പിച്ചവെക്കാൻ പഠിപ്പിച്ച ഫ്രൻഡ്സ്
text_fieldsഏഴാം ക്ലാസ് കഴിഞ്ഞ് പയ്യോളി ജൂനിയർ ടെക്നികളിലാണ് എട്ടാം ക്ലാസിൽ ചേർന്നത്. ഒാണ ത്തിന് പൂട്ടിയതോടെ ഞാൻ കായണ്ണയിലെ മൂത്തമ്മയുടെ (അമ്മയുടെ ചേച്ചി) വീട്ടിലേക്ക് പോ യി. അവിടെയാകുേമ്പാൾ കളിക്കാനൊക്കെ സുഖാ. അവിടെ അവധിക്കാലം ആഘോഷിച്ച് നടക്കുേമ്പ ാഴാണ് കോഴിക്കോട് ജൂനിയർ ഫുട്ബാളിെൻറ സെലക്ഷനുണ്ടെന്ന് അറിയുന്നത്. അവിട ന്ന് എെൻറ വീട്ടിലേക്ക് വന്നിട്ട് പിറ്റേന്നുവേണം കോഴിക്കോട് പോകാൻ. അങ്ങനെ എന്നെ വീട്ടിൽ കൊണ്ടാക്കാനായി ഞാനും ഏട്ടനും ശ്രീരാജും (മൂത്തമ്മയുടെ മകൻ) ബൈക്കിൽ വരുേമ്പാ ൾ പേരാമ്പ്ര ടൗൺ എത്തുന്നതിനുമുമ്പ് കക്കാട് പള്ളിയെന്ന സ്ഥലമുണ്ട് നല്ല വളവാണവി ടെ. കുറ്റ്യാടിയിൽനിന്ന് കോഴിക്കോേട്ടക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ് ആ വളവിൽ ഒന്ന് വീശിയെടുത്തു. ബസ് വന്ന് ബൈക്കിെൻറ ക്രാഷ്കാർഡിൽ ജസ്റ്റ് ഒന്ന് തട്ടി. അപ്പോഴേക ്കും നിയന്ത്രണംതെറ്റി ബൈക്ക് സ്കിഡായി. ഏട്ടൻ കൊള്ളിെൻറ (കയ്യാല) സൈഡിലേക്കും ഞാൻ ബസി െൻറ അടിയിലേക്കും തെറിച്ചുവീണു. ബസിെൻറ ബാക്ക് വീൽ കാലിൽ കയറിയിറങ്ങി, കാലരഞ്ഞുപ ോയി. ആദ്യം കല്ലോട് ആശുപത്രിയിലും പിന്നീട് കോഴിേക്കാട് ബേബിയിലും െകാണ്ടുപോയി. അവിടെവെച്ച് വലതുകാൽ മുറിച്ചു. ഇടതുകാലിൽ കമ്പിയിടുകയും ചെയ്തു.
കാല് മുറിച്ചതൊക്കെ പിന്നെ കു റച്ച് ദിവസം കഴിഞ്ഞാ ഞാൻ അറിയുന്നേ. കാൽ മുറിച്ചുകളഞ്ഞാലും നമ്മക്ക് ഇങ്ങനെ കാലുള്ളതുപോലെ ഫീൽ ചെയ്യും. എനിക്കിപ്പോഴും തോന്നും കാല് അവിടെയുള്ളതായിട്ട്. ഒരു വൈബ്രേഷൻ പോലെ അവിടെയുണ്ടാകും. കാല് മുറിച്ച് ആശുപത്രിയിൽ കിടക്കുേമ്പാൾ മുറിച്ച കാലിെൻറ പല ഭാഗങ്ങളിൽനിന്നും വേദനയുള്ളതുപോലെ ഫീലിങ് ഉണ്ടാകും. രണ്ട് കാലും മൊത്തം പൊതിഞ്ഞ് കെട്ടിവെച്ചിരിക്കുന്നതിനാൽ തലപൊന്തിച്ച് നോക്കാനാവൂല. കാലുണ്ടോ, ഇല്ലയോ എന്താ സംഭവമെന്നൊന്നും. എനിക്ക് വലത്തേക്കാല് നോവുന്നപോലെ തോന്നിയപ്പോ ഞാൻ എെൻറ അടുത്തിരുന്ന മൂത്തച്ഛനോട് (അച്ഛെൻറ ഏട്ടൻ) പറഞ്ഞു. കാല് വേദനയാകുന്നു, ഉഴിഞ്ഞു (തടവി) താ എന്ന്. മൂത്തച്ഛൻ ഇടത്തേകാലിെൻറ വിരലിൽ മെല്ലെ, മെല്ലെ തടവി തന്നു. എനിക്കാണെങ്കിൽ വലത്തേ കാല് വേദനയാകുന്ന ഫീലിങ്ങാണുള്ളത്. ഇല്ലാത്ത കാല് ഉള്ളതുപോലെ തോന്നുേമ്പാ, ആ കാലിൽനിന്ന് ഭയങ്കര വേദനയായിരിക്കും. ചിലപ്പോൾ നമ്മളെ തോന്നലായിരിക്കും അത്. ഞാൻ മൂത്തച്ഛനോട് വലത്തേ കാലാണ് വേദനിക്കുന്നതെന്ന് പറഞ്ഞു.
