രു മ​​ല​​യാ​​ളിയു​​ണ്ട്​ കേരളത്തിൽ. കണ്ണൂർ സ്വദേശിനിയായ പ​​ർ​​വീ​​ൻ ഹ​​ഫീ​​സ്. മ​​ല​​ബാ​​റി​​ൽ ​നി​​ന്ന്​ കൊ​​ച്ചി​​യി​​ലേ​​ക്ക്​ വ​​ണ്ടി ക​​യ​​റു​േ​​മ്പാ​​ൾ അ​​വ​​രൊരു സ്വ​​പ്​​​ന​​ം കണ്ടിരുന്നു. ആ​​ സ്വപ്​നം ഇന്നവരെ ‘സ​​ൺ​​​റൈ​​സ്​’ എന്ന, ആതു​​ര​ശു​ശ്രൂ​​ഷ രംഗത്തെ മികച്ച ബ്രാൻഡി​െന പടുത്തുയർത്തിയ സംരംഭകയാക്കിയിരിക്കുന്നു. പലർക്കും സ്വയം സംരഭകരാകാനുള്ള ഉൗർജ്ജം കൂടിയാണ് പർവീൺ. തന്‍റെ സ്വപ്​നം യാഥാർഥ്യമാക്കാനെടുത്ത 20 വർഷങ്ങളെക്കുറിച്ച്​ സൺറൈസ്​ ഹോസ്​പിറ്റലി​ന്‍റെ മാനേജിങ്​ ഡയറക്​ടറായ പർവീൺ പറയുന്നു. 

തുടക്കം 
‘‘കു​​ട്ടി​​ക്കാ​​ലം മു​​ത​ലേ എന്‍റെ ചോരയിൽ ബിസിനസ്​ അലിഞ്ഞ്​ ചേർന്നിരുന്നു. വീട്ടിൽ അമ്മാവനും ബ​​ന്ധു​​ക്ക​​ളു​​മൊ​​ക്കെ വ്യ​​ത്യ​​സ്​​​ത​​മാ​​യ നി​​ര​​വ​​ധി ബി​​സി​​ന​​സു​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത്​ കണ്ടും അവരുടെ ച​​ർ​​ച്ച​​ക​​ൾ​​ കേട്ടുമാണ്​ ഞാൻ വളർന്നത്​. അതായിരിക്കണംസ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന്​ എന്നെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. പത്രങ്ങളിലെ​ാക്കെ ബിസിനിസ്​ വാർത്തകൾ, ചിലരുടെ ഉയർച്ചകളും മറ്റ്​ ചിലരുടെ വീഴ്ചകളും ഞാൻ ശ്രദ്ധിച്ചിരുന്നു. എന്‍റെ ജീവിതത്തെ അടയാളപ്പെടുത്തുന്നതിനൊപ്പം ഇൗ നാടിനും സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു പഠനകാലത്ത്​ ഞാൻ കൂടുതലും ആലോചിച്ചിരുന്നത്. ​അവധിക്കാലത്ത്​ ബന്ധുക്കൾ ന​​ട​​ത്തു​​ന്ന ബി​​സി​​ന​​സ്​ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പോകുമായിരുന്നു. അവരുടെ ബിസിനസ്​ രീതികളും സ്​ട്രാറ്റജികളുമൊക്കെ ചോദിച്ചും കണ്ടുമൊക്കെ അങ്ങനെ നടക്കും. ഇതിനിടയിലാണ്​ ഡോ. ​​ഹ​​ഫീ​​സ് റ​​ഹ്​​​മാ​​നു​​മാ​​യു​​ള്ള വി​​വാ​​ഹം ന​​ട​​ക്കു​​ന്ന​​ത്. അതൊരു ടേണിംഗ്​ പോയിൻറായിരുന്നു. ഉന്നത പഠനത്തിനായി  ഞ​​ങ്ങ​​ൾ ര​​ണ്ടു​ കൊ​​ല്ലം അ​​ഹമ്മ​​ദാ​​ബാ​​ദി​​ലേക്ക്​ പോയി. അ​​വി​​ടെ​നി​​ന്ന്​ മ​​ട​​ങ്ങു​േ​​മ്പാ​​ൾ ഞ​​ങ്ങ​​ളു​​ടെ ​ൈക​യി​​ൽ ക്ലി​​യ​​ർ​ക​​ട്ടാ​​യ ഒ​​രു ​െ​എ​​ഡി​​യ​​യും സ്വ​​പ്​​​ന​​വു​​മു​​ണ്ടാ​​യി​​രു​​ന്നു. ​ 

