Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightകുതിച്ചു പായുന്ന...

കുതിച്ചു പായുന്ന സ്വപ്നങ്ങൾ VIDEO

text_fields
bookmark_border
CA-Krishna
cancel
camera_alt??.?. ????? ????? ???????????

ചുവന്ന സായാഹ്നത്തില്‍ പുത്തന്‍വേലിക്കര ഉള്‍ഗ്രാമത്തിലെ കവലയില്‍ നിന്നവരെല്ലാം ആ കുതിര കുളമ്പടിയില്‍ കാതോര ്‍ത്തു. റോഡരികിലൂടെ ഒരു പതിനാറുകാരി കുതിരയുമായി കുതിച്ചുവരുന്നു, ആ വരവ് കണ്ടു നിന്നവരുടെല്ലാം മുഖത്ത് ആവേശത് തി​​​​​​​​െൻറയും അഭിമാനത്തി​​​​​​​​െൻറയും തിളക്കമുണ്ടായിരുന്നു. ഒരു ചെറു പുഞ്ചിരിയോടെ ആളുകളെ കൈവീശിക്കാണ ിച്ച് ആ പെണ്‍കുട്ടി കടന്നുപോയി. കുതിരയുടെ കുളമ്പടി കാതില്‍നിന്ന് അകന്നുപോകുന്നതുവരെ അവര്‍ ശ്വാസമടക്കിപ്പി ടിച്ച് അവളെ ഏറെ ദൂരം നോക്കിനിന്നു... ഒറ്റ നിമിഷം കൊണ്ട് ജനമനസ്സുകളില്‍ ഇടംനേടിയ പെണ്‍കുട്ടിയാണത്...

അവള്‍ക്ക ായി ഒരു നാട് മുഴുവന്‍ അഭിമാനത്തോടെയും പ്രതീക്ഷയോടെയും കാത്തു നില്‍ക്കുകയാണിപ്പോള്‍. ഞൊടിയിടയില്‍ പ്രശംസയുട െ കൊടുമുടി കയറിയ ആ പെണ്‍കുട്ടിയാണ് സി.എ. കൃഷ്ണ. തൃശൂര്‍, മാള സ്വദേശിയായ പൂജാരി അജയ് കാളിന്ദിയുടെയും ഇന്ദുവി​​​​ ​​​​െൻറയും ഏക മകള്‍. അന്നും പതിവുപോലെയൊരു ദിവസമായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയുടെ അവസാന ദിനമായതിനാല്‍ ത​​​​ ​​​​െൻറ ഓമനയായ കുതിരപ്പുറത്താണ് യാത്ര പുറപ്പെട്ടത്. സ്‌കൂള്‍ യൂനിഫോമില്‍ പുസ്തകസഞ്ചിയുമായി കുതിരപ്പുറത്തേറ ിപ്പോകുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ചിലര്‍ അതിശയിച്ചുനിന്നു. ക്ഷണനേരം കൊണ്ടാണ് എല്ലാം മാറിമറിയുന്നത്. ലോക ത്തി​​​​​​​​െൻറ വിവിധ കോണില്‍ നിന്നും ആ പെണ്‍കുട്ടിയെ തേടി ഫോണ്‍ കാളുകള്‍ എത്തി. അവളുടെ ഫോട്ടോകള്‍ സൈബര്‍ ലോക ത്ത് പാറിപ്പറക്കാന്‍ തുടങ്ങി.