മൂത്തച്ഛൻ കരഞ്ഞോണ്ട് കണ്ണും തുടച്ച് പുറത്തേക്ക് പോയി. അന്നേരമാണ് ഞാൻ കൈകൊണ്ട് മെല്ലെ കാല് തപ്പിനോക്കിയത്, ഒരുസ്ഥലത്തെത്തിയപ്പോൾ കൈയങ്ങ് വീണുപോയി. കാല് ഇനിയില്ലെന്ന് അറിയുന്നത് അന്നേരമാണ്. കുറച്ച് സങ്കടമുണ്ടായിരുന്നു. കളിക്കാൻ പറ്റൂലല്ലോ എന്നൊക്കെ ഒാർത്ത്. മിലിട്ടറിയിൽ പോണം, അല്ലേൽ നല്ലൊരു കളിക്കാരനാകണമെന്നൊക്കെയായിരുന്നു അന്ന് ആഗ്രഹിച്ചിരുന്നത്. അത് രണ്ടും നടക്കൂലാന്ന് എന്ന തോന്നലായിരുന്നു കുറച്ച് കാലം വേദനിപ്പിച്ചത്. ഇടത്തേ കാലിന് നല്ല പരിക്കുണ്ടായതോടെ ഇനി നടക്കാനൊന്നും പറ്റൂലാന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇടത്തേ കാല് നിലത്ത് കുത്തുേമ്പാ ഇടത്തോട്ടും വലത്തോട്ടും ആടുമായിരുന്നു. കാലിലെ മസിലിന് പവർ കുറവാണെന്നൊക്കെ പറഞ്ഞിരുന്നു. അങ്ങനെ ബേബിയിൽനിന്ന് മെഡിക്കൽ കോളജിലേക്ക് മാറി. അവിടെപ്പോയി ഒരു മാസത്തോളം ഫിസിയോ തെറപ്പിയൊെക്ക ചെയ്തു. അത് പവറാക്കിയെടുത്തു. ക്രച്ചസൊക്കെ ഉപയോഗിച്ച് നടക്കാനൊക്കെ തുടങ്ങി.