Parveen-Hafeez

ഡോക്​ടർ ഒപ്പമുള്ളത്​ കൊണ്ട്​ ആ ആരോഗ്യമേഖലയെ കുറിച്ചായിരുന്നു ​െഎഡിയ. പ​​ര​​സ്​​​പ​​രം ന​​ട​​ത്തി​​യ ആ​േ​​ലാ​​ച​​ന​​യി​​ലൂ​ടെ​യും ച​​ർ​​ച്ച​​ക​​ളി​​ലൂ​ടെ​​യും അത്​ വി​​ക​​സി​​ച്ചു.​ എ​​ങ്ങ​​നെ തു​​ട​​ങ്ങ​​ണം, എ​​വി​​ടെ വീ​​ട്​ വെ​​ക്ക​​ണം, കു​​ട്ടി​​ക​​ളെ എ​​വി​​ടെ പ​​ഠി​​പ്പി​​ക്ക​​ണം തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ൾ​വ​​രെ തീ​​രു​​മാ​​നി​​ച്ചുറപ്പിച്ചായിരുന്നു അവിടെ നിന്ന്​ കൊച്ചിയിൽ എത്തിയത്​. കലൂരിൽ ഡോക്​ടർ ഒരു ക്ലിനിക്ക്​ തുടങ്ങി. ഒ​​പ്പം ഞാൻ മെ​​ഡ്​​​ലീ​​സ്​ എ​​ന്ന പേ​​രി​​ൽ ഒ​​രു സ​​ർ​​ജി​​ക്ക​​ൽ ക​​മ്പ​​നി​​യും തു​​ട​​ങ്ങി.​ അതുമായി മുന്നോട്ട്​​ പോകു​േമ്പാഴും ഞ​​ങ്ങ​​ളു​െ​​ട യാ​​ത്ര​​യിലും ചിന്തയിലും കാഴ്​ചയിലും ആ ​​സ്വ​​പ്​​​നം മാത്രമായിരുന്നു. പതുക്കെ അതിലേക്ക്​ ഞങ്ങൾ ചുവടുവെച്ചു. അങ്ങനെ 1996 ഒക്​ടോബറിൽ കാക്കനാട്​ സൺറൈസ്​ എന്ന ആശുപത്രി ശൃംഖലയുടെ പ്രവർത്തനം ആരംഭിച്ചു. 20 വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ 20 ആ​​ശു​​പ​​ത്രി എ​​ന്ന വ​​ലി​​യ സ്വ​​പ്​​​ന​​ത്തി​​ലേ​​ക്ക്​ ആണ്​ അന്ന്​ ഞ​​ങ്ങ​​ൾ നടന്ന്​ കയറിയത്​. 21 വ​​ർ​​ഷം പി​​ന്നി​​ടു​േ​​മ്പാ​​ൾ ലോ​​ക​​ത്തി​െ​​ൻ​​റ പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 14 പ്രോ​​ജ​ക്​​​​​ടുകളിലേക്ക്​ ആ സ്വപ്​നം വളർന്നു. സ​​ൺ​​റൈ​​സിലെ ചീ​​ഫ് ഗൈ​​ന​​ക്കോ​​ള​​ജി​​സ്​​​റ്റാ​​യ ഡോ. ​​ഹ​​ഫീ​​സ് നൽകിയ പിന്തുണ തന്നെയായിരുന്നു ഇൗ വിജയത്തിന്‍റെ പിന്നിലെ ഏറ്റവും വലിയ ഘടകം -പർവീൺ ഒാർക്കുന്നു. 