CA-Krishna

കുതിരക്കമ്പം കുഞ്ഞുനാള്‍ മുതല്‍
കുതിരപ്പുറത്ത് യുദ്ധംചെയ്ത് വിജയംവരിച്ച ധ ീര വനിതകളുടെ കഥകള്‍ എന്നും അച്ഛന്‍ കൃഷ്ണക്ക്​ പറഞ്ഞുകൊടുക്കുമായിരുന്നു. അന്നു മുതല്‍ ആനയോടും കുതിരയോടും എന്തെന്നില്ലാത്ത ഇഷ്​ടമായിരുന്നു. അതി​​​​​​​​െൻറ പുറത്തു കയറി നാടൊട്ടാകെ ഗമയില്‍ സഞ്ചരിക്കണം, അതായിരുന്നു അവളുടെ മനസ്സിലെ വലിയ ആഗ്രഹം. ഉത്സവത്തിനോ മറ്റോ പോകുമ്പോള്‍ ആനയെയൊക്കെ കണ്ടാല്‍ കുറച്ചുനേരം നോക്കിനില്‍ക്കും. ഓരോ തവണ കാണുമ്പോഴും മനസ്സിലുള്ള ആഗ്രഹത്തിന് ഒന്നുകൂടി ശക്തി കൂടും. ഏഴാംക്ലാസില്‍ പഠിക്കു​േമ്പാഴാണ് ആദ്യമായി കുതിരയെ കാണുന്നത്. മാളയിലെ രാജു ഡേവിസ് ഇൻറര്‍നാഷനല്‍ സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു അത്. അവിടെ കുട്ടികള്‍ക്കായി കുതിരസവാരി പരിശീലനത്തിനായി ഒരാള്‍ എത്തി. വൈകാതെ പരിശീലനം ആരംഭിച്ചു. ആദ്യമൊക്കെ ഭയമായിരുന്നു. മകളുടെ അതിരുകളില്ലാത്ത സന്തോഷത്തിന് ആ അച്ഛനും അമ്മയും എന്നും സാക്ഷികളായുണ്ടായിരുന്നു. അങ്ങനെയാണ് ഒരു പിറന്നാള്‍തലേന്ന് രാത്രി അച്ഛന്‍ മകള്‍ക്കായി ഒരു കുഞ്ഞു വെള്ളക്കുതിരയുമായി വീട്ടിലേക്ക് എത്തുന്നത്. അവള്‍ അതിന് ധീര വനിതയുടെ പേരുതന്നെ ഇട്ടു. ഝാന്‍സി റാണി. സ്‌നേഹത്തോടെ അവള്‍ അതിനെ റാണി എന്നു വിളിച്ചു.

CA-Krishna

സാധാരണ കുടുംബത്തിലാണ് കൃഷ്ണ ജനിച്ചത്. നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയായ അച്ഛന്‍ ത​​​​​​​​െൻറ വരുമാനത്തില്‍ നിന്നാണ് മകള്‍ക്കായി ഈ സമ്മാനത്തിനായുള്ള തുക കണ്ടെത്തിയത്. ലക്ഷത്തോളം രൂപ മുടക്കിയാണ് അന്ന് ആ കുതിരയെ വാങ്ങിയത്. അതിനായി ഒരുപാട് ദൂരം തേടിയലഞ്ഞു. ഒടുവില്‍ ബംഗളൂരുവില്‍നിന്നാണ്​ കുതിരയെ കിട്ടിയത്. റാണി വന്നതിനുശേഷമാണ് കുതിരസവാരി വിശദമായി പഠിക്കണമെന്ന് തോന്നിയത്. അന്നുമുതല്‍ അതുവരെയില്ലാത്ത തരത്തില്‍ എന്തോ ഒരു മോഹം കൃഷ്ണക്ക്​ വന്നുദിച്ചു. മകളുടെ പരിശീലനം മികവുറ്റതാക്കാന്‍ അച്ഛന്‍ രണ്ട് പരിശീലകരെയും കണ്ടെത്തി. ഡാനി ഡേവിഡ്‌സും അഭിജിത്ത് കോട്ടപ്പുറവും. അവരുടെ ശിക്ഷണത്തില്‍ കുതിരയെ ഒറ്റക്ക്​ കൊണ്ടുപോകാവുന്ന തരത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ കൃഷ്ണ പരിശീലനം നേടി.

റോഡിലേക്ക് വന്ന ഝാന്‍സി റാണി
കുതിരയെ മെരുക്കിയശേഷം അവ​െളയും കൊണ്ട് ആദ്യമായി പതുക്കെ റോഡിലേക്കിറങ്ങിയതായിരുന്നു കൃഷ്ണ. ആ ദിവസം ഒരിക്കലും മറക്കാനും കഴിയില്ല. കാരണം അത്രയും വലിയ വീഴ്ചയാണ് കൃഷ്ണക്ക്​ അന്നുണ്ടായത്. റാണി രണ്ടുകാലില്‍ നിന്ന് മേലോട്ട് പൊങ്ങി. നടുവും തല്ലി കൃഷ്ണ താഴെ വീണു, കാലില്‍ ചവിട്ടു കിട്ടി, റോഡിലിടിച്ച് തലമുറിഞ്ഞു. അന്ന് നാട്ടുകാരൊക്കെ കുതിരയെ വാങ്ങിക്കൊടുത്തതിന് അച്ഛ​െനയും അമ്മ​െയയും വഴക്കു പറഞ്ഞു. പരിക്കുകളൊക്കെ ഭേദമായപ്പോള്‍ കുതിരയുമായി വീണ്ടുമിറങ്ങി. അന്ന് മാള ടൗണിലേക്കാണ് പോയത്. അന്നൊക്കെ ആരാണ് കുതിരപ്പുറത്ത് വരുന്നതെന്ന് കൗതുകത്തോടെ നോക്കുന്നവരായിരുന്നു ഭൂരിഭാഗവും. പിന്നീടാണ് കൃഷ്ണയെ ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയത്.

