യൂട്യൂബിലെ അമ്മാമ്മയും കൊച്ചുമോനും VIDEO
text_fieldsവെള്ളക്കെട്ടു നിറഞ്ഞ ഇടവഴിയിലൂടെ നടന്ന് വീട്ടിലേക്ക് കയറിയപ്പോള്‍ ഉമ്മറത്തുതന്നെ കൊച്ചുമോന് കാത്തിരി പ്പുണ്ട്. ''അമ്മാമ്മേ...'' എന്ന കൊച്ചുമോെൻറ നീട്ടിവിളി കേള്‍ക്കേണ്ട താമസം അകത്തു നിന്ന് അമ്മാമ്മയ ും ഇറങ്ങിവന്നു. വെള്ള ചട്ടയും മുണ്ടുമണിഞ്ഞ് അമ്മാമ്മ ഒന്നൊരുങ്ങിയിട്ടുണ്ട്. കാമറ കണ്ടപ്പോള്‍ മുന്പല്ലുകള ് ഒളിപ്പിക്കാന്‍ പറ്റാത്ത ചെറുനാണച്ചിരി. ഒന്നും മിണ്ടാതിരിക്കുന്ന അമ്മാമ്മയെ ഇളക്കാന്‍ കൊച്ചുമോനെന്ന ജി ന്സന് മാമ്പള്ളി ഓരോരോ പണിതുടങ്ങി.
'വലിയ സീരിയല്‍ ഇഷ്ടക്കാരിയാണ് അമ്മാമ്മ. സിനിമയാണെങ്കില്‍ മോഹന്‍ല ാല് പടങ്ങള്‍ മാത്രമേ കാണൂ. അവസാനം തിയറ്ററില്‍ പോയി കണ്ട പടമേതാ അമ്മാമ്മേ...?' കൊച്ചുമോെൻറ ചോദ്യത് തിനു മുന്നില്‍ പതിഞ്ഞ ചിരിയോടെ അമ്മാമ്മയുടെ മറുപടി; 'ലൂസിഫര്‍'. സ്മാര്‍ട്ട് ഫോണില്‍ വിരല്‍ തൊടുന്നവരെല്ലാ ം ഈ അമ്മാമ്മയെ അറിയും. കൊച്ചുമോനും അമ്മാമ്മയും ഇന്ന് യൂട്യൂബിലെ തരംഗങ്ങളാണ്. ലക്ഷക്കണക്കിനുപേര്‍ കാത്തിരുന ്ന് കാണുന്നു കൊച്ചുമോെൻറ കുറുമ്പും അമ്മാമ്മയുടെ തമാശയും ഉപദേശവുമൊക്കെ. ചെറു വിഡിയോകളിലൂടെ ഇവര്‍ പറയാതെ പറഞ്ഞുവെക്കുന്ന ചില നന്മകളുണ്ട്. വീട്ടിലെ വയോധികരെ ഒന്നിലും മാറ്റിനിര്‍ത്താതെ തൊട്ടും മിണ്ടിയുമെ ാക്കെ ഒപ്പം കൂട്ടണമെന്ന്, അവരെ കരുതലോടെ ചേര്‍ത്തു പിടിക്കുമ്പോഴാണ് വീടൊരു പൂന്തോപ്പായി മാറുന്നതെന്ന്.

പ്രളയം പകര്‍ന്ന പാഠം
കഴിഞ്ഞ മഹാപ്രളയത്തിനു ശേഷമാണ് യൂട്യൂബില്‍ ഇഷ്ടചിഹ്നങ്ങളുടെ അണക്കെട്ട് പൊട്ടിച്ച് 'അമ്മാമ്മയും കൊച്ചുമോനും' വൈറലായത്. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ ചിറ്റാറ്റുകര പൂയപ്പിള്ളി മാമ്പിള്ളി വീടിനെയും പ്രളയം അന്ന് മാറ്റിനിര്‍ത്തിയില്ല. അങ്ങനെ, ഗള്‍ഫില്‍നിന്ന് അവധിെക്കത്തിയ ജിന്‍സനും അമ്മാമ്മ മേരി ജോസഫും അച്ഛന് തങ്കച്ചനും അമ്മ സലോമിയും സഹോദരന് ലക്സനും എല്ലാവരും കരിങ്ങാച്ചിറ പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ക്യാമ്പില്‍ സഹായത്തിെനത്തിയ പ്രവീണയും കണ്ണേട്ടനുംകൂടി പ്രോത്സാഹിപ്പിച്ചാണ് ജിന്‍സനെയും സഹോദരന് ലക്സനെയും 'ടിക്ടോക്' വിഡിയോകള്‍ ചെയ്യിപ്പിക്കുന്നത്. പ്രളയമിറങ്ങി വീട്ടില്‍ എത്തിയപ്പോള്‍ ചേട്ടനും അനിയനും കൂടി 'ടിക്ടോക്' ഭ്രാന്തിലായി. കൊച്ചുമക്കളെ സാരിയുടുപ്പിക്കാനും വിഡിയോ പകര്‍ത്താന്‍ ഫോണ്‍ കാമറ പിടിച്ചുകൊടുക്കാനും ഒക്കെ അമ്മാമ്മയും കൂടെക്കൂടി.