ചികിത്സയൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയ നേരം തൊട്ട് പിന്നെ ഫ്രൻഡ്സായിരുന്നു എല്ലാത്തിനുമുണ്ടായിരുന്നത്. അവരുടെ തോളിലൊെക താങ്ങിത്തന്നെയാണ് വീണ്ടും നടക്കാനൊക്കെ പഠിച്ചത്. അവര് രാവിലെ വീട്ടിൽ വരും, സ്കൂളിൽ പോകുന്നത് വരെ ഒപ്പമുണ്ടാകും. വൈകുന്നേരം സ്കൂൾ വിട്ട് ഇങ്ങോട്ട് വരും രാത്രിയിലെ തിരിച്ചുപോകൂ. കിടക്കയിലിരുന്ന് തന്നെ ചെസും കാരംസുമൊക്കെ ഞങ്ങൾ കളിക്കുമായിരുന്നു. പിന്നെ വീൽചെയർ കിട്ടിയ സമയത്ത് അതിലിരുന്നിട്ട് ഷട്ട്ൽബാറ്റും ക്രിക്കറ്റുമൊക്കെ കളിച്ചുതുടങ്ങി. കൂട്ടുകാരും അവരുടെ കളിയൊക്കെ എെൻറ വീട്ടിലേക്ക് മാറ്റി. ഫുൾടൈം എല്ലാരും വീട്ടിൽ തന്നെയായി. വീട്ടുകാരും കട്ട സപ്പോർട്ടായിരുന്നു. കളിക്കാൻ പോകാനിറങ്ങുേമ്പാവേണ്ടാന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അടുത്ത വർഷം തൊട്ടാണ് പിന്നെ സ്കൂളിൽ പോയി തുടങ്ങിയത്. ഒാേട്ടാറിക്ഷയിൽ വന്നിറങ്ങിയിട്ട് ക്രച്ചസ് ഉപയോഗിച്ചാണ് ക്ലാസിലേക്ക് പോവുക. അങ്ങനെ വീണ്ടും ആക്ടീവായി വരുേമ്പാഴാണ് സ്കൂളിൽ സ്േപാർട്സ് ഡേ വരുന്നത്. കഴിഞ്ഞവർഷം വരെ ഹൈജംപിലും, ലോങ്ജംപിലുമൊക്കെ പെങ്കടുത്തിരുന്നു. മത്സരം തുടങ്ങിയപ്പോൾ പെങ്കടുക്കാനാകാതെ അത് കണ്ടിരിക്കാൻ പറ്റിയില്ല. ഞാൻ പെെട്ടന്ന് വീട്ടിലേക്ക് മടങ്ങി, അപ്പോ ഫ്രൻഡ്സും കൂടെ വന്നു. കാല് നഷ്ടപ്പെടുന്നതിനുമുെമ്പാക്കെ ഞാൻ ഉപയോഗിച്ചിരുന്ന സൈക്കിൾ ആരും കാണാെത വീണ്ടും എടുത്ത് ഒാടിക്കാൻ ശ്രമിച്ചു. അങ്ങനെ സൈക്കിളും ഞാനും വീണു, ഇടതുകാലിെൻറ മുട്ട് പാറയിലിടിച്ച് എല്ല് പൊട്ടി. വീണ്ടും രണ്ടുമാസത്തോളം പ്ലാസ്റ്ററിട്ട് കിടന്നു.
ഞങ്ങളുടെ കൂടെ കളിച്ചുനടന്ന സമയത്താണ് ഒാൻക്ക് അങ്ങനെ ഒന്ന് പറ്റിയത്. ഒരിക്കലും അത് അക്സപ്റ്റ് ചെയ്യാൻ പറ്റിയില്ലായിരുന്നു.പക്ഷേ, അവൻ മാസായിട്ട് തന്നെ തിരിച്ചുവന്നു . പറയുന്നത് അച്ഛെൻറ അനിയെൻറ മകനും സുഹൃത്തുമായ ആനന്ദ് . അന്ന് ഒാനെ കാണാൻ വരുന്നവർ ഒാന് നൽകിയത് സഹതാപപൂർണമായ ഒരു നെഗറ്റിവ് പരിഗണനയായിരുന്നു. അതൊഴിവാക്കാൻ ഞങ്ങൾ അവനെ അങ്ങ് കൂട്ടിക്കൊണ്ടു പോകുമായിരുന്നു. വീൽചെയറിൽ ഇരിക്കാൻ തുടങ്ങിയ മുതൽ അവൻ എല്ലാ ‘അലമ്പും’ കളിക്കാൻ തുടങ്ങി. അപകടത്തിനുമുമ്പ് ഞങ്ങളുമായി അവനെങ്ങനെയായിരുന്നോ, അതുപോലെയാണ് ഒാനെ ഞങ്ങൾ ഇപ്പോഴും കാണുന്നത്. ആക്സിഡൻറിന് ശേഷം മറ്റൊരു വൈശാഖ് ആണ്.
