ഉല്ലാസത്തിന് ഇന്ദുവിന്റെ ‘എസ്കേപ് നൗ’
text_fields‘വയസ്സും പ്രായവുമൊക്കെയായില്ലേ? ഇനി അടങ്ങിയൊതുങ്ങിയിരുന്നിെട്ടന്താ കാര്യം?’ -തീ ർത്തും വിചിത്രമായ ചോദ്യം എറിയുന്നത് എരമല്ലൂർ സ്വദേശിനി ഇന്ദു കൃഷ്ണ. എല്ലാ തിരക്കിൽ നിന്നുമൊഴിഞ്ഞ് സ്ത്രീകൾക്ക് സ്വതന്ത്രവും സുരക്ഷിതവുമായി യാത്ര ചെയ്യാനുള്ള അ വസരമൊരുക്കുകയാണ് ഇവർ.
2015 സെപ്റ്റംബറിൽ ഫേസ്ബുക്കിൽ തുടങ്ങിവെച്ച ആശയത്തിന് റെ സാക്ഷാത്കാരമായിരുന്നു 2017 അന്തർദേശീയ വനിതദിനത്തിൽ കൊച്ചി ആസ്ഥാനമാക്കി തുട ങ്ങിയ ‘എസ്കേപ് നൗ’. കൗതുകം നിറഞ്ഞ പേരുപോലെ തിരക്കിൽ നിന്നും ഒഴികഴിവുകളിൽ നിന്ന ും ഒരു രക്ഷപ്പെടൽ തന്നെയാണ് ഇൗ സംരംഭം.
പലവിധ കാരണങ്ങളാൽ യാത്ര ചെയ്യാനുള്ള അവസര ം നിഷേധിക്കപ്പെടുന്നത് സ്ത്രീകൾക്കാണ്. ചെറുപ്പത്തിൽ പഠനം. പിന്നീട് വിവാഹം. പലർക് കും ഉദ്യോഗത്തിന്റെ കെട്ടുപാട്.
ചെയ്തുതീർക്കേണ്ട കാര്യങ്ങളുടെ പട്ടികയിൽ യാത് രകൾ വരുകയേയില്ല. ഇന്ദു പറയുന്നു. അത്തരം സ്ത്രീകൾക്ക് സന്തോഷത്തോടെ സ്വൈരമായി യാത്ര ചെയ്യാനുള്ള അവസരങ്ങൾ വീണ്ടെടുത്ത് കൊടുക്കുകയാണ് ‘എസ്കേപ് നൗ’. എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് രസതന്ത്രത്തിൽ മാസ്റ്റർ ബിരുദം എടുത്തശേഷം മാധ്യമ സ്ഥാപനങ്ങളിലടക്കം പബ്ലിക് റിലേഷൻസ് േജാലി ചെയ്ത് വന്ന ഇന്ദുവിന്റെ മനസ്സിൽ മൊട്ടിട്ട പുതുമയാർന്ന ചിന്ത ഇന്ന് തിരക്കാർന്ന പ്രസ്ഥാനമായി മാറി.
മാസത്തിൽ രണ്ട് യാത്ര എന്ന ആദ്യകാലത്തെ ടാർജറ്റ് എന്നേ അവസാനിച്ചു. കേരളത്തിനകത്തുള്ള യാത്രകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് വഴിമാറി. കേരളത്തിൽ തന്നെ പൊതുവെ ആരും കടന്നുചെല്ലാത്ത സ്ഥലങ്ങളിലേക്കാണ് ഇന്ദു നിരവധി പേരെ കൂട്ടിക്കൊണ്ടുപോയത്.
ഒരു ടൂർ പോകണമെന്ന് പറഞ്ഞാൽ എല്ലാവരുെടയും മനസ്സിൽ ആദ്യം ഒാടിയെത്തുക സ്ഥിരം ചില ടൂറിസ്റ്റ് ലൊക്കേഷനുകളാണ്. മൂന്നാർ, കൊടൈക്കനാൽ, ഉൗട്ടി... ഇൗ ആവർത്തന വിരസത ഒഴിവാക്കണമെങ്കിൽ അധികമാരും പോകാത്ത ഇടങ്ങൾ വേണം. അങ്ങനെയാണ് തൊടുപുഴ പരിസരത്തുള്ള ഇല്ലിക്കൽ കല്ലും ഇലവീഴാപ്പൂഞ്ചിറയുമൊക്കെ െതരഞ്ഞെടുത്തത്.