അമ്മാമ്മയും വിഡിയോയില്‍
പിന്നീട്, അമ്മാമ്മക്ക് ഒരു ചന്ദനക്കുറി തൊടുവിച്ച് ജിക്സന് ഒരു വിഡിയോ എടുത്തു. 'ചന്ദനക്കുറി നീയണിഞ്ഞതില്‍ എെൻറ പേര് പതിഞ്ഞില്ലേ...' എന്ന പാട്ടുകൂടി ചാലിച്ച് അത് ടിക്ടോകില്‍ പോസ്റ്റി. തല ചൊറിഞ്ഞ് ചെറിയ ചിരിയോടെ തിരിയുന്ന അമ്മാമ്മയുടെ വിഡിയോ വന്‍ ക്ലിക്കായി. നോക്കിനില്‍ക്കെ വിഡിയോ കണ്ടവരുടെ എണ്ണം 100K (ഒരുലക്ഷം) കവിഞ്ഞു. അഭിനന്ദന കമൻറുകള്‍ ഇന്ബോക്സിനെ ശ്വാസംമുട്ടിച്ചു. ഇതിനിടക്ക് അനിയന് വീണ്ടും കടല്‍കടന്നു. ജിന്‍സനും അമ്മാമ്മയും സ്വന്തം ശബ്ദത്തില്‍തന്നെ ചില വിഡിയോകള്‍ ചെയ്തു.
കഴിഞ്ഞ ഡിസംബര്‍ 11നാണ് അമ്മാമ്മയുടെ ആദ്യ വിഡിയോ ഇറങ്ങുന്നത്. പിന്നീട് ഇതുവരെ പോസ്റ്റുചെയ്ത വിഡിയോകളുടെ എണ്ണം 53. ലക്ഷക്കണക്കിനുപേര്‍ അമ്മാമ്മയുടെ ആരാധകരായി. ഫോണില്‍ വിളിക്കുന്നവരോട് മിണ്ടിയും പറഞ്ഞുമിരിക്കാന്‍ അമ്മാമ്മക്കും ഇഷ്ടം. 'വിളിക്കുന്നവരോടൊക്കെ പറയുന്നത് അവരുടെ വീട്ടിലെ പ്രായമായവരോട് നല്ല രീതിയില്‍ പെരുമാറാനാണ്. അവര്‍ക്ക് അതിലൂടെ സന്തോഷം കിട്ടും' -അമ്മാമ്മയുടെ വാക്കുകള്‍. അമ്മാമ്മയെ ബുള്ളറ്റിനു പിന്നിലിരുത്തി കൊച്ചുമോന് കാഴ്ച കാണിക്കുന്നതും ചായക്കടയില്‍നിന്ന് ചായകുടിക്കുന്നതുമൊക്കെ പിന്നെ ഹിറ്റ് വിഡിയോകളായി.
സിനിമയിലേക്ക്
ഇതിനകം രണ്ടു സിനിമകളിലും അമ്മാമ്മ മുഖം കാണിച്ചു. തെലുങ്ക് പടം 'ഉത്കണഠ'യിലും പിന്നെ, ദുല്‍ഖര്‍ സല്മാന് നിര്‍മിക്കുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിലും. അമ്മാമ്മയുടെ സൗകര്യത്തിന് പറവൂരിലും പരിസരത്തുമായിരുന്നു ചിത്രീകരണം. ദുല്‍ഖറിന്റെ പടത്തില്‍ ചട്ടയും മുണ്ടുമൊക്കെ മാറ്റി സാരിയുടുത്ത അമ്മൂമ്മയായി അമ്മാമ്മ. നെല്ലിക്ക എന്നപേരില്‍ മീഡിയ എഡ്ജ് ഇറക്കുന്ന ഇവരുടെ വെബ്സീരീസിെൻറ ആദ്യ എപ്പിസോഡും പുറത്തിറങ്ങി. ഇന്ന് കല്യാണവീടുകളില്‍ ചെന്നാല്‍ അമ്മാമ്മക്ക് ഒപ്പം പടമെടുക്കാന്‍ ആളുകൂടും. വീട്ടില്‍വന്ന് കേക്ക് സമ്മാനിക്കുന്നവരും ഏറെ. തങ്ങളുടെ ചെറിയ വീട്ടിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും വിശേഷങ്ങളും പങ്കുവെച്ച് ഇന്ന് അമ്മാമ്മയും കൊച്ചുമോനും സൈബര്‍ ലോകത്തെ സൂപ്പര്‍ സ്റ്റാറുകളാണ്. വാത്സല്യവും നിഷ്കളങ്കതയും നിറയുന്ന ചിരിയോടെ അമ്മാമ്മ ഫുള്‍ ഹാപ്പി...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.