ട്രാൻസിസ്കോ: ട്രാൻസ് സമൂഹത്തിനായി ട്രാൻസ് വനിതകളുടെ ഐ.ടി സംരംഭം
text_fieldsതങ്ങൾക്കാരും മാന്യമായ തൊഴിൽ നൽകുന്നില്ലെന്ന ട്രാൻസ് സമൂഹത്തിെൻറ ഏറെക്കാലമായ ുള്ള പരിവേദനത്തിന് ഈ വിഭാഗത്തിൽ നിന്നുതന്നെ പരിഹാരമൊരുങ്ങുന്നു, അതും ഐ.ടി മേഖലയ ിൽ മെച്ചപ്പെട്ട ജോലിയെടുക്കാനുള്ള അവസരം. ട്രാൻസിസ്കോ (ട്രാൻസ്ജെൻഡർ ഓൺ സിസ്റ്റം ക മ്പനി) സൊലൂഷ്യൻസ് എന്ന പേരിലാണ് ട്രാൻസ് യുവതികളായ താഹിറ അയീസ്, തീർഥ സാർവിക എന്നിവർ ഐ.ടി സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കമ്പനി രജിസ്ട്രേഷൻ ഉൾെപ്പടെ നടപടിക്രമങ്ങൾ പൂർത്തിയായി, മൂന്നുമാസത്തിനകം സ്ഥാപനം പ്രവർത്തനസജ്ജമാവും.
ആദ്യഘട്ടത്തിൽ 70 ട്രാൻസ് വ്യക്തികൾക്കാണ് തൊഴിൽ നൽകുക. കേരളത്തിനകത്തും പുറത്തുമുള്ള ട്രാൻസ് മെനും വുമണും ഇക്കൂട്ടത്തിലുണ്ട്. ഇതിൽ 20 പേരുടെ പരിശീലനം പൂർത്തിയായി. വിദേശ കമ്പനികൾക്കുള്ള ഐ.ടി സേവനം, സ്കൂൾ വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ്, കഴിവുണ്ടായിട്ടും ഇടം ലഭിക്കാത്തവർക്കായി റിസർച്ച് ലാബ് എന്നീ മൂന്ന് മേഖലകളിലായാണ് ട്രാൻസിസ്കോയുടെ സേവനം ലഭ്യമാവുക. താഹിറ ചീഫ് എക്സി. ഓഫിസറായും തീർഥ ചീഫ് ഓപറേഷനൽ ഓഫിസറായുമാണ് പ്രവർത്തിക്കുക. കമ്പ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദം നേടിയവരാണ് ഇരുവരും.
താഹിറ പല വിദേശ കമ്പനികൾക്കും വേണ്ടി ഫ്രീലാൻസ് ജോലി ചെയ്യുന്നുണ്ട്. എൻജിനീയറിങ്ങിന് ശേഷം മഹാരാജാസ് കോളജിൽ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയാണ് തീർഥ. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടു പോലും തെൻറ ട്രാൻസ് വ്യക്തിത്വം വ്യക്തമായപ്പോൾ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട ദുരനുഭവങ്ങളുമുണ്ടായിട്ടുണ്ട് താഹിറക്ക്. ‘ട്രാൻസ് സമൂഹത്തിൽ പെട്ടവർ പലരും മികച്ച വിദ്യാഭ്യാസം നേടിയവരാണ്. എന്നാൽ, മിക്കവർക്കും തൊഴിലവസരം ലഭിക്കുന്നില്ല, ചിലർക്ക് അവസരം കിട്ടിയാലും താൽപര്യമില്ല. കഴിവുണ്ടായിട്ടും അവസരം നിഷേധിക്കപ്പെട്ടവർക്കുവേണ്ടിയാണ് ഈ സംരംഭം തുടങ്ങുന്നതെന്ന്’ ഇവർ പറയുന്നു.
കാക്കനാട് ഇൻഫോ പാർക്കിലോ ആലുവയിലോ ആയിരിക്കും കമ്പനി തുടങ്ങുക. ഇതിനായി സ്റ്റാർട്ടപ് ഇന്ത്യക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ബഹ്റൈനിലും മറ്റുമുള്ള സുഹൃത്തുക്കളുടെ സാമ്പത്തിക പിന്തുണയിലാണ് മുന്നോട്ടു പോവുക. സംസ്ഥാന സാമൂഹികനീതി വകുപ്പിന് ഇതുമായി ബന്ധപ്പെട്ട് അപേക്ഷ നൽകിെയങ്കിലും പ്രതികരണമുണ്ടായില്ലെന്ന് താഹിറ പറഞ്ഞു. രണ്ടു വർഷമായി സൗഹൃദം തുടരുന്ന ഇരുവർക്കുമിടയിൽ കമ്പനിയെക്കുറിച്ച് ചർച്ച വന്നത് ആറുമാസം മുമ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.