ഞങ്ങളുടെ മാറ്റങ്ങൾ പടിപടിയായി
text_fieldsകേരള സർക്കാർ സാമൂഹികനീതി വകുപ്പ് ട്രാൻസ്ജെൻഡർ സെല്ലിന്റെ ആദ്യത്തെ സംസ്ഥാന േപ്രാജക്ട് ഓഫിസറാണ് ശ്യാമ എസ്. പ്രഭ. ചരിത്രത്തിലാദ്യമായി ഒരു സംഘടനയുടെ (ഡി.വൈ.എഫ്.ഐ) സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത് ത ട്രാൻസ് വ്യക്തികളിൽ ഒരാൾ. പ്രഥമ ‘ക്വീൻ ഓഫ് ദ്വയ’ സൗന്ദര്യ മത്സരത്തിൽ സുന് ദരിപ്പട്ടം നേടിയ ട്രാൻസ്ജെൻഡർ. 2019 ഫെബ്രുവരിയിൽ ട്രാൻസ്ജെൻഡർ സെല്ലി ൽ പ്രോജക്ട് ഓഫിസറായി ഒരു വർഷം പൂർത്തിയാക്കുകയാണ് ശ്യാമ. ശ്യാമ സംസാരിക്കു ന്നു...
കടന്നുപോയത് അഭിമാന വർഷം
സാമൂഹികനീതി വകുപ്പ് ട്രാൻസ്ജെൻ ഡർ സെല്ലിെൻറ പ്രോജക്ട് ഓഫിസർ തസ്തികയിലിരുന്ന് കഴിഞ്ഞ ഒരു വർഷം ക മ്യൂണിറ്റിക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിച്ചുവെന്നാണ് ഞാൻ ക രുതുന്നത്. അതിന് എെൻറകൂെട താങ്ങായി നിന്നത് േപ്രാജക്ട് അസിസ്റ്റൻറ ുമാരായ ലയ മരിയ ജയ്സണും ശ്രുതി സിതാരയും ഓഫിസ് അസിസ്റ്റൻറ് ദേവുമാണ്. കേര ളത്തിൽ ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ് വിതരണമാണ് ആദ്യമായി ചെ യ്തത്.
എല്ലാ ജില്ലകളിലും ഒരേ ഡിസൈനിലുള്ള തിരിച്ചറിയൽ കാർഡാക് കുകയും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തു. ലിംഗമാറ്റ ശസ്ത്ര ക്രിയ നടത്തിയവർക്ക് പരമാവധി രണ്ടുലക്ഷം രൂപ ധനസഹായം നൽകുന്ന പദ്ധതി, പാതിവഴിയിൽ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നവർക്കായി സമന്വയ തുടർവിദ്യാഭ്യാസ പദ്ധതി, ബോധവത്കരണ പരിപാടികൾ, സ്കോളർഷിപ് പദ്ധതി, സംരംഭകത്വ വികസന പരിശീലന പരിപാടി, ഹെൽപ്ലൈൻ, ബ്യൂട്ടീഷൻ പരിശീലന പദ്ധതി, തയ്യൽ മെഷീൻ പദ്ധതി, ട്രാൻസ് ദമ്പതികൾക്ക് വിവാഹ ധനസഹായം, റേഷൻ കാർഡ് വിതരണം, ഡ്രൈവിങ് പരിശീലനം തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കാനായി.
മറ്റൊരു പ്രധാന പദ്ധതി വനിത വികസന കോർപറേഷൻ വഴി സ്വയംതൊഴിൽ വായ്പയായി ഒരാൾക്ക് മൂന്നുലക്ഷം രൂപ വരെ നൽകുന്നതാണ്. പ്രാരംഭ ഘട്ടമെന്ന നിലയിൽ 10 പേർക്കായി 30 ലക്ഷമാണ് വകയിരുത്തിയിരിക്കുന്നത്. സേഫ്റ്റി ഹോം, കെയർ ഹോം എന്നിവ അടുത്തമാസം തുടങ്ങാനിരിക്കുകയാണ്. തിരുവനന്തപുരത്ത് രണ്ടും എറണാകുളം, കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ ഹോമുകളുമാണ് നിർമിക്കുന്നത്. തിരുവനന്തപുരത്തെയും കോട്ടയത്തെയും മെഡിക്കൽ കോളജിൽ ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള എസ്.ആർ.എസ് യൂനിറ്റ് സ്ഥാപിക്കാനുള്ള പദ്ധതിയാണ് അടുത്തത്.
