Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightനോവിൻെറ...

നോവിൻെറ ചുടുമണൽപ്പരപ്പുകൾ

text_fields
bookmark_border
നോവിൻെറ ചുടുമണൽപ്പരപ്പുകൾ
cancel


'അല്ലാഹുവി​​​​െൻറ അനുഗ്രഹത്താൽ ഞങ്ങൾക്ക്​ ഏറ്റവും പ്രിയപ്പെട്ട ഉമ്മയും വാപ്പയും സഹോദര സഹോദരികളും അറിയാൻ മക്കൾ ദാവൂദും മൊയ്​തുട്ടിമാനും കൂ​ടി എഴുത്ത്​. ഇതിന്​ മുമ്പ്​ ഒരു കത്ത്​ എഴുതിയിരുന്നത്​ കിട്ടിയിരിക്കുമെന്ന്​ വിചാരിക്കുന്നു. വെള്ളിയാഴ്​ച 12 മണിക്കാണ്​ ലാഞ്ചിയിൽ കയറിയത്​. ലാഞ്ചിയിൽ ദിവസം ഒരു പ്രാവശ്യം മാത്രമേ ഭക്ഷണവും വെള്ളവും ഉണ്ടായിരുന്നുള്ളൂ. കാരണം 80 ആളുകളുടെ സ്​ഥാനത്ത്​ 150 ആളുകൾ ഉണ്ടായിരുന്നു. ബോംബെയുടെ നേരെ എത്തിയപ്പോൾ (നാലു​ ദിവസം) ലാഞ്ചിയുടെ പങ്ക പൊട്ടിപ്പോയി. ഏതായാലും അതിൽ 24 ദിവസം ഇരുന്നു ...’
(കത്തിലെ വരികൾ)


1969 ഏപ്രിൽ 14ന്​ ഒമാൻ തീരത്തെ ത്വീവിൽനിന്ന്​ സൂറിൽ എത്തിയ ആശ്വാസത്തിൽ മൊയ്​തുട്ടിമാൻ എഴുതിത്തുടങ്ങി. കൊടിയ യാതനകൾ തീർത്ത യാത്രക്കും അലച്ചിലിനും തുടർ അനുഭവങ്ങൾക്കും ഇടയി​െല ഒരു വൈകുന്നേരമായിരുന്നു അത്​. നാലരദശകങ്ങൾക്കിപ്പുറം യാദൃച്ഛികമായി ലഭിച്ച പൊള്ളിക്കുന്ന ഒാർമകളുടെ ആ കത്തി​​​​െൻറ പകർപ്പിൽനിന്നാണ്​ ഇൗ കുറിപ്പി​​​െൻറ തുടക്കം. അരനൂറ്റാണ്ടിനിടെ പ്രവാസവും പ്രവാസിയും ഏറെമാറി. മണൽപ്പരപ്പിൽ നിന്ന്​ മരുഭൂമി സമ്പന്നതയുടെ ഗൾഫായി. ഗൾഫിനൊപ്പം മലയാളിയും വളർന്നു. കാലം പലരൂപത്തിൽ അതിനെ അടയാളപ്പെടുത്തി. ഇൗ എഴുത്തിൽ വന്നുപോകുന്നവർ ആ സുഖശീതളിമയിലേക്ക്​ ചെന്നിറങ്ങിയവരല്ല. അനുഭവങ്ങളുടെ കടൽനീന്തി, ചുടുമണലിൽ കാൽ പൊ
ള്ളി മടങ്ങിവന്നവരാണ്​. ഇപ്പഴും നോവുന്ന അനുഭവങ്ങൾ ഉള്ളിൽ പേറുന്നവരാണ്​.



