ജ്ജ് ‘ബല്ലാത്ത പഹയൻ’ തന്നെ VIDEOS
text_fieldsകോഴിക്കോട്: ഫേസ്ബുക്കിൽ സെൽഫി വിഡിയോ വഴി കോഴിക്കോടൻ ഭാഷയിൽ വിനോദ് നാരായണ ൻ എന്ന എൻജിനീയർ വാദങ്ങൾ നിരത്തുേമ്പാൾ കേൾക്കുന്നവർക്ക് ഒന്നേ പറയാനുള്ളൂ, ബല്ലാത്ത പഹയൻ തന്നെ. ചിരിയും അതിലേറെ ചിന്തയുമായി സാമൂഹികമാധ്യമങ്ങളിലെ ശ്രേദ്ധയ സാന്നിധ്യമായി മാറുകയാണ് 18 വർഷമായി അമേരിക്കയിൽ എൻജിനീയറായ വിനോദ്.
‘തമാസേല് പൊതിഞ്ഞ ഒര് കോയിക്കോട്ടുകാരെൻറ സർബത്ത് പോലത്തെ ബർത്താനം കേേട്ടാളീ’ എന്ന് ‘ബല്ലാത്ത പഹയൻ’ എന്ന സ്വന്തം ഫേസ്ബുക്ക് പേജിൽ വിനോദ് നാരായണൻ പറയുന്നത് വെറുതെയല്ല. യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് മുതൽ റിപ്പബ്ലിക് ടി.വി അവതാരകൻ അർണബ് ഗോസ്വാമി വരെയുള്ളവരെ പൊളിച്ചടുക്കിയാണ് വിനോദ് വിലസുന്നത്.
2016 ജൂലൈ ഏഴു മുതൽ തുടങ്ങിയ ഇൗ വിഡിയോ പ്രോഗ്രാം 40ഒാളം ‘എപ്പിസോഡുകൾ’ പിന്നിട്ടു. ഡോണൾഡ് ട്രംപിനെ ‘തുരുമ്പ്’ എന്ന് വിളിച്ചു തുടങ്ങിയ ബല്ലാത്ത പഹയൻ സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. മലയാളികൾ നാണംകെട്ടവരാണെന്ന് റിപ്പബ്ലിക് ടി.വി അവതാരകൻ ടി.വി ചർച്ചക്കിടെ പറഞ്ഞതിനെതിരെ വിനോദ് നാരായണൻ തയാറാക്കിയ വിഡിയോ പത്തു ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. ‘ഞാൾക്ക് മൊഹബത്തിൽ ജീവിക്കാനറിയാം. അങ്ങനെ ജീവിക്കുന്നതിൽ ഞങ്ങൾക്ക് നാണമില്ല’ എന്ന് വിനോദ് ഇൗ വിഡിയോയിൽ വ്യക്തമാക്കുന്നു.
ബീഫ് ചില്ലി തിന്നുകയും നാട്ടുകാർക്ക് അമേദ്യം വിളമ്പുകയും ചെയ്യുകയാണ് അർണബെന്ന് വിനോദ് ആരോപിക്കുന്നു. കോട്ടും സ്യൂട്ടുമിട്ട് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന വിനോദ് നാരായണൻ തകർപ്പൻ ഇംഗ്ലീഷിലും പ്രതികരിച്ച്, ഒടുവിൽ ലുങ്കി മടക്കികുത്തിയാണ് ‘അർണബ് വധം’ അവസാനിപ്പിക്കുന്നത്. കേരളത്തിലെ മഹാപ്രളയം പണക്കാരെ മാത്രമേ ബാധിച്ചിട്ടുള്ളൂവെന്ന സംഘ്പരിവാറുകാരൻ സുരേഷ് കൊച്ചാട്ടിലിനെയും ഇദ്ദേഹം ‘തേച്ചൊട്ടിച്ചിരുന്നു’.
പാവപ്പെട്ടവെൻറ വീട്ടിനടുത്തെത്തിയപ്പോൾ വെള്ളം വഴിമാറിപ്പോയോയെന്ന് അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നൽകരുെതന്ന സംഘ്പരിവാർ പ്രവർത്തകെൻറ ആഹ്വാനവും വിനോദ് നാരായണൻ തെൻറ വാദത്തിലൂടെ എതിർത്ത് തോൽപിച്ചു. സേവഭാരതി ആൾക്കാര് മാത്രമല്ല, വെറും ജനങ്ങളും പ്രളയത്തിൽ സഹായം ചെയ്തിട്ടുണ്ട്. ‘അെൻറ കാര്യം ബല്യ കഷ്ടാണ്. യ്യ് ഇജ്ജാതി വിഡിയോ ഇട്ട് നെരത്ത്മ്മ കൂടെ നടന്നാ ചെപ്പക്കുറ്റിക്ക് നാട്ടാര് തല്ലും’ എന്നും ഇൗ കോഴിക്കോട്ടുകാരൻ പറയുന്നു. 7,67,000 പേരാണ് ഇൗ വിഡിയോ ഫേസ്ബുക്കിൽ മാത്രം കണ്ടത്. 20000ത്തോളം പേർ ഷെയറും ചെയ്തു.
ചേവായൂർ സ്വദേശിയായ വിനോദ് നാരായണൻ ഏഴാം ക്ലാസ് മുതൽ ഏറെക്കാലം ദുബൈയിലായിരുന്നു. കോഴിക്കോട്ടുകാർ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ വായനശാല എന്ന തലക്കെട്ടിൽ പുസ്തക വിശകലനവും നടത്തുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീറിെൻറ ‘വിശ്വവിഖ്യാതമായ മൂക്ക്’ മുതൽ ചിന്തകനും ചരിത്രകാരനുമായ യുവാൽ ഹരാരിയുടെ പുസ്തകം വരെ വിനോദ് നാരായണൻ വിശകലനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.