കഠിനാധ്വാനത്തിന്റെ ഫലം
ട്രാൻസ് സമൂഹത്തിെൻറ ക്ഷേമത്തിനായി നമ്മൾ സമർപ്പിച്ച പദ്ധതികൾക്ക് പലതിനും സർക്കാർ അനുമതി കിട്ടി. പക്ഷേ, ഒരു ഉത്തരവ് നമുക്ക് നേടിയെടുക്കാൻ പ്രയാസമാണ്. നിരന്തരം അതിനായി സെക്രേട്ടറിയറ്റിൽ കയറിയിറങ്ങേണ്ടിവന്നു എന്നതാണ് സത്യം. ഒരു വർഷംകൊണ്ട് ഇത്രയൊക്കെ നടപ്പാക്കാൻ കഴിഞ്ഞത് വലിയ കാര്യം. ഞങ്ങൾ വരുന്നതിന് മുമ്പുള്ള സാമ്പത്തിക വർഷം നാലുകോടി നീക്കിവെച്ചതിൽ വെറും ഏഴു ശതമാനമാണ് ചെലവാക്കിയത്. ഇപ്പോഴത് 40 ശതമാനത്തിലെത്തിക്കാനായി. അടുത്ത വർഷത്തോടെ 70 ശതമാനത്തിന് മുകളിലെത്തും.
മാറുന്ന കാഴ്ചപ്പാടുകൾ
നമ്മൾ ഇവിടെ ആദ്യം വരുമ്പോൾ ആളുകൾ പലരും സംസാരിക്കാറില്ലായിരുന്നു. ഇപ്പോൾ ഏറെ മാറ്റം വന്നു. ഞങ്ങൾ നന്നായി സംസാരിക്കുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്നു. ഇവിടെ ട്രാൻസ് വിഷയവുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നതെങ്കിലും മറ്റേതെങ്കിലും പരിപാടികൾ വരുമ്പോൾ നമ്മളെയും അതിൽ പങ്കെടുപ്പിക്കാറുണ്ട്. മറ്റു മേഖലകളിൽ ഉള്ളവരുമായി ബന്ധപ്പെടാനുള്ള അവസരമായാണ് ഞാനത് കാണുന്നത്. സെക്രേട്ടറിയറ്റിലാണെങ്കിലും നമ്മൾ അവിടെ പല ആവശ്യങ്ങൾക്കും പോകുന്നതുകൊണ്ട് അവിടത്തെ ഉദ്യോഗസ്ഥരുടെയെല്ലാം കാഴ്ചപ്പാടിൽ വലിയ മാറ്റംവന്നിട്ടുണ്ട്.