പെരിന്തൽമണ്ണ കൂരിയാട് വെട്ടാം പറമ്പിൽ മൊയ്​തുസാഹിബി​​​​െൻറ മകന് അന്നാ യാത്ര അനിവാര്യമായിരുന്നില്ല. ഗൾഫ് പുതിയ സ്വപ്നമായി മൊയ്തുട്ടിമാനെന്ന 20 കാരനിലും ആവേശം തീർത്തതാണ്​. മക​​​​െൻറ ആഗ്രഹത്തിന് എതിർപ്പോടെയെങ്കിലും മൊയ്​തുസാഹിബ്​ വഴങ്ങി. കൂട്ടായി രണ്ടാമത്തെ മകൻ ദാവൂദിനെയും പറഞ്ഞുവിട്ടു. ദാവൂദിന്​ അന്ന്​ പ്രായം 18. 1969 മാർച്ച് കോഴിക്കോട്​ എലത്തുരിൽനിന്ന് മൊയ്തുട്ടിമാനും ദാവൂദും തോണിയിൽ കയറി. കൂട്ടിന്​ നാട്ടുകാരായ അബ്​ദുല്ല, ജബ്ബാർ, അബ്​ദു എന്നിവരുമുണ്ടായി. രാത്രിയെ തുഴഞ്ഞുനീക്കി റാന്തൽ വെളിച്ചത്തിൽ ആ തോണി അറബിക്കടലിലേക്ക് നീങ്ങി. അവിടെ കുറെക്കൂടി വെളിച്ചത്തിൽ വലിയൊരു തോണി മൊയ്തുട്ടിമാൻ കണ്ടു. ഇരുട്ടിൽ കടലിൽ ഇളകിയാടുന്ന വെളിച്ചം അയാൾ ദാവൂദിന് ചൂണ്ടിക്കാണിച്ചു -അതാണ് ലാഞ്ചി. നിറഞ്ഞ ആളുകളുമായി വീണ്ടും വീണ്ടും തോണികൾ എത്തി. ലാഞ്ചിയുടെ വീതി കുറഞ്ഞ ചരിവിൽ കിടന്ന് അവർ പുറത്തേക്ക് നോക്കി. ഇരുണ്ട ആകാശത്തിനും കടലിനും ഒരേ ഛായ. 150 ആളുകൾ ആയിരിക്കുന്നു. ചരക്കു കൊണ്ടുപോകുന്ന ചെറിയ നൗകക്കും ഉൾക്കൊള്ളാവുന്നതിലേറെ. രാത്രി 12 മണിയായി. പുറപ്പെടാൻ സമയമായിരിക്കുന്നു. ഇനി ആറുദിവസം ഈ ജലപ്പരപ്പിലൂടെ. ഏഴാം നാൾ പുതിയ പുതിയ തീരം തൊടും. അവിടെയാണ് സ്വപ്ന രാജ്യം.

കത്തുന്ന വെയിലും ഇരുട്ടും കടൽക്കാറ്റും പിന്നിട്ട്​ നൗക നീങ്ങിക്കൊണ്ടിരുന്നു. രാവിലെ അര ക്ലാസ്​ ചായ, ഉച്ചക്ക്​ ചോറ്​, രാത്രി രണ്ട്​ ചപ്പാത്തി എന്നിങ്ങനെ ഭക്ഷണം. നാലാം നാൾ^നൗകയിലെ ജീവനക്കാരുടെ തിരക്കിട്ട ചലനങ്ങൾ അപകട സൂചന ഉയർത്തി. നൗകയുടെ ഫാൻ പൊട്ടിപ്പോയിരിക്കുന്നു. വെള്ളത്തെ പിറകോട്ടുതള്ളി ഇനിയെങ്ങനെ മുന്നോട്ടുപോകും! കാറ്റി​​​​െൻറ ആനുകൂല്യത്തിൽ കരപറ്റാമെന്നു കരുതി ചിലർ മുകളിൽ കയറി പായ നിവർത്തി. കനത്ത കാറ്റിൽ അവ കീറി തുണ്ടുകളായി കടലിൽ വീണു. എല്ലാം പാഴായി. നടുക്കടലിൽ മുന്നോട്ടുപോകാനാകാതെ നൗക ആടി നിന്നു.
ഏഴാം നാൾ, പ്രാഥമിക കൃത്യത്തിന്​ നടക്കുകയായിരുന്ന ഒരാൾ മുകൾത്തട്ടിൽ വീണു ജീവൻ നിലച്ചു. യാത്രികരിൽ അതാകെ ഇരുൾവീഴ്ത്തി. കൈയിലുള്ള തുണികൾ പലതായി ഭാഗിച്ച്​ അയാൾക്ക്​ അന്ത്യപ്പുടവയൊരുക്കി. പിന്നെ നെഞ്ചിൽ കെട്ടിവെച്ച ഭാരവുമായി ആ ശരീരം കടലി​​​​െൻറ ആഴങ്ങളിലേക്ക്​ താണുപോയി.


