ഷഹന്റെ ചിത്ര സഞ്ചാരങ്ങൾ
text_fields‘‘മുന്നിൽ വന്നുപെടുന്ന നിമിഷത്തെ അപ്പടി പകർത്തുക എന്ന തിൽ കവിഞ്ഞ് എഡിറ്റിങ്ങോ മറ്റു പരിപാടികളോ ചെയ്യാറില്ല. ക ാമറ ഫീച്ചേഴ്സിലല്ല; ആ നിമിഷത്തിനാണ് പ്രാധാന്യം’’ ഷഹ ൻ അബ്ദുസ്സമദ് പറഞ്ഞുവെക്കുേമ്പാൾ 23 വയസ്സിനുള്ളിൽ നിര വധി ഫോേട്ടാഗ്രഫി ശിൽപശാലകൾക്ക് നേതൃത്വം കൊടുത്തത ് കേൾക്കുേമ്പാഴുള്ള അതിശയോക്തിയില്ലാതാവും. ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജിലായിരുന്നു പ്ലസ് ടു പഠനം. അന്ന് തുടങ്ങിയതാണ് കാമറയും തൂക്കിയുള്ള യാത്രകൾ. ഇന്ന്, എട്ടു വർഷത്തിലെത്തി നിൽക്കുേമ്പാൾ ഇന്ത്യയുടെ ആത്മാവ് തേടിയിറങ്ങിയ ഷഹൻ പകർത്തിയത് എണ്ണമറ്റ ചിത്രങ്ങൾ. മാസ്റ്റർ ഒാഫ് ഫൈൻ ആർട്സ് വിദ്യാർഥിയാണ് ഇൗ കണ്ണൂരുകാരൻ.
വഴിത്തിരിവായത് പഠനകാലം
മൈസൂരുവിൽ ബി.എഫ്.എ ഡിഗ്രിയുടെ ആദ്യ വർഷമാണ് തന്റെ ജീവിതവും കാഴ്ചപ്പാടുകളും മാറ്റിമറിച്ചതെന്ന് ഷഹൻ പറയുന്നു. കർണാടകയിലെ അബിഗിരി ഗ്രാമത്തിലുള്ള സഹപാഠിയുടെ വീട്ടിലേക്കുള്ള യാത്ര പ്രിയപ്പെട്ടതാകാൻ ഷഹന് കാരണങ്ങളുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടി ജീവിച്ചിട്ടും പരാതികൾക്ക് കുറവില്ലാത്ത ഒരു സാഹചര്യത്തിൽ നിൽക്കുേമ്പാഴായിരുന്നു ഇൗ യാത്ര. സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ ചുക്കിച്ചുളുങ്ങിയ പാത്രത്തിലായിരുന്നു ഭക്ഷണം തന്നത്.
മതിയായ ശൗചാലയ സൗകര്യങ്ങൾ ആ നാട്ടിലെ ഒരു കുടുംബത്തിനും ഇല്ലായിരുന്നു. ഒരു കക്കൂസുണ്ടെങ്കിൽ അതായിരുന്നു ആഡംബരം. ഗ്രാമീണ ജീവിതം തേടി യാത്ര ആരംഭിക്കാൻ പ്രചോദനമേകിയത് ഇൗ സംഭവമായിരുന്നു. പിന്നീട് അവധിക്ക് നാട്ടിൽ വന്നപ്പോൾ വടക്കൻ മലബാറുകാരുടെ തെയ്യം കാണാൻ കൂടി പോയതോടെ യാത്രകളിൽ ഫോേട്ടാഗ്രഫിയെ കൂടി ചേർത്തുവെച്ച് ഗ്രാമീണ ജീവിതങ്ങളും സംസ്കാരങ്ങളും തേടിപ്പോകാൻ ആരംഭിക്കുകയായിരുന്നു. ഒപ്പം ഏതു സാഹചര്യത്തോടും പൊരുത്തപ്പെട്ട് യാത്ര ചെയ്യാനും പഠിച്ചു.
സഞ്ചാരികളുടെ സ്വർഗം; പക്ഷേ...
പുറമെനിന്ന് കാണുന്നവർക്ക് സ്വർഗമാണ് കശ്മീർ താഴ്വാരം. എന്നാൽ, മുഴുവൻ സമയവും നിരീക്ഷിക്കപ്പെടാൻ വിധിക്കപ്പെട്ട ഒരു ജനതക്ക് നരകതുല്യമാണ് ജീവിതമെന്ന് ഷഹൻ പറയുന്നു. ജമ്മു-കശ്മീർ, ലേ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര പോകാനും ചിത്രങ്ങൾ പകർത്താനും എല്ലാവർക്കും ആവേശമാണ്. എന്നാൽ, ആ തെരുവുകൾക്ക് മറ്റൊരു കഥയാണ് പറയാനുണ്ടാവുക. ഒാർക്കാപ്പുറത്ത് വന്നു വീഴുന്ന കർഫ്യൂ, മറ്റു നിയന്ത്രണങ്ങൾ...