കുടുംബത്തിന്‍റെ​യും ആശുപത്രിയുടെയും എം.ഡി
‘‘ജീ​​വി​​ത​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ അ​​നു​​ഗ്ര​​ഹം എന്‍റെ മൂ​​ന്ന്​ ​െപ​​ൺ​​മ​​ക്ക​​ളാ​​ണ്-സോ​​ണി​​യ, അ​​യി​​ഷ, മ​​ർ​​യം. ആ​​ദ്യ​​​ത്തെ ര​​ണ്ടു പേ​​രും മെ​​ഡി​​സി​​ൻ തി​​ര​​ഞ്ഞെ​​ടു​​ത്ത​​പ്പോ​​ൾ മ​​ർ​​യം ഹെ​​ൽ​​ത്ത്​​ കെ​​യ​​ർ മാനേജ്​മ​​​​​െൻറിലാണ്​​ താ​​ൽ​​പ​​ര്യം കാ​​ണി​​ക്കു​​ന്ന​​ത്. ഒ​​രു സ്ത്രീ ​​അ​​വ​​ർ ഏ​​ത്​ പ്ര​​ഫ​​ഷ​​ൻ തി​​ര​​ഞ്ഞെ​​ടു​​ത്താ​​ലും അ​​വ​​ർ ഒ​​രു മ​​ക​​ളാ​​ണ്, ഭാ​​ര്യ​​യാ​​ണ്, അ​​മ്മ​​യാ​​ണ്, സ​​ഹോ​​ദ​​രി​​യാ​​ണ്. അ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ൾ​കൂ​​ടി ഒാ​​ർ​​മ​​യി​​ലു​​ണ്ടാ​​ക​​ണമെന്നാണ്​ എ​​​​​​െൻറ പോളിസി, ഇൗ ​​പ​​ദ​​വി​​ക​​ളോ​​ടും അ​​വ​​ർ​​ക്ക്​  ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​ങ്ങ​​ളു​​​ണ്ട്. കു​​ട്ടി​​ക​​ളോ​​ടും ബ​​ന്ധു​​ക്ക​​ളോ​​ടും സു​​ഹൃ​​ത്തു​​ക്ക​​ളോ​​ടു​മൊ​പ്പം  സ​​മ​​യം ചെ​​ല​​വ​​ഴി​​ക്കാ​​ൻ പ​​റ്റ​​ണം. അ​​വ​​രു​​ടെ ഒ​​രു കാ​​ര്യ​​ത്തി​​ലും അ​​വ​​ർ​​ക്ക്​ ന​​മ്മ​​ളെ മി​​സ്​ ചെ​​യ്യ​​രു​​ത്. കു​​ട്ടി​​ക​​ളു​​ടെ പ​​ഠ​​ന​​ത്തി​​ലാ​​​ക​െ​​ട്ട, അ​​വ​​രു​​ടെ മാ​​ന​​സി​​ക, ബൗ​​ദ്ധി​​ക വ​​ള​​ർ​​ച്ച​​യി​​ൽ പോ​​ലും അ​​മ്മ​​യു​​ടെ റോ​​ൾ വ​​ലു​​താ​​ണ്. അത്​ കൊണ്ട്​ തന്നെ അവർക്കൊ​​പ്പ​​മു​​ള്ള  സ​​മ​​യം അ​​ത്​ ക്വാ​ളി​​റ്റി​​യാ​​യി ചെ​​ല​​വ​​ഴി​​ക്കു​​ക എ​​ന്ന​​താ​​ണ്​ എെ​​ൻ​​റ നി​​ല​​പാ​​ട്. എ​​ല്ലാ​​ത്തി​​നെ​​യും പോ​​സി​​റ്റി​വാ​​യി കാ​​ണു​​ക എ​​ന്ന പാ​​ഠ​​മാ​​ണ്​ അ​​വ​​ർ​​ക്ക്​ പ്രാ​​ഥ​​മി​​ക​​മാ​​യി ന​​ൽ​​കി​​യ​​ത്.​ 