പതിയെ ഭക്ഷണം ഒരു നേരമായി. പത്താം നാൾ കരുതിവെച്ച ഭക്ഷണവും വെള്ളവും തീർന്നു. കത്തും വെയിലിൽ, ഉപ്പുകാറ്റിൽ തൊണ്ടവരണ്ടുണങ്ങി. ഇടക്ക്​ ഒരു ഉള്ളി നാലായി പകുത്ത്​ നാലുപേർക്കായി കിട്ടി. ​ഉള്ളി നീരാൽ തൊണ്ട നനച്ച്​ 24 ദിനങ്ങൾ​. ജീവിതത്തിനും മരണത്തിനുമിടക്ക്​ കരകാണാതെ. പെ​െട്ടന്നൊരു ദിവസം ആകാശത്ത്​ പറവകളെ കണ്ടു. അടുത്തെവിടെയോ കരയുണ്ടെന്ന മുന്നറിയിപ്പായിരുന്നു അത്​. ആ രാത്രി അര​ക്കൊപ്പം വെള്ളമുള്ളിടത്ത്​ അവരെയിറക്കി. വലിച്ചുകെട്ടിയ കയറിൽ തൂങ്ങിപ്പിടിച്ച്​ കരപറ്റി. കടലിലേക്ക്​ തുറക്കുന്ന മലകൾക്കിടയിലായിരുന്നു അത്​. കരപറ്റിയവർ പലയിടങ്ങളിലായി ചിതറി.

 'അവസാനം ആൾപ്പാർപ്പില്ലാത്ത, മൂന്നുഭാഗം മലകളും ഒരുഭാഗം കടലും ആയ സ്​ഥലത്ത്​ അവർ ഞങ്ങളെ എല്ലാവരെയും ഇറക്കി. പട്ടിണിയും ദാഹവും സഹിച്ച്​ എല്ലാവരും വളരെ ബലഹീനരായിരുന്നു. നടക്കാൻ ആർക്കും സാധിച്ചിരുന്നില്ല. കള്ളുകുടിയന്മാരെ പോലെ ആടുകയായിരുന്നു. മലകയറിയാൽ വല്ല രാജ്യവും ഉണ്ടായിരിക്കുമെന്ന്​ വിചാരിച്ച്​ ആടിയും വീണും കുറെ കയറി. ഞാൻ വളരെയധികം തളർന്നു. ഞങ്ങൾ അപ്പോൾ അഞ്ചുപേർ ഉണ്ടായിരുന്നു. ഞാനും ദാവൂദും ജബ്ബാറും അബ്​ദുല്ലയും പെരിന്തൽമണ്ണക്കാരൻ അബ്​ദു എന്നൊരാളും. ജബ്ബാറും അബ്​ദുല്ലയും മലയുടെ മുകളിൽ എത്തി. ഞാനും ദാവൂദും അബ്​ദുവും പകുതി കയറിയപ്പോൾ ഒരു ഗുഹയിൽ കിടന്നു. തിന്നാൻ ഭക്ഷണമോ കുടിക്കാൻ വെള്ളമോ ഇല്ല. പുല്ലുപോലും ഇല്ല. ദാവൂദ്​ കുറെ തിരഞ്ഞപ്പോൾ പുളിരസമുള്ള കുറച്ച്​ പുല്ല്​ കിട്ടി. അതും തിന്ന്​ മരണം ഉറപ്പിച്ച്​ ഞങ്ങൾ മൂന്നുപേരും ഗുഹയിൽ കിടന്നു. വൈകുന്നേരമായപ്പോൾ കടൽവെള്ളം കുടിച്ച്​ മരിക്കാം എന്നുപറഞ്ഞ്​ മൂന്നുപേരും മലയിറങ്ങി കടൽക്കരയിലേക്ക്​ നടന്നു. കുറെ നടന്നപ്പോൾ ഞാൻ വീണു. ദാവൂദിനോട്​ എനിക്ക്​ കലിമ ​െചാല്ലിത്തന്ന്​​ അബ്​ദുവി​​​​െൻറകൂടെ പോകാൻ പറഞ്ഞു. ഏതെങ്കിലും സ്​ഥലത്ത്​ എത്തിയാൽ ഞാൻ മരിച്ചു എന്ന്​ നിങ്ങൾക്ക്​ കത്തെഴുതുവാനും. അങ്ങനെ ഞങ്ങൾ തമ്മിൽ പിരിഞ്ഞു. ’
(കത്തിൽനിന്ന്)​