CA-Krishna

റൈഡിന് പോകുമ്പോള്‍ എന്നും റാണിയുടെ ചവിട്ടും തൊഴിയും ഉറപ്പാണ്. മെരുക്കിയെടുക്കാന്‍ ദിവസങ്ങളെടുത്തു. പരിചരിക്കുന്നതും കൃഷ്ണ തന്നെയാണ്. സ്‌കൂളില്‍നിന്ന് വന്നാല്‍ പിന്നെ റാണിയുടെ അടുത്തുനിന്ന് മാറാന്‍ കൃഷ്ണക്ക്​ സമയമുണ്ടാകാറില്ല. കുറുമ്പ് കൂടിവന്നപ്പോഴാണ് റാണിയെ വില്‍ക്കാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. അവള്‍ പോയതോടെ വീട്ടിലെ ഒരാള്‍ നഷ്​ടപ്പെട്ട വേദനയായിരുന്നു കൃഷ്ണക്ക്​. മകളുടെ വിഷമം കണ്ട് ആ പിതാവ് പിന്നീടൊന്നും ആലോചിച്ചില്ല. കുതിരയെ അന്വേഷിച്ച് വീണ്ടുമിറങ്ങി. ബംഗളൂരുവിലും തമിഴ്​നാട്ടിലുമെല്ലാം ഒത്തിരി ദിവസം അലഞ്ഞു. ഒടുവില്‍ ഒരു സുന്ദരിക്കുതിരയെ തമിഴ്‌നാട്ടില്‍നിന്ന്​ കണ്ടുപിടിച്ചു. അതിന് ജാന്‍വി എന്നും പേരിട്ടു. അപ്പോഴും റാണിയെപോലെയൊരു വെള്ള കുഞ്ഞു കുതിരയെയായിരുന്നു കൃഷ്ണ പ്രതീക്ഷിച്ചിരുന്നത്. അതിന് ഒരുപാട് ശ്രമം നടത്തി. ഇതിനിടെ മറ്റൊരാളെ കൃഷ്ണക്ക്​ കൂട്ടായിക്കിട്ടി. വെള്ള നിറമല്ലെങ്കിലും അവനെ കൃഷ്ണക്ക്​ ഒരുപാട് ഇഷ്​ടമായി. അതാണ് ഇപ്പോഴുള്ള റാണാ കൃഷ്.

പരിഹാസം, അഭിനന്ദനം
വീട്ടില്‍ എന്തെങ്കിലും ചെറിയ ചെറിയ സാധാനങ്ങളൊക്കെ വാങ്ങാന്‍ കടയില്‍പോകുന്നത് കൃഷ്ണയാണ്, ഒപ്പം റാണയുമുണ്ടാകും. അവനെയുംകൊണ്ട് രാവിലെയും വൈകീട്ടും നാട്ടില്‍ കറങ്ങുന്നത് കൃഷ്ണക്ക്​ ഹരമാണ്. അപ്പോഴൊക്കെ മാള കുരുവിലശ്ശേലി വീടി​​​​​​​​െൻറ പടി കടന്ന് റോഡിലേക്കിറങ്ങുമ്പോള്‍ പലരും പരിഹസിച്ചു. ഇതിലൊന്നും കൃഷ്ണ പതറിയില്ല. ഒരു പെണ്‍കുട്ടി കുതിരപ്പുറത്തേറി നാടു ചുറ്റുന്നതി​​​​​​​​െൻറ പേരിലായിരുന്നു അത്. മാള ഹോളിഗ്രേസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് ഈ പെണ്‍കുട്ടി. പത്താം ക്ലാസിലെ അവസാന പരീക്ഷക്ക്​ മറ്റു കുട്ടികള്‍ പതിവുപോലെ ബസില്‍ യാത്രചെയ്തപ്പോള്‍ കൃഷ്ണ കുതിരപ്പുറത്ത് മൂന്നര കിലോമീറ്ററോളം സഞ്ചരിച്ചാണ് സ്‌കൂളില്‍ എത്തിയത്. അത് പരിശീലകന്‍തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി നവമാധ്യമങ്ങളിലിട്ടു. ഇതോടെ കൃഷ്ണയുടെ തലവര മാറി. ലോകമെമ്പാടും ഈ ദൃശ്യം പ്രചരിച്ചു. ലോകത്തി​​​​​​​​െൻറ വിവിധ കോണില്‍ നിന്ന്​ വലിയ വലിയ വ്യക്തികള്‍ പ്രശംസ കൊണ്ട് ഈ പെണ്‍കുട്ടിയെ മൂടി.