സുരക്ഷിതത്വവും താമസവും ഭക്ഷണവുമൊക്കെ ഉറപ്പുവരുത്താൻ ഇന്ദു ഒറ്റക്കോ അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കളുമായോ പൈലറ്റ് ട്രിപ് നടത്തും. തൊടുപുഴയിലും പരിസരത്തുമായി ഒരു ദിവസത്തെ ടൂറിന് പറ്റിയ ചുരുങ്ങിയത് 10 കിടിലൻ സ്ഥലങ്ങളുണ്ട്. സുരക്ഷിതമായ ഹോംസ്റ്റേയുള്ളതിനാൽ രണ്ട് ദിവസത്തിനും പറ്റിയ ഇടങ്ങളാണ് ഇവയൊക്കെ. വാഗമണിൽ തിരക്കേറിയപ്പോൾ അതേ ഭംഗിയുള്ള മറ്റൊരു സ്ഥലമാണ് ഉളുപ്പുണി.
നാലുേപരടങ്ങുന്ന ഒരു കാറിൽ കയറാൻ ആളുണ്ടെങ്കിൽ യാത്ര പോകാൻ ‘എസ്കേപ്’ റെഡി. ഏറ്റവും കൂടുതൽ പേർ പോയത് േഗാവയിേലക്കാണ്. കാർണിവലായതിനാൽ അന്ന് 22 പേർ വന്നിരുന്നു. ബഡി റൈഡായിരുന്നു ഗോവയിലെ ആകർഷണം. മിക്കവരും പോകാറുള്ള ബീച്ചുകൾ ഒഴിവാക്കി ദൂരെയുള്ള സ്ഥലങ്ങൾ കണ്ടെത്തി. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പലരും ഗോവൻ യാത്രയെ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. എന്നാൽ, സ്ത്രീകൾക്ക് ഏറെ സുരക്ഷിതമാണ് ഗോവ.
12 േപരടങ്ങുന്ന സംഘമാണ് വാസ്തവത്തിൽ യാത്രപോകാൻ അനുയോജ്യമായെതന്ന് ഇന്ദു പറയുന്നു. ടെക്കികളും മറ്റുമായി ചെറുപ്പക്കാരുടെ സംഘം യാത്രക്ക് വരുന്നത് പതിവാണ്. അതേസമയം, മിക്ക സംഘത്തിലെ അംഗങ്ങളായി എത്തുന്നവരുടെ പ്രായം ‘സിക്സ്റ്റീൻ ടു സിക്സിറ്റി’യാണ്. സർവിസിൽ നിന്ന് വിരമിച്ച് അറുപതിന് മുകളിൽ പ്രായമുള്ള നിരവധിപേർ എത്താറുണ്ടെന്ന് ഇന്ദു പറയുന്നു. പലപ്പോഴും ചെറുപ്പക്കാെരക്കാൾ കൂടുതൽ ഉത്സാഹം പ്രായമേറിയവർക്കാണ്.
മാങ്കുളത്തേക്ക് പോകാൻ വന്ന സംഘത്തിൽ ഒരു അമ്മയും മകളുമുണ്ടായിരുന്നു. പുലർച്ചതന്നെ ആനയിറങ്ങിയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ വൃദ്ധയായ അമ്മക്കായിരുന്നു കൂടുതൽ താൽപര്യം. മകളാകെട്ട ആ സമയം നല്ല ഉറക്കത്തിലും. ഒാരോ യാത്രയും പുതുമയുള്ളതാക്കാൻ പല തീമുകളും നിശ്ചയിക്കും.
േഫാേട്ടാഗ്രഫിയും മൂൺവാക്കും ക്യാമ്പ് ഫയറും തുടങ്ങി പലതും ഉൾപ്പെടുത്തും. മലേഷ്യയിലേക്കാണ് ആദ്യ വിദേശയാത്ര. അടുത്തദിവസം ദുബൈക്ക് പോയി. അടുത്ത ഡെസ്റ്റിനേഷൻ ശ്രീലങ്കയാണ്. ലോകത്തിലെ മറ്റ് പ്രധാന ടൂറിസ്റ്റ് ലൊക്കേഷനുകളിലേക്കും യാത്ര ആലോചിക്കുന്നു. വരുംനാളുകളിൽ ‘എസ്കേപ്പി’ന്റെ ചക്രവാളം വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇൗ 32കാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.