Parveen-Hafeez

ചെ​​റു​പ്രാ​​യ​​ത്തി​​ൽ​പോ​​ലും അ​​വ​​രോ​​ട്​ മെ​​ച്യൂ​​രി​​റ്റി​​യോ​​ടെ​​യാ​​ണ്​ പെ​​രു​​മാ​​റി​​യി​​രു​​ന്ന​​ത്.​ വീട്ടിൽ നടക്കുന്ന ച​​ർ​​ച്ചകളിലൊക്കെ അ​​വ​​രോ​​ടും അ​​ഭി​​പ്രാ​​യം ചോ​​ദി​​ക്കും.​ അ​​വ​​രു​​ടെ ഭ​​ക്ഷ​​ണ​ കാ​​ര്യ​​ത്തി​​ൽ, അ​​വ​​രു​​ടെ സ്​​​കൂ​​ളി​​ലെ പി.​​ടി.​​എ മീ​​റ്റി​​ങ്ങു​​ക​​ളി​​ൽ, അ​​വ​​ർ​​ക്കൊ​​പ്പ​​മു​​ള്ള ഒൗ​​ട്ടി​​ങ്ങു​​ക​​ൾ ഇ​​തൊ​​ക്കെ കൃ​​ത്യ​​മാ​​യി ന​​ട​​ക്കും.​ അ​​വ​​ർ​​ക്ക്​ ഒ​​രി​​ക്ക​​ലും എ​​ന്നെ മി​​സാ​​വ​​രു​​ത്.​ അ​​ങ്ങ​​നെ സം​​ഭ​​വി​​ച്ചാ​​ൽ അ​​വ​​രെ​​യും എന്നെയും അ​​ത്​ ബാ​​ധി​​ക്കു​​മെ​​ന്ന്​ എ​​നി​​ക്ക​​റി​​യാം. ഒ​​രു എന്‍റർ​​പ്ര​​ണ​ർ എ​​ന്ന നി​​ല​​യി​​ൽ ഒ​​രു​പാ​​ട്​ തി​​ര​​ക്കു​​ക​​ളു​​ണ്ടാ​​കും. 20 വ​​ർ​​ഷ​​മാ​​യി ഞാ​​ൻ ​േ​ജാ​​ലി ചെ​​യ്യു​​ന്നു.​ എ​​നി​​ക്ക്​ മ​​ക്ക​​ളെ​​യോ എ​െ​​ൻ​​റ ബ​​ന്ധു​​ക്ക​​ളെ​​യോ സു​​ഹൃ​​ത്തു​​ക്ക​​​ള​​യോ അ​​ല്ലെ​​ങ്കി​​ൽ ഒ​​ഴി​വു​​​വേ​​ള​​ക​​ളോ മി​​സ്​ ആയി എ​​ന്ന്​ ​േ​താ​​ന്നി​​യി​​ട്ടി​​ല്ല. അ​​വ​​ർ​​ക്കും എ​​ന്നെ​ മി​​സ്​ ചെ​​യ്​​​തി​​ട്ടു​​ണ്ടാ​​വി​​ല്ല.​ ഞാ​​ൻ അ​​ങ്ങ​​നെ​​യാ​​ണ്​ പ്ലാ​​ൻ ചെ​​യ്​​​തി​​ട്ടു​​ള്ള​​ത്​. 

ലൈഫ് ഷെഡ്യൂള്‍
ആശ​ുപത്രിയുടെത്​ പോലെ തന്നെ  വീ​​ട്ടി​​ലെ​​യും ഫി​​നാ​​ൻ​​സും ഞാ​​ൻ​ ത​​ന്നെ​​യാ​​ണ്​ ഹാ​​ൻ​​ഡി​​ൽ ചെ​​യ്യു​​ന്ന​​ത്.​ ആ​​​ശു​​പ​​​ത്രി​​യി​​ലെ ഒാ​​പ​​റേ​​ഷ​​ൻ തി​​യ​​റ്റ​​റി​​ലേ​​ക്ക്​ ഏ​​റ്റ​​വും പു​​തി​​യ ഉ​​പ​​ക​​ര​​ണം വാ​​ങ്ങു​​ന്ന​​ത്​ മു​​ത​​ൽ വീ​​ട്ടി​​ൽ നാ​​ള​​ത്തേ​​ക്ക്​ ആ​​വ​​ശ്യ​​മു​​ള്ള പ​​ച്ച​​ക്ക​​റി​ വാ​​ങ്ങു​​ന്ന​​തു​വ​​രെ ഞാ​​ൻ അ​​റി​​യ​​ണം.​ എന്നാൽ  വീട്ടിലെ എല്ലാ കാര്യങ്ങളും ഫിനാൻസ്​ അടക്കമുള്ള കാര്യങ്ങൾ ഹാൻഡിൽ ചെയ്യാൻ മക്കൾ റെഡിയായതോടെ എനിക്ക്​ കൂടുതൽ സമയം ബിസിനസിൽ ശ്രദ്ധിക്കാൻ കഴിഞ്ഞു. ഇടക്ക്​ അഭിപ്രായവും നിർദേശവും പറയുകയും പങ്ക്​ വെക്കുകയും ചെയ്യും. അത്​ അവർക്ക്​ മുതൽക്കൂട്ടാവുകയും ചെയ്യും. എന്‍റെ ക​​ല്യാ​​ണം ക​​ഴി​​ഞ്ഞ കാ​​ലം തൊ​​ട്ട്​ വീ​​ടിന്‍റെ ഫി​​നാ​​ൻ​​സ്​ കാ​​ര്യം മു​​ഴു​​വ​​നും ഡോ​​ക്​​​ട​​ർ എ​​നി​​ക്ക്​ വി​​ട്ടു​ത​​ന്നി​​രു​​ന്നു.​ ആ വിശ്വാസമാണ്​ ഞാൻ എന്‍റെ മക്കളോടും കാണിച്ചത്​. എന്നാൽ ആ​​ശു​​പ​​ത്രി​​യു​​ടേ​​ത​​ട​​ക്കം മറ്റ്​ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ സാ​​മ്പ​​ത്തി​​ക കാ​​ര്യ​​ങ്ങ​​ൾ ഞാ​​ൻ ഒറ്റക്ക്​ ത​​ന്നെയാണ്​ നോ​​ക്കുന്നത്​.​ കാ​​ര​​ണം, ഒാ​​രോ അ​​ക്ക​​ത്തി​​ലും ന​​മ്മു​​ടെ ശ്ര​​ദ്ധ വേ​​ണം. ആ​​ശ​ു​​പ​​ത്രി​​യി​​ൽ ഫി​​നാ​​ൻ​​സ്​ മാ​​നേ​​ജ​​റും ചാ​​ർ​േ​​ട്ട​​ഡ്​ അ​​ക്കൗ​​ണ്ട​​ന്‍റ്​​സും അ​​ക്കൗ​​ണ്ട​​്​​സ്​ വി​​ഭാ​​ഗ​​ത്തി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​മൊ​ക്കെ ഉ​​ണ്ടെ​​ങ്കി​​ലും അ​​ന്തി​​മ തീ​​രു​​മാ​​ന​​ങ്ങ​​ൾ എന്‍റേ​താ​​ണ്.