CA-Krishna

ജോക്കി ലൈസന്‍സ്
കൃഷ്ണയെക്കുറിച്ചറിഞ്ഞ മൈസൂരുവിലെ റേഴ്‌സ് ഹോഴ്‌സ് അക്കാദമിയിലെ പരിശീലകന്‍ പന്തയക്കുതിരകളെ ഓടിക്കാനുള്ള ജോക്കി ലൈസന്‍സ് നേടാനുള്ള സൗജന്യ പരിശീലനം വാഗ്ദാനം ചെയ്തു. ത​​​​​​​​െൻറ സ്വപ്‌നങ്ങള്‍ക്ക് ചിറകു മുളക്കുന്നതുപോലെയാണ് കൃഷ്ണക്ക്​ ആ ദിവസങ്ങളത്രയും അനുഭവപ്പെട്ടത്. അഞ്ചുമാസത്തെ പരിശീലനത്തിനുശേഷം വിജയിച്ചാല്‍ കേരളത്തില്‍ ജോക്കി ലൈസന്‍സുള്ള ആദ്യ വനിത എന്ന ബഹുമതിയും പതിനാറുകാരി തന്നെ സ്വന്തമാക്കും. ലക്ഷങ്ങള്‍ ചെലവഴിച്ചാല്‍ മാത്രം ലഭിക്കുന്ന പരിശീലനമാണ് കൃഷ്ണക്ക്​ ലഭിക്കുന്നത്​. ഇതില്‍ താമസവും ഭക്ഷണവും യൂനിഫോമും സ്വന്തമായി ഒരുക്കണമെന്നായിരുന്നു അവരുടെ നിബന്ധന. അ​േതകുറിച്ചൊന്നും തീരുമാനമാകാതെ നില്‍ക്കുമ്പോഴാണ് എക്‌സൈസ് കമീഷണര്‍ സാക്ഷാല്‍ ഋഷിരാജ് സിങ്​ തന്നെ നേരിട്ടഭിനന്ദിക്കാന്‍ വീട്ടിലെത്തുന്നത്. അദ്ദേഹം വീട്ടിലെത്തിയപ്പോള്‍ കൃഷ്ണയും വീട്ടുകാരുമെല്ലാം അമ്പരന്നു. കൃഷ്ണയുടെ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ ശേഷം അദ്ദേഹം തന്നെ താമസസൗകര്യവും യൂനിഫോമും നല്‍കാമെന്ന് ആ പെണ്‍കുട്ടിക്ക് ഉറപ്പു നല്‍കി. ഇപ്പോള്‍ മൈസൂരിലെ റേഴ്‌സ് ഹോഴ്‌സ് അക്കാദമിയില്‍ പരിശീലനത്തിലാണ് ഈ പെൺകുട്ടി.

വിടാത്ത കുതിരപ്രേമം
മറ്റെല്ലാവര്‍ക്കും വാഹനങ്ങളോടാണ് ഭ്രമമെങ്കില്‍ കൃഷ്ണക്ക്​ എന്നും കുതിരകളെ തന്നെയാണ് ഇഷ്​ടം. ആദ്യം ലൈസന്‍സ് എടുക്കണം, കുതിരയോട്ടത്തില്‍ പങ്കെടുക്കണം, അതിന് കുതിരയോട്ടങ്ങളെ കുറിച്ച് പഠിക്കണം. കുതിര സവാരിയിൽ വിദേശ രാജ്യങ്ങളില്‍ നടക്കുന്ന മത്സരങ്ങളും കാണണം. ഇതാണ് ഈ പെൺകുട്ടിയുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം. അതിനുവേണ്ടി എന്ത് കഠിനപ്രയത്‌നത്തിനും അവള്‍ റെഡിയാണ്. കുതിരസവാരിയിലെന്ന പോലെ അറിയപ്പെടുന്ന ഒരു ഡ്രമ്മര്‍ ആകണമെന്നതും കൃഷ്ണയുടെ മനസ്സിലെ മറ്റൊരാഗ്രഹമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanHorse Riderwoman Horse RiderJockey Licence HolderMysore Race Horse AcademyKerala FirstMala Thrissur
News Summary - Woman Horse Rider CA Krishna in Mala, Thrissur -Lifestyle News
Next Story