വീണ്ടും കളിക്കാൻ പഠിച്ചു
പ്ലാസ്റ്റർ അഴിച്ചശേഷം ഞാൻ അവരോട് പറഞ്ഞു എനിക്ക് ൈസക്കിൾ പഠിക്കണമെന്ന്. അങ്ങനെ രണ്ടാമതും അവരെന്നെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചു. നീന്തലുൾെപ്പടെ മിക്കതുംവീണ്ടും പഠിച്ചു. ഫോർവീൽ ഡ്രൈവിങ് പഠിച്ചു. സാഹസികമായ യാത്രകളാണ് കൂടുതൽ ഇഷ്ടം. ഏത് വലിയ മലയുടെ മുകളിലും കയറണമെന്നാണ് എെൻറ സ്വപ്നം. എവിടെ പോവണമെന്ന് പറഞ്ഞാലും ഫ്രൻഡ്സ് ഉണ്ടാവും. നാട്ടിൽ ഫാൽക്കൺസ് എന്ന് പറഞ്ഞൊരു ക്ലബുണ്ട്. അതിെൻറ എല്ലാ പരിപാടിക്കും സജീവമായിട്ടുണ്ടായിരുന്നതുകൊണ്ട് കുറെ ഫ്രൻഡ്സ് ഒപ്പം എപ്പോഴുമുണ്ടാവും. ലാലു, ലിപിൻ, വിഷ്ണു, റിഷി, ആനന്ദ്, വിപിൻ അങ്ങനെ കുറേ പേർ.
ഫുട്ബാൾ
എനിക്ക് ചെറുപ്പം മുതലെ ഏറ്റവും ഇഷ്ടം ഫുട്ബാളായിരുന്നു. ആക്സിഡൻറ് പറ്റിയ ശേഷം വീൽ ചെയറിൽ ഇരുന്നൊക്കെ തന്നെ ചെറുതായിട്ട് കളിതുടങ്ങി. കാൽ വെച്ച് തുടങ്ങിയശേഷം പലതരം കളികളും കളിക്കാൻ ശ്രമിച്ചുതുടങ്ങി. വോളിബാളൊക്കെ കളിക്കുമായിരുന്നു. വേറെ എന്ത് കളിച്ചാലും ഫുട്ബാൾ കളിക്കുേമ്പാ കിട്ടുന്ന ആ ഒരു ഫീലിങ്ങില്ലേ അത് കിട്ടൂല. ഫുട്ബാൾ കളിക്കണമെന്ന് തന്നെയായിരുന്നു. പക്ഷേ, ഇതങ്ങനെ കളിക്കുമെന്നൊരു െഎഡിയ ഇല്ലല്ലോ. കാല് തന്നെ വേണ്ടേ കളിക്കാൻ.അരീക്കുഴി എന്നൊരു മലയുണ്ട്, അതിെൻറ മുകളിലാണ് ഫുട്ബാൾ കളി നടക്കുന്നത്. അവിടെപ്പോയി ഞാനിങ്ങനെ ക്രച്ചസിൻമേൽ നിന്ന് കുറേനേരം അവർ കളിക്കുന്നതൊക്കെ നോക്കിനിൽക്കും. പിന്നെ വെറുതെ പന്തൊക്കെ തട്ടിനോക്കി. ക്രച്ചസിെൻറ മുകളിൽ കുറച്ച് മൂവ് ചെയ്യാൻ പറ്റിയാൽ ഇത് കളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നി. ഞാനത് ഫ്രൻഡ്സിനോട് പറഞ്ഞു. അങ്ങനെ അവർ കളിക്കുേമ്പാൾ എന്നെയും ഒപ്പം കൂട്ടാൻ തുടങ്ങി. ആദ്യമൊന്നും സ്പീഡിൽ കളിക്കാൻ പറ്റീല. ക്രച്ചസിൽ സ്പീഡിൽ മൂവ് ചെയ്യാൻ തുടങ്ങിയതോടെ, ബാൾ തട്ടി പലതരത്തിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. അങ്ങനെ കളി സെറ്റായിവന്നു.