ദാഹവും വിശപ്പും ചൂടും സഹിക്കവയ്യാതെ അഞ്ചുപേർ ദിക്കറിയാതെ മണൽപ്പരപ്പിൽ അലഞ്ഞു. മൊയ്​തുട്ടിമാൻ വീണതോടെ അബ്​ദുല്ലയും ജബ്ബാറും കടൽ ലക്ഷ്യമാക്കി നടന്നു. ഒന്നര ദിവസമെടുത്തു കടൽക്കരയിലെത്താൻ. ചെറുമീനുകളും കക്കയും തിന്ന്​ കടൽവെള്ളം കുടിച്ച്​ മലഞ്ചരുവിലെ നിഴലിൽ അവർ വെയിലിനെ ഒളിച്ചു കിടന്നു. അടുത്തെങ്ങും ആളനക്കമില്ല, വിശപ്പ്​ വി​െട്ടാഴിയുന്നുമില്ല. അപ്പോഴതാ മുന്നിൽ ഒരു കഴുതയും കുഞ്ഞും. മറ്റൊന്നുമോർത്തില്ല, കുഞ്ഞി​െന ഒാടിപ്പിടിച്ചു. ബ്ലേഡുകൊണ്ട്​ കഴുത്തറുത്തു. ഉണക്കക്കമ്പുകൾ കൂട്ടിയിട്ട്​ തീയിട്ടുചുട്ടു. പാതിവെന്ത ഇറച്ചി മറ്റൊരുകൂട്ടുമില്ലാതെ ചവച്ചിറക്കി. കുഞ്ഞിനെ നഷ്​ടപ്പെട്ട കഴുത നിലവിളിച്ച്​ അവർക്ക്​ചുറ്റും ഒാടി. പിന്നെ എങ്ങോ മറഞ്ഞു. കുറെ കഴിഞ്ഞ്​ കഴുത​ക്കൊപ്പം ഒരറബി അവർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. ബാക്കി സൂക്ഷിച്ച ഇറച്ചി മണലിട്ടുമൂടി അറബിക്ക്​ മുന്നിൽ പൊട്ടിക്കരഞ്ഞു. അറബിക്ക്​ കാര്യ​ം തിരിഞ്ഞു. തോൽസഞ്ചിയിൽനിന്നയാൾ അവരുടെ തലയിലേക്ക്​ വെള്ളം ചൊരിഞ്ഞു. അവർ പിന്നെയും നടന്നു. അപ്രതീക്ഷിതമായി ഒരറബിപ്പെണ്ണ്​ മുന്നിലെത്തി. വീട്ടിൽകൊണ്ടുപോയി ഭക്ഷണം നൽകി. ഒരു ദിവസം അവിടെ താമസിപ്പിച്ചു. പിറ്റേന്ന്​ ത്വീവ്​ നഗരം ലക്ഷ്യമാക്കി നടപ്പാരംഭിച്ചു. രാത്രി ആ രണ്ടുപേർക്ക്​ ഒരു പള്ളി അഭയമായി.