ട്രാൻസ് വിരുദ്ധം കേന്ദ്ര സർക്കാർ ബിൽ
കേന്ദ്ര സർക്കാറിന്റെ ബില്ലിൽ ഒരുപാട് പോരായ്മകളുണ്ട്. ട്രാൻസ്ജെൻഡർ എന്താണെന്നുള്ളതിന് കൃത്യമായ നിർവചനം പോലും നൽകാത്ത ബില്ലിനെതിരെ ട്രാൻസ് സമൂഹം രംഗത്തുവന്നപ്പോൾ മാറ്റങ്ങൾ വരുത്തുമെന്ന് പറഞ്ഞിരുന്നു. പരിഷ്കരിച്ച ബില്ലിൽ ഞങ്ങളുടെ ആവശ്യങ്ങൾ ഒന്നുംതന്നെയില്ല. ഭിക്ഷാടനവും ബതായിയും (അനുഗ്രഹം നൽകുന്നത്) നിരോധിക്കുമെന്ന് പറയുന്നു. ബദൽ സംവിധാനം മുന്നോട്ടുെവക്കുന്നുമില്ല. വിദ്യാഭ്യാസ സംവരണത്തെയും തൊഴിൽ സംവരണത്തെയും കുറിച്ച് ഒന്നും പറയുന്നില്ല. നിയമപരമായി വിവാഹം കഴിക്കുന്നതിനെ കുറിച്ചും സ്വത്തവകാശത്തെ കുറിച്ചും കുട്ടികളെ ദത്തെടുക്കുന്നതിനെ കുറിച്ചും പ്രതിപാദിക്കുന്നില്ല. ട്രിച്ചി ശിവ എം.പി രാജ്യസഭയിൽ അവതരിപ്പിച്ച ബിൽ നമ്മുടെ എല്ലാ കാര്യങ്ങളും പഠിച്ചിട്ട് അവതരിപ്പിച്ച ബില്ലായിരുന്നു. അതിൽ ഏറെ മാറ്റങ്ങൾ വരുത്തിയാണ് പ്രായോഗികമായി നടപ്പാക്കാനാവാത്ത ഈ ബില്ലുണ്ടാക്കിയിരിക്കുന്നത്.
രാഷ്ട്രീയ വഴിയിൽ
എേൻറത് ഇടതുപക്ഷ പശ്ചാത്തലമുള്ള കുടുംബമാണ്. കോളജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐയിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, ആ കാലത്ത് ഞാൻ ഒതുങ്ങിനിൽക്കുന്ന പ്രകൃതമായിരുന്നു. ട്രാൻസ് വ്യക്തികൾക്ക് സ്വീകാര്യതയില്ലാത്ത സമയവുമായിരുന്നു. ഡി.വൈ.എഫ്.െഎ അഖിലേന്ത്യ തലത്തിൽ ട്രാൻസ്ജെൻഡേഴ്സിനായി പ്രമേയം പാസാക്കിയിരുന്ന വേളയിൽ തിരുവനന്തപുരം കുന്നുകുഴി വാർഡ് കൗൺസിലർ ഐ.പി. ബിനുവിനോട് മെംബർഷിപ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് തിരുവനന്തപുരത്ത് ഡി.വൈ.എഫ്.െഎ പി.എം.ജി യൂനിറ്റ് രൂപവത്കരിക്കുന്നത്. ഞാനുൾെപ്പടെ 17 ട്രാൻസ് വ്യക്തികൾ പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ വിഷയം മാത്രമല്ലാതെ മറ്റു വിഷയങ്ങളിൽ ഇടപെടാനും സാധിച്ചു.
പ്രതിനിധികളായി സമ്മേളനത്തിൽ
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളായി ഞങ്ങൾ അഞ്ചുപേർ പങ്കെടുത്തത് ചരിത്രത്തിലാദ്യമായാണ്. നേതാക്കളിലും സമ്മേളന പ്രതിനിധികളിലുംപെട്ട പലരും ഞങ്ങളുടെ അടുത്തേക്ക് വന്ന് മാന്യമായി സംസാരിക്കുകയും ഞങ്ങളുടെ ബുദ്ധിമുട്ടുകൾ ചോദിച്ചറിയുകയും ചെയ്തു. ഈ മനസ്സിലാക്കൽ ഡി.വൈ.എഫ്.ഐയുടെ താഴെത്തട്ടിലുള്ള കമ്മിറ്റികളിലേക്ക് പോകും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സമാപന റാലിയിലും പങ്കെടുത്തിരുന്നു. തല ഉയർത്തിനിൽക്കാൻ പറ്റിയ സാഹചര്യമായിരുന്നു. മുെമ്പാക്കെ തലതാഴ്ത്തി നിൽക്കേണ്ടിവന്ന ഞങ്ങൾക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം തന്നത്. മറ്റൊരു പ്രധാന കാര്യം വനിതാ മതിലിൽ പങ്കാളിയായി എന്നുള്ളതാണ്. മുഖ്യമന്ത്രിയുടെ അഭിനന്ദന കത്തും എനിക്ക് ലഭിച്ചു.