േനാർത്ത് ഇൗസ്റ്റ് യാത്രകൾ
നോർത്ത് ഇൗസ്റ്റ് മേഖലകളിലേക്കുള്ള യാത്രകളിൽ വാഹനങ്ങളുടെ ഡ്രൈവർമാർ മുമ്പു നടന്ന അപകടങ്ങളുടെയും ദുരന്തങ്ങളുടെയും കഥയാണ് പങ്കുവെക്കുക. അതി ദുർഘട പാതകളിലൂടെ സഞ്ചരിക്കുേമ്പാഴാവും ഇൗ അനുഭവം പങ്കുവെക്കൽ. പേടിയോടെയാണെങ്കിലും എല്ലാം കേട്ടിരിക്കും. ഏറെയും ചതുപ്പു നിലങ്ങളായതിനാൽ ഏതു സമയവും എന്തും സംഭവിക്കാമെന്ന ധാരണ യാത്രക്കാരനുണ്ടാവുന്നത് നല്ലതാണ്.
സ്വന്തമായ യാത്രാവഴികൾ
ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ ചില സ്ഥലങ്ങളിൽ മതിയാവില്ല. പ്രാദേശിക ഭാഷകളെ കൈവിടാതെ നാട്ടുകാർ സംസാരിക്കുേമ്പാൾ സഞ്ചാരികളാണ് ഏറെ പ്രയാസമനുഭവിക്കുക. ആരെയും വെറുപ്പിക്കാതെ പ്രദേശത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി യാത്ര പോകുന്നതാണ് നല്ലതെന്ന് ഷഹൻ ഒാർമിപ്പിക്കുന്നു. മനസ്സിലെ ഫ്രെയിം പൂർത്തിയാകുന്നതു വരെ, യാത്ര ചെയ്യുന്ന ദിവസമോ പണമോ നോക്കാെത എത്തിപ്പെട്ട സ്ഥലത്ത് തുടരും. മികച്ച ചിത്രങ്ങൾ പകർത്താനാവുന്നതുവരെ തുടരുകയാണ് പതിവ്. ഒരു സ്ഥലത്തിന്റെയോ സ്ഥാപനത്തിന്റെയോ മുമ്പ് നവമാധ്യമങ്ങളിലും മറ്റും വന്ന ഫ്രെയിമുകൾ പരതും. തുടർന്ന് ഇതുവരെ ആരും പരീക്ഷിക്കാത്ത മറ്റൊരു ആംഗിളാണ് ഷഹൻ ഒപ്പിയെടുക്കുക.
ട്രാൻസ്െജൻഡറുകളുടെ ഹോളി; വിധവകളുടെയും
ഡൽഹി മെഹ്റോളിയിലെ മാർക്കറ്റ് ഭരിക്കുന്നത് ട്രാൻസ്െജൻഡറുകളാണ്. അവർക്കുവേണ്ടി പ്രവർത്തിച്ച സൂഫിവര്യൻ അന്ത്യവിശ്രമം െകാള്ളുന്ന പള്ളിയിൽ എല്ലാ വ്യാഴാഴ്ചകളിലും വൈകീട്ട് വന്ന് അവർ പ്രാർഥിക്കും. നിറങ്ങളുടെ ആഘോഷം ഇവിടെയുമുണ്ട്. ഉത്തർപ്രദേശിലെ മഥുര ജില്ലയിൽ വൃന്ദാവനിലെ വിധവകളെ ആഘോഷത്തിലേക്ക് എത്തിച്ചത് ഒരു എൻ.ജി.ഒ ആണ്. ഹോളി ആഘോഷം നടക്കുേമ്പാൾ ആശ്രമങ്ങളിൽ വെറുതെ ഇരിക്കുകയാവും വിധവകൾ. ഇവരിലേക്ക് ഹോളിയുടെ നിറം കൊണ്ടുവരുകയായിരുന്നു പ്രസ്തുത എൻ.ജി.ഒ. വിവിധ പൂവുകളും നിറങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടുെമങ്കിലും അവരുെട മുഖങ്ങളിൽ വിഷാദഭാവം നിഴലിക്കുന്നതു കാണാം.