ജബ്ബാറും അബ്​ദുല്ലയും കുന്നിറങ്ങിയ പകലിൽ മരണം തൊണ്ടകുഴിയിലെത്തിയെന്ന്​ മൊയ്​തുട്ടിമാന്​ തോന്നി. ദാഹവും ക്ഷീണവും ശബ്​​ദത്തെപ്പോലും പുറത്തേക്ക്​ വിടുന്നില്ല. ഒരടി നടക്കാൻ വയ്യ. ദാവൂദിൽ നിന്ന്​ ദൈവനാമ​ം വിറക്കുന്ന ചുണ്ടുകളാൽ ഏറ്റുചൊല്ലി മണൽ മെത്തയാക്കി അയാൾ കിടന്നു. പിന്നെ ദാവൂദിനെ​ അബ്​ദുവിനൊപ്പ​ം പറഞ്ഞുവിട്ടു. മണൽപ്പരപ്പിൽ മൊയ്​തുട്ടിമാൻ മാത്രം ബാക്കിയായി. രാത്രിയായി, ആകാശം ഇരുണ്ടു. മണൽത്തരികളെ ഇളക്കി തണുത്ത കാറ്റുവീശി. ഉറക്കത്തിനും ഒാർമകൾക്കും സ്വപ്​നങ്ങൾക്കുമിടയിലൂടെ അയാൾ പലതവണ കടന്നുപോയി. ആ നിമിഷങ്ങളിൽ അനുജൻ ദാവൂദിനെ ഒാർത്തു. മരുഭൂമിയിൽ എത്തിയ​േതാടെ ദാവൂദി​​​​െൻറ ഉള്ളിലെ​ന്തോ പേടിപോലെയാണ്​. അവ്യക്​തമായ ചില പെരുമാറ്റങ്ങൾ. എവിടെയായിരിക്കും അവനിപ്പോൾ? അയാൾ വീടിനെയും നാടിനെയും ഒാർത്തു. ഇൗ രാവ്​ പുലരു​േമ്പാൾ താൻ ബാക്കി കാണുമോ എന്നും.

beach sea


മൊയ്​തുട്ടിമാനെ തനിച്ചുവിട്ട്​ അബ്​ദുവിനൊപ്പം തിരിക്കു​േമ്പാൾ ദാവൂദിന്​ ഒട്ടും ആശ്വാസമുണ്ടായിരുന്നില്ല. ഉള്ളിലെവിടെയോ ചില കൊളുത്തിവലിക്കലുകൾ. സഹോദരനരികിലേക്ക്​ തിരകെപോരാൻ മനം തുടിച്ചെങ്കിലും നീയെങ്കിലും രക്ഷപ്പെടൂ എന്ന നിർബന്ധ ശാസന മുന്നോട്ടുനയിച്ചു. വൈകാതെ അവരൊറബിയെ കണ്ടുമുട്ടുകയും ഉന്നതപദവിയുള്ള അറബിയുടെ വീട്ടിൽ അഭയം ലഭിക്കുകയും ചെയ്​തു. ഒരു രാവും പകലും കഴിഞ്ഞുപോയിട്ടും മൊയ്​തുട്ടിമാനെ കുറിച്ച്​ വിവരമൊന്നും ഇല്ല. പ്രിയ സഹോദരൻ പൊള്ളും വെയിലിൽ തനിച്ചാണല്ലോ എന്ന ആദി ദാവൂദി​​​​െൻറ ഉള്ളിൽ ചുട്ടുപഴുത്തു.

'പിറ്റേന്ന് രാവിലെ ഞാൻ കടൽക്കരയിലേക്ക് നടക്കാൻ കുറെ ശ്രമിച്ചു. സാധിച്ചില്ല. ഒരുതരം മുള്ളുള്ള ഒരു മരമുണ്ട്. ആ മരത്തി​​​​െൻറ ചോട്ടിൽ കിടന്നു. അല്ലാഹുവി​​​​െൻറ അനുഗ്രഹത്താൽ ഉച്ചയോടുകൂടി രണ്ടു സ്ത്രീകൾ എന്നെ കണ്ടു. അവർ വെള്ളം തന്നു. അഞ്ചുനാഴിക അപ്പുറത്താണ് അവരുടെ വീട്. നാല് ആളുകൾ വന്ന് എന്നെ ഏറ്റി അവരുടെ വീട്ടിൽ കൊണ്ടുപോയി'