Parveen-Hafeez

സംരംഭകയായ സ്ത്രീ 
കുടുംബത്തിലെ പോലെ തന്നെ ഒരു സ്​ത്രീ വലിയ സ്ഥാപനത്തിന്‍റെ തലപ്പത്തിരിക്കുന്നത്​ വലിയ കാര്യമാണ്​. ജീവനക്കാർക്കും ​രോഗികൾക്കും നമ്മളോട്​ കൂ​​ടു​​ത​​ൽ ക​​മ്യൂ​​ണി​​ക്കേ​​റ്റ്​ ചെ​​യ്യാ​​നും അ​​വ​​രു​​ടെ പ്ര​​ശ്​​​ന​​ങ്ങ​​ൾ അവതരിപ്പിക്കാനും കു​​റ​​ച്ചു​​കൂ​​ടി ഫ്രീ​​ഡ​​ത്തോ​​ടെ സം​​സാ​​രി​​ക്കാ​​നും  ക​​ഴി​​യും. ഇ​​ത്​ ഒ​​രേ സ​​മ​​യം അ​​വ​​ർ​​ക്കും ഞ​​ങ്ങ​​ൾ​​ക്കും ഗു​​ണ​​ക​​ര​​മാ​​ണ്. പ​​ല വ​​ഴി​​ക്കാ​​ണ്​ ഹോ​​സ്​​​പി​​റ്റ​​ലി​​ലേ​​ക്ക്​ ഞാ​​ൻ ​പ്ര​​വേ​​ശി​​ക്കു​​ക. ചി​​ല​േ​​പ്പാ​​ൾ റി​​സ​​പ്​​​ഷ​​ൻ വ​​ഴി അ​​ല്ലെ​​ങ്കി​​ൽ സ്റ്റോ​​ർ വ​​ഴി ഇ​​ങ്ങ​​നെ പ​​ല വ​​ഴി​​ക​​ളി​​ലൂ​​ടെ​​യാ​​ണ്​ ക​​യ​​റു​​ക. ഹോ​​സ്​​​പി​​റ്റ​​ലി​​ലെ​​ത്തി​​യാ​​ൽ എ​​ല്ലാ ഡി​​പ്പാ​​ർ​​ട്​​​​മെ​​ൻ​​റു​​ക​​ളും സ​​ന്ദ​​ർ​​ശി​​ക്കും. രോ​​ഗി​​ക​​ളെ​​യൊ​​​ക്കെ സ​​ന്ദ​​ർ​​ശി​​ക്കും.​​ അ​​വ​​ർ​​ക്ക്​ ല​​ഭി​​ക്കു​​ന്ന സൗ​​ക​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ഫീ​​ഡ്​ ബാ​​ക്ക്​ നേ​​രി​​ട്ട്​ ചോ​​ദി​​ച്ച​​റി​​യും.

ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ പു​​തി​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കാ​​നു​​ണ്ടാ​​കും, മ​​റ്റു​ ചി​​ല​​യി​​ട​​ത്ത്​ ചി​​ല​​തൊ​​ക്കെ തി​​രു​​ത്താ​​നു​​മെ​ാ​​ക്കെ​​യു​​ണ്ടാ​​കും. തു​​ട​​ർ​​ന്ന് ഒാ​​ഫി​​സി​​ലേ​​ക്ക്​ എ​​ത്തും. അ​​വി​​ടെ എ​​ത്തി​​ക്ക​​ഴി​​ഞ്ഞാ​​ൽ തി​​ര​​ക്കാ​​ണ്. ഫി​​നാ​​ൻ​​സ്​ ആ​​ണെ​​ങ്കി​​ൽ ​ഒാ​​രോ​​ന്നി​​ലും ഡീ​​റ്റെ​​യി​​ൽ​​ഡാ​​യി പ​​രി​​ശോ​​ധി​​ക്കേ​​ണ്ടി​​വ​​രും. പു​​തി​​യ പ​​ർ​​ച്ചേ​​ഴ്​​​സി​​ങ്​ ന​​ട​​ത്താ​​നു​​ണ്ടെ​​ങ്കി​​ൽ അ​​തിന്‍റെ ച​​ർ​​ച്ച​​ക​​ളു​​ണ്ടാ​​കും. പ​​ല ഡി​​പ്പാ​​ർ​​ട്​​​മെ​​ൻ​​റു​​ക​​ളു​​ടെ സ്​​​റ്റാ​​ഫ്​ മീ​​റ്റി​​ങ്ങു​​ക​​ളു​​ണ്ടാ​​കും. ഒാ​​ഡി​​റ്റേ​​ഴ്​​​സിന്‍റെ ക്ലാ​​രി​​ഫി​​ക്കേ​​ഷ​​നു​​ക​​ൾ ന​​ൽ​​കാ​​നു​​ണ്ടാ​​കും. ഒ​​രു ദി​​വ​​സം എ​​ങ്ങ​​നെ​ പോ​​കു​​ന്നു​​വെ​​ന്നു​​പോ​​ലും ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്ക​​ഴി​​ഞ്ഞാ​​ൽ അ​​റി​​യി​​ല്ല. ഹോ​​സ്​​​പി​​റ്റ​​ലിന്‍റെ കാ​​ര്യ​​ങ്ങ​​ളി​​ൽ ഇ​​ട​​പെ​​ടു​​ന്ന​​തു​കൊ​​ണ്ട്​ വീ​​ട്ടി​​​ലെ കാ​​ര്യ​​ങ്ങ​​ൾ ശ്ര​​ദ്ധി​​ക്കു​​ന്ന​​തി​​ലോ അ​​തി​​ൽ ഇ​​ട​​പെ​​ടു​​ന്ന​​തി​​ലോ ഒ​​രു കു​​റ​​വും വ​​രു​​ത്താ​​റി​​ല്ല. ജോ​​ലി ​െ​​ച​​യ്യു​​ന്ന അ​​ല്ലെ​​ങ്കി​​ൽ ബി​​സി​​ന​​സ്​ ചെ​​യ്യു​​ന്ന സ്​​​ത്രീ​​ക​​ൾ​​ക്ക​​ത്​ മ​​ൾ​​ട്ടി​​ടാ​​സ്​​​കി​​ങ്ങാ​െ​​ണ​​ന്ന്​ പൊ​​തു​​വെ പ​​റ​​യാ​​റു​​ണ്ട്.

