അതിരുകളില്ലാത്ത സ്നേഹം; അഗതി മന്ദിരത്തിൽ ആഹ്ലാദരാവ്
text_fieldsകോഴിക്കോട്: ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ ഒരേ ദിവസം യാഥാർഥ്യമാവുന്നതിെൻറ ഇരട്ടി സന് തോഷത്തിലാണ് അവർ മൂന്നുപേരും. വെള്ളിമാടുകുന്ന് ആഫ്റ്റർ കെയർ ഹോമിൽ സുന്ദരമായ ഭാവി സ ്വപ്നംകണ്ടിരുന്ന മൂന്നുപേരാണ് തിങ്കളാഴ്ച രാവിലെ 11നും 11.30നും ഇടയിലുള്ള മുഹൂർത്തത്തി ൽ പുതുജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നത്.
കരോക്കെ ഗാനമേളയും നൃത്തങ്ങളുമായ ി ആഹ്ലാദനിറവിലാണ് അഞ്ജുവും മോഹിനിയും സിന്ധുവും ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ദിവസത്തിലേക്ക് കടക്കുന്നത്. കല്യാണ ആഘോഷങ്ങൾക്കുള്ള ഒരുക്കം ദിവസങ്ങൾക്കുമുമ്പേ ആരംഭിച്ചിരുന്നു. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും എത്തിയതോടെ ആഘോഷത്തിെൻറയും ആഹ്ലാദത്തിെൻറയും വേലിയേറ്റത്തിനാണ് ആഫ്റ്റർ കെയർ ഹോം ഞായറാഴ്ച സാക്ഷ്യംവഹിച്ചത്.
പാലക്കാട് സ്വദേശി ശ്രീജിത്താണ് അഞ്ജുവിനെ വിവാഹം ചെയ്യുന്നത്. കോഴിക്കോട് തന്നെയുള്ള ജസിൻ മോഹിനിയെയും മലപ്പുറം സ്വദേശി ഷിനോജ് സിന്ധുവിനെയും തിങ്കളാഴ്ച ജീവിതസഖിയാക്കും. വർഷങ്ങൾക്കു ശേഷമാണ് ആഫ്റ്റർ കെയർ ഹോമിെൻറ മുറ്റത്ത് വിവാഹപ്പന്തൽ ഉയരുന്നത്. തങ്ങളുടെ ബാല്യവും കൗമാരവും കണ്ട ആഫ്റ്റർ കെയറിെൻറ മണ്ണിൽനിന്ന് പുതുജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നതിെൻറ ആഹ്ലാദവും സന്തോഷവും മൂവർക്കുമുണ്ട്.
സാമൂഹിക നീതി വകുപ്പിലെയും വനിത -ശിശുക്ഷേമ വകുപ്പിലെയുമൊക്കെ ജീവനക്കാരുടെ അകമഴിഞ്ഞ സഹായവും വിവാഹ നടത്തിപ്പിനുണ്ട്. വിവാഹാഘോഷങ്ങളുടെ സംഘാടനത്തിൽ ‘ആം ഓഫ് ജോയ്’ ആഫ്റ്റർ കെയർ ഹോം കുടുംബത്തോടൊപ്പം സജീവമായി ഉണ്ട്. വിവാഹം ഗംഭീരമാക്കാൻ കഴിഞ്ഞ കുറെ ദിവസങ്ങളായി ഓടിനടക്കുന്ന ആഫ്റ്റർ കെയർ ഹോം സൂപ്രണ്ട് കെ. സതിക്കും ബന്ധപ്പെട്ടവർക്കും പിന്തുണ നൽകാൻ ഇവരുമുണ്ട്.
കോമ്പൗണ്ടിലെ മറ്റ് അനാഥാലയങ്ങളിലെയും അഗതിമന്ദിരങ്ങളിലെയും അന്തേവാസികളെയും ക്ഷണിച്ച് ‘ആം ഓഫ് ജോയ്’യുടെ നേതൃത്വത്തിൽ ഞായറാഴ്ച ആഘോഷരാവ് സംഘടിപ്പിച്ചു. തലേ ദിവസം അന്തേവാസികൾക്കും മറ്റുമുള്ള ഭക്ഷണം കോഴിക്കോട് സബ് കലക്ടറുടെ ഓഫിസ് സ്റ്റാഫാണ് ഒരുക്കുന്നത്. വിവാഹ ദിവസം 600 പേർക്കുള്ള സദ്യ ഒരുക്കുന്നത് കെ.ഡി.സി ബാങ്കാണ്.
വിവാഹത്തിന് ഒരു ലക്ഷത്തിൽപരം രൂപയുടെ ധനസഹായവുമായി സ്മൈൽസ് (സ്റ്റുഡൻറ്സ് വെൽഫെയർ ചാരിറ്റബ്ൾ സൊസൈറ്റി) ആഫ്റ്റർ കെയർ ഹോമിന് സഹായമായി ഉണ്ട്. കൂടാതെ മൂന്നു പെൺകുട്ടികൾക്കും ഓരോ ലക്ഷം രൂപയുടെ സഹായം സംസ്ഥാന വനിത- ശിശുക്ഷേമ വകുപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.