അറബിയുടെ കരുത്തുറ്റ തോളിൽ പാഴ്ത്തുണി പോലെ മൊയ്തുമാൻ തൂങ്ങിക്കിടന്നു. അഞ്ചു നാഴിക പിന്നിട്ടപ്പോൾ ഈത്തപ്പന മരങ്ങൾക്കിടയിൽ സാമാന്യം ഭേദപ്പെട്ടൊരു വീടു കണ്ടു. ആരൊ​െക്കയോ അവരെ പ്രതീക്ഷിച്ചെന്നപോലെ നിൽക്കുന്നു. അതിൽ ഒരു മുഖം പരിചിതമായി തോന്നി. ദാവൂദായിരുന്നുവോ അത്! തളർച്ച അ​േപ്പാഴേക്കും മൊയ്തുട്ടിമാ​​​​െൻറ കാഴ്ചകളെ അകത്തേക്കു വലിച്ചു. അബോധത്തി​​​​െൻറ അഗാധതകളിലേക്ക് അയാൾ മുങ്ങിപ്പോയി. വീടി​​​​െൻറ ഉമ്മറത്തിരുന്ന് ദാവൂദ്, അറബിയുടെ തോളിൽ നിശ്ചലനായി കിടക്കുന്ന മൊയ്തുട്ടി മാനെ കണ്ടു. സഹോദരൻ മരിച്ചുപോയെന്ന് ആ നിമിഷം ദാവൂദ് കരുതി. ഉള്ളിലെ പിരിമുറുക്കം തലച്ചോറും മനസ്സും മരവിപ്പിക്കുമാറ് മുറുകി. അയാളെന്തൊ​െക്കയോ പിറുപിറുത്തു.

അവിടെ എത്തിയപ്പോൾ ദാവൂദും അബ്​ദുവും ഉണ്ടായിരുന്നു. ഒരു ദിവസം വേർപിരിഞ്ഞ് ഞങ്ങൾ കണ്ടുമുട്ടി. പിറ്റേന്ന് രാവിലെ ഞങ്ങളെ മറ്റൊരു സ്ഥലത്തേക്ക് അയച്ചു. ജബ്ബാറും അബ്​ദുല്ലയും അവിടെ ഉണ്ടായിരുന്നു. രണ്ടു ദിവസത്തിനു ശേഷം അവരെയും കണ്ടുമുട്ടി. ഇപ്പോൾ ദാവൂദിന് സുഖമില്ല. ഞങ്ങൾ സൂർ എന്ന സ്ഥലത്തേക്ക് പോകുകയായിരുന്നു. വഴിക്കുവെച്ച് അവൻ വീണു. ഏതായാലും ഇരുന്നും കിടന്നും മൂന്നുദിവസം നടന്നശേഷം സൂറിലെത്തി ഡോക്ടറെ കാണിച്ചു. അല്ലാഹുവിനോട് പ്രാർഥിക്കുകയല്ലാതെ ഞാൻ എന്താണ് ചെയ്യുക. ബാക്കി വിവരങ്ങൾ അടുത്ത കത്തിൽ.’

മൂന്നാഴ്ചയോളം അവർ സൂറിൽ താമസിച്ചു. ആരോഗ്യം ചെറുതായി തിരിച്ചുകിട്ടിയതോടെ വള്ളത്തിൽ ദുബൈയിലേക്ക് തിരിച്ചു. മസ്​കത്ത്​ കടലിടുക്കിൽ ചെന്നുപെട്ടത് കസ്​റ്റംസി​​​​െൻറ മുന്നിലേക്ക്. രേഖകളില്ലാതെ രാജ്യാതിർത്തി കടന്നു എന്നതായിരുന്നു കുറ്റം. അവിടെ തടവുകാരെ പോലെ നാലുദിവസം. നാലുപേർക്ക് ഒന്ന് എന്ന രീതിയിൽ എമർജൻസി പാസ്പോർട്ട് നൽകി മുഴുവൻ പേരെയും പിന്നെ കപ്പലിൽ ബോം​െബയിലേക്കയച്ചു. ഏഴാം നാൾ ബോംബെയിൽ വീണ്ടും പൊലീസി​​​​െൻറ കൈകളിലേക്ക്. 24 ദിവസം ബോംബെ ജയിലിൽ. ഒടുവിൽ മലബാർ പൊലീസ് കോഴിക്കോ​േട്ടക്ക് കൊണ്ടു പോന്നു. നേരെ ജഡ്ജിയുടെ മുന്നിലെത്തിയതിനാൽ ജാമ്യം കിട്ടി. കൊയിലാണ്ടി കോടതിയിൽ രണ്ടുവർഷത്തോളം ഇഴഞ്ഞുനീങ്ങിയ കേസ് ആർക്കും പരാതിയില്ലാത്തതിനാൽ പിന്നീട് അവസാനിപ്പിച്ചു. ഈ യാത്രയുടെ കഥ അ​േപ്പാഴും അവസാനിച്ചില്ല.