ആ നക്ഷത്ര സഞ്ചാരത്തിനു പിന്നിൽ
യാത്രക്കിടെ പരിചയപ്പെട്ട മലയാളി, ആദർശിനൊപ്പമായിരുന്നു രണ്ടു വർഷം മുമ്പ് ഹിമാചൽ പ്രദേശിലേക്ക് പുറപ്പെട്ടത്. വീര്യവും ചെലവുമേറിയ ലഹരി പദാർഥങ്ങൾക്കു പേരുകേട്ട, ഗ്രാമവാസികൾതന്നെ കോടതിയും പൊലീസുമായി ശിക്ഷവിധിക്കുന്ന നാട്ടിലേക്കുള്ള യാത്ര പെെട്ടന്നു മടുത്തു. കാരണമുണ്ട്. മനോഹരമായ ആ ഗ്രാമത്തിൽ ഫോേട്ടാഗ്രഫിക്ക് അനുമതിയില്ല. പിന്നെ എങ്ങനെ മടുക്കാതിരിക്കും? ‘മലാന’ എന്ന ലഹരി പദാർഥത്തെയും അതിന്റെ ഗുണഗണങ്ങളെയും കുറിച്ചായിരുന്നു യാത്രയിലെ ചർച്ചകൾ. ഇതോടെ, രണ്ടു ദിവസം കൊണ്ട് ആ ഗ്രാമത്തോടു യാത്രപറഞ്ഞ് ഹിമാചലിലെ തോഷ് എന്ന ഗ്രാമത്തിലേക്ക് ഒറ്റക്കു പോയി. ആ ഗ്രാമത്തിലെ തണുത്തുറഞ്ഞ ഒരു അർധരാത്രിയിലായിരുന്നു ‘സ്റ്റാർ ട്രയൽസ്’ എന്ന പേരിട്ട നക്ഷത്ര സഞ്ചാരം പകർത്താനായത്. താമസിച്ചിരുന്ന ഹോം സ്റ്റേക്കു മുകളിൽ മൈനസ് ഡിഗ്രി തണുപ്പിൽ കയറി നാലു മണിക്കൂറിലേറെ കാത്തിരുന്നാണ് മനോഹര ചിത്രം പകർത്താനായത്.
കുളു-മണാലി
ഹിമാചൽപ്രദേശ് വരെയെത്തിയിട്ടും കുളു-മണാലി യാത്ര താൽപര്യമില്ല ഇൗ ചെറുപ്പക്കാരന്. ഹണിമൂൺ ഡെസ്റ്റിനേഷനായ കുളു മണാലിയിൽ ജീവിതം തേടിപ്പോയിട്ട് കാര്യമില്ലല്ലോ എന്നാണ് ഷഹന്റെ മറുപടി. ബുള്ളറ്റെടുത്ത് ഏറെ ദൂരം പോയാൽ ക്ഷീണത്തിനും പണച്ചെലവിനും പുറമെ ബൈക്ക് യാത്ര മാത്രമായി തീരും. അത്രയും തുക കൈയിലുണ്ടെങ്കിൽ രണ്ടുവട്ടം അഖിലേന്ത്യ പര്യടനം നടത്തിയേനെ!
തെയ്യം
ദൈവികത നിറഞ്ഞുനിൽക്കുന്ന തെയ്യക്കാലം ഷഹനിനും തിരക്കേറും. നാലു വർഷമായി ഇതാണ് പതിവ്. തുടക്കത്തിൽ സംഘാടകരുടെ സ്വീകരണം എങ്ങനെയാവുമെന്ന് ഉറപ്പില്ലാത്തതിനാൽ ഉത്സവ സ്ഥലങ്ങളിൽ പോകാനും ചിത്രമെടുക്കാനും മടിയായിരുന്നു. എന്നാൽ, പിന്നീട് കോലധാരികൾ തന്നെ തെയ്യം കാണാനും ചിത്രമെടുക്കാനും ക്ഷണിക്കുന്ന തരത്തിലേക്ക് ബന്ധം വളർന്നു. ഉൾഗ്രാമങ്ങളിൽ കാമറയുമായി ചെല്ലുേമ്പാൾ നിറഞ്ഞ സ്നേഹത്തോടെ കൂട്ടിക്കൊണ്ടു പോവുന്ന അനുഭവവുമുണ്ട്.
