ഷെഫിയുടെ ശബ്ദം രാഹുലിനാണ്
text_fieldsതെരഞ്ഞെടുപ്പ് വന്നാൽ ഷെഫി തൃശൂരിൽ താരമാണ്. നീട്ടിയും കുറുക്കിയും കേൾക്കാൻ ഇമ്പത്ത ോടെ, വടിവൊത്ത മലയാളത്തിൽ ഷെഫിയുടെ ശബ്ദം ജില്ലയുടെ മുക്കിലും മൂലയിലും എത്തും. എന് നാൽ, ഇത്തവണ തൃശൂരുകാർ നിരാശരായേ പറ്റൂ. കാരണം, ഷെഫി ഇൗ തെരഞ്ഞെടുപ്പുകാലത്ത് തെ ൻറ സ്വരം വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് െകാടുക്കാമെന്ന് ഏറ്റുപോയി.
ചേർപ്പ് പടിഞ്ഞ ാട്ടുമുറി കൊട്ടാരത്തിൽ ഷെഫി എന്ന 34കാരന് മാരകമായ പനി ബാധിച്ച് ചെറിയ പ്രായത്തിൽ ഇര ുകാലുകളുടെയും ശേഷി നഷ്ടപ്പെട്ടു. അന്ന് മുതലാണ് ഷെഫിയുടെ ജീവിതം ശരിക്കും രണ്ട് കാലിൽ ‘നടന്ന് തുടങ്ങിയത്’. മണി പോലെ പറയാവുന്ന തരത്തിൽ മലയാളം പഠിച്ചു. കൂട്ടത്തിൽ മറ്റ് ചില ഭാഷകളും. സൗന്ദര്യമുള്ള പദങ്ങൾ കോർത്തിണക്കി ഒരു പാട്ട് കേൾക്കുന്നതുപോലെ മനോഹരമായ പ്രയോഗങ്ങളാക്കി. അത് കേട്ട് ആവശ്യക്കാരെത്തി. അവർ പിന്നീട് ഷെഫിയേയും കൊണ്ടുപോയി. അങ്ങനെ ഷെഫി തിരക്കുള്ള അനൗൺസറായി.
പ്ലസ്ടു കാലത്ത് ജീവിക്കാനായി തുടങ്ങിയ ജോലി ഇപ്പോഴും കൊണ്ടുപോകുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരമാണ് ഷെഫിയുടെ ജീവൻ. നാട്ടിൽ ക്ലബുകളിലും മറ്റും പരിപാടികൾക്ക് അവതാരകനായും പോകാറുണ്ട്. കോൺഗ്രസ് കുടുംബത്തിൽ ജനിച്ച, പാർട്ടി പ്രവർത്തകർ പ്രചോദനമേകിയ ഷെഫി ശബ്ദം കൊടുക്കുന്നത് കോൺഗ്രസുകാർക്ക് മാത്രമാണ്. ആദ്യ കാലത്ത് വടിയിലൂന്നിയായിരുന്നു സഞ്ചാരം. ഇപ്പോൾ സർക്കാർ നൽകിയ മുച്ചക്ര വാഹനത്തിൽ.
പ്രമുഖ കോൺഗ്രസ് നേതാക്കളെ ഷെഫി നാടിന് പരിചയപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർഥിയെ വർണ്ണിച്ചാൽ പിന്നെ പറയാൻ ബാക്കിയുണ്ടാവില്ല. രാവിലെ ഏഴിന് കളത്തിലിറങ്ങിയാൽ ഇരുട്ടുവോളം ആ ശബ്ദം നിലക്കാതെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങും. കൂട്ടത്തിൽ അൽപ്പം അഭിനയ ഭ്രമവുമുണ്ട്. ‘പ്രാഞ്ചിയേട്ടൻ’ അടക്കം പതിനഞ്ചോളം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. എഴുത്തും വഴങ്ങും.
സിനിമ സംവിധാനം ചെയ്യണമെന്ന മോഹം അതികലശലാണ്. രാഹുലിന് വേണ്ടി വയനാട്ടിൽ തെൻറ ശബ്ദം എത്തിക്കുന്നതിന്റെ പുളകത്തിലാണ് ഷെഫി ഇപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.