മൊയ്തുട്ടിമാനും ജബ്ബാറും അബ്​ദുല്ലയും ഉപജീവനത്തിനായി വീണ്ടും ഗൾഫിലെത്തി. ഒരിക്കൽ വീണുപോയിടം തന്നെ പിന്നീടവർക്ക് തൊഴിലിടമായി. ഒരു കാലചക്രം പൂർത്തിയായതോടെ തിരിച്ചുപോന്നു. ദാവൂദ് മാത്രം ഒരിടത്തും പോയില്ല. ഓർമകളുടെ ചില നിമിഷങ്ങളെ മാത്രം ഉള്ളിൽ അവശേഷിപ്പിച്ച് ആ മനസ്സ് അ​േപ്പാഴേക്കും പൂർണമായി ഉൾവലിഞ്ഞിരുന്നു. മരുഭൂമിയിലെ അനുഭവങ്ങൾ ദാവൂദി​​​​െൻറ സ്വബോധത്തെ കരിമേഘങ്ങളെന്നോണം മൂടിക്കളഞ്ഞു. അയാൾ പതിയെ വീട്ടിലേക്കും ഒരു മുറിയിലേക്കും ചുരുങ്ങി. അന്ന് സൂറിലേക്ക് മടങ്ങും മുമ്പ് ഗ്രാമമുഖ്യ​​​​െൻറ വീട്ടിൽ കടൽക്കരയിൽ അപ്രത്യക്ഷരായ 10 പേരുടെ ബാഗുകളുണ്ടായിരുന്നു.

മരുഭൂമിയിൽ പലയിടങ്ങളിലായി മരിച്ചുവീണവർക്കരികിൽനിന്ന് കിട്ടിയവയെ​െത്ര! തിരിച്ചെത്തി ആ ബാഗുകളിലൊന്നിലെ വിലാസം തപ്പിപ്പിടിച്ച് മൊയ്തുട്ടിമാനും സംഘവും പെരിന്തൽമണ്ണ കണ്യാലയിലെ ഒരു വീട്ടിലെത്തി. കറുത്ത ബാഗും അതിലുണ്ടായിരുന്ന 151 രൂപയും വീട്ടുകാർക്ക് നേരെ നീട്ടി. ആ ബാഗിനുടമ മരിച്ചുപോയന്ന് പറയാൻ മൊയ്തുട്ടിമാനും അങ്ങനെ വിശ്വസിക്കാൻ വീട്ടുകാർക്കും തെളിവൊന്നുമുണ്ടായിരുന്നില്ല. ഞങ്ങൾ കാത്തിരിക്കും എന്നായിരുന്നു ബന്ധുക്കളുടെ ആദ്യ മറുപടി. ആരുടേതെന്നറിയാത്ത ഒമ്പതു ബാഗുകൾ അ​േപ്പാഴും ബാക്കിയാണല്ലോ​. പിന്നെ യാത്രക്കിടെ കടലിലേക്ക് താണുപോയൊരു അജ്ഞാതനും. അവരെയൊക്കെ ഇപ്പഴും കാത്തിരിക്കുന്ന ചിലരുണ്ടായിരിക്കുമോ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravsamprinthelmannamalalppuram
News Summary - weeknd
Next Story