മാറണം, പൊലീസിന്റെ മനോഭാവം
പൊലീസിെൻറ ഞങ്ങളോടുള്ള മോശമായ പെരുമാറ്റം എത്രകണ്ട് തടയാൻ പറ്റുമെന്നത് ചോദ്യചിഹ്നമാണ്. സർക്കാർ സ്വീകരിക്കുന്ന നിലപാട് പുരോഗമനപരമായതുകൊണ്ട് പൊലീസിന് അതിനനുസരിച്ച് പ്രവർത്തിക്കേണ്ടിവരും. ട്രാൻസ് വ്യക്തികളെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകളെ കുറിച്ച് ഡി.ജി.പിയുടെ സർക്കുലറുണ്ട്. പക്ഷേ, അതിന് വിരുദ്ധമായാണ് വനിത പൊലീസ് ഉൾെപ്പടെ പ്രവർത്തിക്കുന്നത്. ഞങ്ങളെ രാത്രി റോഡിൽ കണ്ടാൽ സെക്സ് വർക്കിന് വന്നതാണെന്ന് ഉറപ്പിക്കും. ഞങ്ങളെ ഉന്മൂലനം ചെയ്യാൻ ഉറപ്പിച്ചിട്ടുള്ള ഒരുവിഭാഗം പൊലീസുകാർ വകുപ്പിലുണ്ട്. അതുകൊണ്ടാണ് ഇത്രയും ആക്രമണങ്ങൾക്ക് ഇരയാകേണ്ടിവരുന്നത്. ഒരു തലമുറകൂടി കഴിയേണ്ടിവരും ഞങ്ങളെ അംഗീകരിക്കണമെങ്കിൽ.
വിവാഹമെന്ന സ്വപ്നം
സൂര്യ- ഇഷാൻ വിവാഹം ചരിത്രമായി. ട്രാൻസ് ദമ്പതികളായ രണ്ടുപേർക്കും രണ്ടു പേരുടെയും പരിമിതികളെക്കുറിച്ച് അറിയാം. അതുകൊണ്ട് വലിയ പ്രശ്നങ്ങളില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ പറ്റും. ട്രാൻസ് സ്ത്രീകളെ വിവാഹം കഴിക്കുന്ന പുരുഷന്മാരും ട്രാൻസ് പുരുഷന്മാരെ വിവാഹം കഴിക്കുന്ന സ്ത്രീകളും കേരളത്തിലുണ്ട്. എെൻറ കാര്യം പറയുകയാണെങ്കിൽ എനിക്ക് ഒരു പ്രണയമുണ്ട്. എന്നെ കുടുംബം പൂർണമായി അംഗീകരിച്ചിട്ടില്ല. അങ്ങനെ അംഗീകരിക്കുന്ന ഒരുനാൾ വരുമ്പോഴാകാം വിവാഹം.
ഭാവിപരിപാടികൾ
സ്കൂളിൽ കളിയാക്കിയ പലരും ഓഫിസിൽ എന്നെ അന്വേഷിച്ച് വന്ന് അഭിനന്ദിച്ചിട്ടുണ്ട്. ഞാൻ എം.എ-എം.എഡ് ആണ്. കോളജിൽ െലക്ചററായി ജോലി ലഭിക്കണമെന്നാണ് ആഗ്രഹം. പെട്ടെന്ന് ഇവിടെ നിന്ന് പോകരുത്, ഒരു വർഷം കൂടി തുടരണമെന്നാണ് എല്ലാവരും പറയുന്നത്. എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. ഏതായാലും ഇത്രയും കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.