ക്യാപ്റ്റനായി കേരളത്തിെൻറ
ആമ്പ്യൂറ്റി ഫുട്ബാൾ ടീം (amputee football- സെവൻസ് ടീമായിരിക്കും കാല് നഷ്ടപ്പെട്ടവരായിരിക്കും കളിക്കാർ, കൈകളിലൊന്ന് നഷ്ടപ്പെട്ടവരായിരിക്കും ഗോളി.) പല രാജ്യങ്ങൾക്കുമുണ്ട് ഇൗ ടീം. അങ്ങനെയൊരു ഇന്ത്യൻ ടീമോ കേരള ടീമോ ഉണ്ടോയെന്ന് കുറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ദേവഗിരി കോളജിൽ ബി.എസ്സി സുവോളജിക്ക് പഠിക്കുന്ന കാലത്ത് അവിടത്തെ ഹോസ്റ്റൽ ടീമിലൊക്കെ കളിക്കുമായിരുന്നു. അവിടെ ഗ്രൗണ്ടിൽ കളിക്കുന്നത് കണ്ട് നിയാസ്, പ്രസാദ് എന്നിവർ വന്നു കാര്യങ്ങളൊക്കെ ചോദിച്ചു. അവരോടും ഇങ്ങനത്തെ ടീമുണ്ടോന്ന് ചോദിച്ചു. ടീമിനെ കുറിച്ചൊന്നും അവരുടെ അറിവിലില്ലാന്ന് പറഞ്ഞു. പക്ഷേ, നിങ്ങൾ ആൾക്കാെര സംഘടിപ്പിച്ച് തന്നാൽ ടൂർണമെെൻറാക്കെ നടത്താമെന്ന് അവർ പറഞ്ഞു. ഇൗ സാഹചര്യത്തിൽ കളിക്കുന്ന ആൾക്കാരെ തപ്പികുറെ നടന്ന്. കോഴിക്കോട് മെഡിക്കൽ കോളജ് റഹ്മാനിയ സ്കൂളിൽ ഡിെസബിലിറ്റിയുള്ളവർക്ക് കോച്ചിങ് നൽകുന്ന തൃശൂർ സ്വദേശിയായ കിഷോറിനെ പരിചയപ്പെട്ടു.
പുള്ളിയാണ് പറഞ്ഞത്, ആമ്പ്യൂറ്റി ഫുട്ബാളിന് ടീമില്ലാന്ന്. വോളിബാളിനൊരു ടീം വരുന്നുണ്ട്. കളിക്കുന്നുണ്ടെങ്കിൽ വന്ന് കളിച്ചോ, ഫുട്ബാൾ ടീമിെൻറ കാര്യം നമ്മുക്ക് ആലോചിക്കാമെന്ന് പറഞ്ഞു.അങ്ങെന തൃശൂരിൽ പോയി സെലക്ഷൻ കിട്ടി കേരള ടീമിൽ കളിച്ച് അതിെൻറ ക്യാപ്റ്റനായി. അവിടന്ന് ഇന്ത്യൻ ടീമിലെത്തി. ശ്രീലങ്കയിലൊക്കെ പോയി കളിച്ചു. ഫുട്ബാളായിരുന്നു എെൻറ താൽപര്യം, അതിനുവേണ്ടി കുറെ നടന്നു. സെപ്റ്റംബർ അഞ്ചിന് ഇന്ത്യയിലെ ആദ്യത്തെ ആമ്പ്യൂറ്റി ഫുട്ബാൾ ടീം ഉണ്ടാക്കുകയാണ്. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. എല്ലാ സംസ്ഥാനത്തുനിന്നും ആൾക്കാരുണ്ടാകും.
ഒാനെ കാണുന്നവർക്കാണ് വൈകല്യമെന്നാണ് എനിക്ക് തോന്നീട്ടുള്ളത്, ഒാൻ നമ്മളെക്കാൾ എനർജറ്റിക്കാണ്, പറയുന്നത് കൂട്ടുകാരൻ റിയാസ്. ചിലപ്പോഴൊക്കെ കളിക്കിടെ ആരേലുമൊക്കെ ഫൗൾ വെക്കുേമ്പാ ക്രച്ചസൊക്കെ പത്ത്മീറ്റർ അപ്പുറത്തേക്കൊക്കെ തെറിച്ച് പോകും.ആരും മൈൻഡ് പോലും ചെയ്യില്ല. ഒാനത് എടുക്കാനൊരുപോക്കുണ്ട്. അതാണ് കാണേണ്ടത്. ഞങ്ങൾക്ക് അവനെന്തോ കുറവുണ്ടെന്ന് ഇത് വെര തോന്നീട്ടില്ല.