Parveen-Hafeez

പ​​േ​ക്ഷ, അ​​ത്​ സ്​​​ത്രീ​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ മാ​​ത്ര​​മ​​ല്ല, പു​​രു​​ഷന്‍റെ കാ​​ര്യ​​ത്തി​​ലും അ​​ത്ത​​രം സം​​ഗ​​തി​​ക​​ളു​​​ണ്ട്. പി​​ന്നെ വീ​​ട്ടി​​ലെ ജോ​​ലി എ​​ന്ന​​ത്​ ഒ​​രു പാ​​ഷ​​നാ​​ണ്. കു​​ട്ടി​​ക​​​ളു​​ടെ കാ​​ര്യം, ഹ​​സ്​​​ബന്‍റിന്‍റെ കാ​​ര്യം, വീ​​ട്ടി​​ലെ​​ത്തു​​ന്ന അ​​തി​​ഥി​​ക​​ളു​​ടെ കാ​​ര്യം, പി​​ന്നെ വീ​​ടി​െ​​ൻ​​റ അ​​റേ​​ഞ്ച്​​​മെ​​ൻ​​റ്​​സ്​ ഇ​​തൊ​​ക്കെ ചെ​​യ്യു​​ന്ന​​ത്​ ഒ​​രു പാ​​ഷ​​നാ​​യി​​ട്ടാ​​ണ്​ എ​​നി​​ക്ക്​ ഫീ​​ൽ ചെ​​യ്യു​​ക. പ​​ല​​രും പ​​റ​​യു​​ന്ന​​ത്​ കേ​​ട്ടി​​ട്ടു​​ണ്ട്, വ​​ർ​​ക്കി​​ങ്​ വി​​മ​​നാ​​ണെ​​ങ്കി​​ൽ കു​​ട്ടി​​ക​​ളു​​മാ​​യു​​ള്ള ഒ​​രു സ്​​​നേ​​ഹ​ബ​​ന്ധം കു​​റ​​യു​​മെ​​ന്ന്​. പ​​േ​ക്ഷ, എ​​നി​​ക്ക്​ അ​​ങ്ങ​​നെ തോ​​ന്നി​​യി​​ട്ടി​​ല്ല, എ​​നി​​ക്ക്​ മൂ​​ന്ന്​ പെ​​ൺ​​മ​​ക്ക​​ളാ​​ണ്, അ​​വ​​രി​​ൽ ഒ​​രാ​​ൾ​പോ​​ലും ഒ​​രി​​ക്ക​​ലും  അ​​ത്ത​​രം ഒ​​രു പ​​രാ​​തി പ​​റ​​ഞ്ഞി​​ട്ടി​​ല്ല. അ​​വ​​രു​​ടെ എ​​ല്ലാ​ കാ​​ര്യ​​ത്തി​​ലും ഞാ​​ൻ ഇ​​ട​​പെ​​ടാ​​റു​​ണ്ട്. എ​​ത്ര തി​​ര​​ക്കു​െ​​ണ്ട​​ങ്കി​​ലും അ​​വ​​ർ​​​ക്കൊ​​പ്പ​​മാ​​ണ്​ ഞാ​​ൻ എ​​ന്നും. എന്നാൽ, അതേസമയം ഒാ​​രോ ദി​​വ​​സ​​വും അ​​പ്​​​ഡേ​​റ്റ്​ ചെ​​യ്യ​​പ്പെ​​ടുന്ന ഇൻഡസ്​ട്രിയാണ്​ ഹെ​​ൽ​​ത്ത്​​ കെ​​യ​​ർ. വീട്ടിൽ കൊടുക്കുന്നത്​ പോലെ തന്നെ കൃത്യമായ ശ്രദ്ധ നൽകണം. 

നെക്സ്റ്റ് സ്റ്റെപ്പ് 
സ​​ൺ​​റൈ​​സി​​ന്​ കൂ​​ടു​​ത​​ൽ  ബ്രാ​​ഞ്ചു​​ക​​ൾ ആ​​രം​​ഭി​​ക്ക​​ണം, ഇ​​ന്ത്യ​​യി​​ലും ലോ​​ക​​ത്തും; ഹെ​​ൽ​​ത്ത്​ കെ​​യ​​ർ മേ​​ഖ​​ല​​യി​​ൽ കൂ​​ടു​​ത​​ൽ ഇ​​ട​​പെ​​ട​​ണം.​ നി​​ല​​വാ​​ര​​മു​​ള്ള ചി​​കി​​ത്സ കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ ല​​ഭ്യ​​മാ​​ക്കു​​ക എ​​ന്ന​​താ​​ണ്​ ല​​ക്ഷ്യം. നി​​ല​​വി​​ൽ കൊ​​ച്ചി​​യി​​ൽ കാ​​ക്ക​​നാ​​ട്​ ആ​​സ്ഥാ​​ന​​മാ​​യ ആ​​ശു​​പ​​ത്രി​​ക്ക്​ പു​​റ​​മെ മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലെ ച​​ങ്ങ​​രം​​കു​​ള​​വും കാ​​സ​​ർ​​കോ​ട്​​ കാ​​ഞ്ഞ​​ങ്ങാ​​ടും ര​​ണ്ട്​ ബ്രാ​​ഞ്ചു​​ക​​ളു​​ണ്ട്. കേ​​ര​​ള​​ത്തി​​ന്​ പു​​റ​​ത്ത്​ ഡ​​ൽ​​ഹി, മും​​ബൈ, സോ​​ളാ​​പു​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ബ്രാ​​ഞ്ചു​​ക​​ളു​​ണ്ട്.​ ഇ​​ന്ത്യ​​ക്കു പു​​റ​​ത്ത്​ ദു​​ബൈ,അബുദാബികളിൽ ബ്രാഞ്ചുകളും കോ​ം​​ഗോ, മാ​​ല​ദ്വീ​​പ്, എ​​ത്യോ​​പ്യ, കെ​​നി​​യ, ശ്രീ​​ല​​ങ്ക, ബം​​ഗ്ലാ​​ദേ​​ശ്​ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ ൽ ടൈഅപ്പുകളുമുണ്ട്​. 