കൂവകത്തെ ട്രാൻസ്ജെൻഡറുകൾ
മധുരൈ-ചെന്നൈ പാതയിൽ ഉളുണ്ടുർ പേട്ടക്ക് സമീപമുള്ള ഗ്രാമമാണ് കൂവകം. ഇവിടത്തെ കൂത്താണ്ടവർ ക്ഷേത്രത്തിൽ മേയ് മാസങ്ങളിൽ നടന്നുവരാറുള്ള കൂവകം ഉത്സവം അഥവാ ചിത്തിര പൗർണമി ഉത്സവം ഏറെ പേരുകേട്ടതാണ്. ഒരു ലക്ഷത്തോളം പേരാണ് ട്രാൻസ്ജെൻഡറുകളുടെ ഇൗ ഉത്സവത്തിൽ എല്ലാ വർഷവും പെങ്കടുക്കാനെത്തുക. ചിത്തിര മാസത്തിലെ പൗർണമിക്ക് കൃത്യം 17 ദിവസം മുേമ്പ ഉത്സവം ആരംഭിക്കും. ഉന്നതരുൾപ്പെടെ ലോകത്തിന്റെ പല കോണുകളിൽ നിന്നും ട്രാൻസ്െജൻഡേഴ്സ് ഒത്തുകൂടും.
18 ദിവസം നീണ്ട മഹാഭാരത യുദ്ധത്തെ അനുസ്മരിച്ച് ഉത്സവവും 18 ദിവസമാണ്. ആദ്യത്തെ 16 ദിവസം വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറും. അവസാന രണ്ടു നാളുകളിൽ ആദ്യദിനം താലികെട്ടും ഒന്നിച്ചു കഴിയലും. അന്ന് രാത്രി മുഴുവൻ ആരവന്റെ ക്ഷേത്ര മണ്ഡപത്തിൽ ഉറങ്ങാതെ കഴിച്ചുകൂട്ടും. പിറ്റേന്ന് രാവിലെ ആചാരപ്രകാരമുള്ള നൃത്തത്തോടെ കൈവളകൾ ക്ഷേത്രാങ്കണത്തിൽ തല്ലിപ്പൊട്ടിക്കുകയും താലിപൊട്ടിച്ചെറിയുകയും വെളുത്ത വസ്ത്രങ്ങളണിയുകയും ചെയ്ത് അവർ ആരവന്റെ വിധവകളായി മാറും. പ്രതീകാത്മാകമായ ഇൗ ഉത്സവവും ഷഹൻ പകർത്തിയിട്ടുണ്ട്.
ഉമ്മാമയാണ് എല്ലാം
കണ്ണൂർ താണയിലെ ‘സുലൈഖ നിവാസി’ൽ ഷംസുദ്ദീൻ^സിഹ്റത്തുന്നിസ ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമനാണ് ഷഹൻ. ഷുഹൈബ്, ഷുഹൈൽ എന്നിവരാണ് സഹോദരങ്ങൾ. ഉമ്മാമ എന്നു വിളിക്കുന്ന മുത്തശ്ശിയുടെ സഹോദരി സുലൈഖയാണ് ഷഹന് എല്ലാം. ചെറുപ്പം മുതൽ എന്തിനും ഏതിനും കട്ടക്ക് കൂടെ നിൽക്കുന്ന ഉമ്മാമ!
ട്രാവൽ കഫേ
യാത്രകളെ ഇഷ്ടെപ്പടുന്നവർക്ക് ഒത്തുചേരാനൊരിടം -ചരിത്രമുറങ്ങുന്ന കണ്ണൂർ സിറ്റിയിൽ ഉടൻ ആരംഭിക്കാനിരിക്കുന്ന ട്രാവൽ കഫേെയക്കുറിച്ച് ഷഹൻ പറയുന്നതിങ്ങനെ. കൂട്ടുകാരോടൊപ്പം ചേർന്ന് കണ്ണൂർ സിറ്റിയിലെ പഴയ കെട്ടിടങ്ങളിൽ നാടിന്റെ ചരിത്രം പെയിൻറ് െചയ്യാനും കാമറയിലൂടെ അത്ഭുതം കാണിക്കുന്ന ഷഹൻ ആലോചിക്കുന്നു. സ്വന്തമായി വെബ്സൈറ്റ് ആരംഭിക്കാനുള്ള നടപടികളും അവസാനഘട്ടത്തിലാണ്. ‘യൂനിറ്റി ഇൻ ഡൈവേഴ്സിറ്റി’ എന്ന പേരിൽ ജന്മനാട്ടിൽ ആദ്യത്തെ ട്രാവൽ ഫോേട്ടാഗ്രഫി എക്സിബിഷനും സംഘടിപ്പിക്കാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.