ആഘോഷിക്കുന്ന സെപ്റ്റംബർ രണ്ട്
ഒരുപാട് ദൂരം താണ്ടണമെന്നും മലകളൊക്കെ കയറണമെന്നുമാണ് ആഗ്രഹം. അഡ്വഞ്ചറായിട്ടുള്ള യാത്രകളൊക്കെ ഭയങ്കര ഇഷ്ടമാണ്. യാത്ര ചെയ്യാനുള്ള ഒരവസരവും ഒഴിവാക്കാറില്ല. രാമക്കൽമേടും പൈതൽമലയുമൊക്കെ കയറി. ദൂരേക്കാണെങ്കിൽ ഡൽഹിയൊക്കെ കടന്നുപോയി. സാഹസികകാര്യങ്ങൾ ചെയ്യാൻ ഭയങ്കര താൽപര്യമാണ്. എന്തും ചെയ്യാമെന്നുള്ള വിശ്വാസമുണ്ട്. ഞാൻ എന്ത് പറഞ്ഞാലും ഒാര് സപ്പോർട്ടാണ്. ഒാരോട് എനിക്ക് നടക്കാനൊന്നും പറ്റാത്ത ടൈമിൽ ഞാൻ പറയണ കാര്യം ഒാര് ചെയ്ത് തരും. എനിക്ക് ഒരു സ്ഥലത്ത് പോണമെന്ന് പറഞ്ഞാൽ. ആട േപാണ്ടന്നെന്നും ഒാര് പറയില്ല. ഞ്ഞീ പോര്, വാ എന്നാരിക്കും പറയുക.
എല്ലാത്തിനും ഒാര് മുന്നിട്ട് ഇണ്ടാവും. പേടിച്ച് ഒഴിവാക്കിക്കളയുന്ന പരിപാടിയൊന്നുമില്ല. ഒാരെപ്പോലെത്തെന്ന എന്നെ കാണുന്നേ. ഇങ്ങനെ പറ്റിയെന്ന ഒരു പരിഗണനയുമൊന്ന് തരില്ല അവർ, കളിക്കുേമ്പാഴൊക്കെ ഞാൻ ഒാരെയും ഒാരെന്നെയും ഫൗളൊക്കെ വെക്കും. ഒരു ആക്സസ് ഉണ്ട് അതിലാണ് എെൻറ യാത്ര. കുറ്റ്യാടി ചുരം കയറി തിരുനെല്ലിപ്പോയി. ഭയങ്കര ആഗ്രഹമായിരുന്നു വണ്ടിയോടിച്ച് ചുരം കയറ്റണമെന്ന് .
സെപ്റ്റംബർ രണ്ടിനാണ് എനിക്ക് ആക്സിഡൻറ് ഉണ്ടായത്്. അതുകൊണ്ട് തന്നെ ആ ദിവസം ഞാൻ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന ദിവസമാണ്. എനിക്ക് ഒറ്റക്ക് തന്നെ വണ്ടിയോടിച്ച് ചുരം കയറ്റണമെന്നും അത്രയും ദൂരം പോകണമെന്നുമുള്ള ആഗ്രഹമുണ്ടായിരുന്നു. മുക്കത്തുകാരനായ ശരത് എന്നൊരു ഫ്രൻഡുണ്ട്. അവൻ ഇതുവരെ വയനാട് കണ്ടിട്ടില്ല. അവനെയും കൂട്ടിയാണ് ചുരം കയറിയത്. ഫുൾ ഞാൻ തന്നെ ഒാടിച്ചു.
കുടുംബം, പഠനം
വീട്ടിൽ അച്ഛൻ ശശിധരൻ റിട്ട. അധ്യാപകനാണ്. അമ്മ രജനി. അനിയൻ നന്ദകിഷോർ. ബി.എസ്സി സുവോളജി കഴിഞ്ഞ് ഹോമിയോ ഫാർമസി എന്ന ഒരു കോഴ്സിന് പോയി. ആ കോഴ്സ് കഴിഞ്ഞതേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.