ബിസിനസില്‍ ഇറങ്ങുന്ന വനിതയോട് പറയാനുള്ളത് 

സ്വ​​ന്തം സ്​​​നേ​​ഹി​​ക്കു​​ക, ഒ​​പ്പം ന​​മ്മ​​ൾ ന​​മ്മ​​ളെ​ത​​ന്നെ വി​​ശ്വ​​സി​​ക്ക​​ണം. എ​െ​​ൻ​​റ വ​​ഴി​​ക​​ൾ ശ​​രി​​യാ​​ണ്.​ ഒാ​​രോ​​ന്ന്​ ചെ​​യ്യു​േ​​മ്പാ​​ഴും എ​​ന്താ​​കും അ​​തിന്‍റെ റി​​സ​​ൽ​​ട്ട്​ എ​​ന്ന്​ മ​​ന​സ്സി​​ൽ കാ​​ണ​​ണം. വ്യ​​ക്​​​തി​പ​​ര​​മാ​​യ ഡെ​​വ​​ല​​പ്​​​മെ​​ൻ​​റ്​ ഒ​​പ്പം ന​​ട​​ത്ത​​ണം. ​ഒാ​​രോ ദി​​വ​​സ​​വും പു​​തി​​യ കാ​​ര്യ​​ങ്ങ​​ൾ അ​​റി​​യാ​​ൻ ശ്ര​​മി​​ക്ക​​ണം.​ അ​​ത്​ ന​​മ്മു​​ടെ മേ​​ഖ​​ല​​യി​​ലേ​​താ​​യാ​​ലും പൊ​​തു​​വാ​​യ​​താ​​യാ​ലും. ചെ​​യ്യു​​ന്ന കാ​​ര്യ​​ത്തെ​ക്കു​​റി​​ച്ച്​ കൃ​​ത്യ​​മാ​​യി മ​​ന​സ്സി​​ലാ​​ക്ക​​ണം. ​െഎ​​ഡി​​യ ക്ലി​​യ​​ർ ആ​​യി​​രി​​ക്ക​​ണം. പ്ര​​ഫ​​ഷ​ന​േ​​ലാ​​ടെ ആ​​യി​​രി​​ക്ക​​ണം ഒാ​​രോ​​ന്നി​​നെ​​യും സ​​മീ​​പി​​ക്കേ​​ണ്ട​​ത്.​ ച​​ല​​ഞ്ച്​ ഏ​​റ്റെ​​ടു​​ക്കാ​​നു​​ള്ള ധൈ​​ര്യം അം​​ഗീ​​കാ​​ര​​ത്തി​​നാ​​യ​ി കാ​​ത്തു​നി​​ൽ​​ക്ക​​രു​​ത്,​ സെ​​ൽ​​ഫ്​ മോ​​ട്ടി​​വേ​​റ്റ​​ഡ്​ ആ​​യി​​രി​​ക്ക​​ണം. എ​​ന്തു ചെ​​യ്​​​താ​​ലും അ​​തി​​ലൊ​​രു ആ​​ർ​​ട്ട്​ കാ​​ണ​​ണം. നെ​​ഗ​​റ്റി​​വി​​സം ഒ​​ഴി​​വാ​​ക്ക​​ണം. മാ​​ന​​സി​​ക​​മാ​​യ ധൈ​​ര്യം അ​​ത്​ ഒ​​രി​​ക്ക​​ലും കൈ​​വി​​ട​​രു​​ത്. ചി​​ട്ട​​യോ​​ടെ​യാ​യി​​രി​​ക്ക​​ണം എ​​ന്തും​ ചെ​​യ്യേ​​ണ്ട​​ത്.​ ന​​മ്മ​​ളു​​ണ്ടാ​​ക്കു​​ന്ന പ്ലാ​​ൻ അ​​നു​​സ​​രി​​ച്ച്​ എ​​ല്ലാം തീ​​ർ​​ക്കാ​​ൻ ക​​ഴി​​യ​​ണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur nativemalayalam newsParveen HafeezSunrise HospitalLifestyle News
News Summary - Sunrise Hospital MD Parveen Hafeez -Lifestyle News
Next Story