അതിരുകളില്ല ശ്രുതിയുടെ യാത്രകൾക്ക്
text_fieldsഒാരോ യാത്രയും ശ്രുതി കൃഷ്ണക്ക് തിരിച്ചറിവുകളുടേതാണ്, അത് ഇന്ത്യ-പാക് അതിർത്ത ിയായ രാജസ്ഥാനിലെ മുനബാവോയായാലും വീടിനടുത്തെ ആലപ്പുഴ ബീച്ചിേലക്കാെണങ്കിലും. ഇ ങ്ങനെ സ്വയമറിയുന്ന യാത്രകൾ അതിർവരമ്പുകൾക്കപ്പുറം പോകാൻ അവരെ കൂടുതൽ സ്വതന് ത്രയാക്കുന്നു.
സ്വാതന്ത്ര്യത്തിലൂടെയെ ഉത്തരവാദിത്തം ഉണ്ടാകൂ എന്നാണ് ശ്രുതിയുട െ പക്ഷം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അതിർത്തിഗ്രാമമായ മുനബാവോയിലേക്ക് അവർ പോയ ത്. ഇരുരാജ്യവും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സമയത്ത് അതിർത്തിയിൽ െട്രയിനിറങ്ങി യ ശ്രുതിയെയും കൂട്ടുകാരി ഗ്രേസിയെയും കണ്ട നാട്ടുകാരും ഉേദ്യാഗസ്ഥരും ഒരുപോലെ ആശ് ചര്യപ്പെട്ടു.
എവിടുന്നാണ്, എന്താണ് തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നു. ഇപ്പോൾ നിങ്ങളിവിടെ വരാൻ പാടില്ലായിരുന്നു എന്നുപറഞ്ഞ് ചായയും വാങ്ങിത്തന്നാണ് അവർ ഞങ്ങളെ വിട്ടതെന്ന് ശ്രുതി പറയുന്നു. പിന്നീട് ജവാന്മാരോട് സംസാരിച്ചപ്പോൾ ഇപ്പോഴത്തെ അവസ്ഥയിൽ അതിർത്തിയിലേക്ക് പോകാൻ സാധാരണക്കാർക്ക് പരിമിതിയുെണ്ടന്നാണ് അറിയിച്ചത്.
അതിർത്തിയിൽ എത്തിയില്ലെന്ന നീരസത്തിലും കണ്ണെത്തുംദൂരെ ഇന്ത്യയും പാകിസ്താനും ചേർന്നു നിൽക്കുന്നത് കണ്ട സന്തോഷത്തിൽ അവർ മടങ്ങി. ഇതിന് തൊട്ടുമുമ്പാണ് രാജസ്ഥാനിലെ പർലൂ ഗ്രാമത്തിലൂടെ യാത്ര ചെയ്യുന്നത്. അവിടെ സ്ത്രീകൾക്ക് സഹോദരങ്ങളടക്കം പുരുഷന്മാരുമായി സംസാരിക്കാൻ അനുവാദമില്ല. വിവാഹം കഴിഞ്ഞവരാണെങ്കിൽ മറ്റുള്ളവർക്കൊപ്പം ഭക്ഷണം കഴിക്കാൻ പാടില്ല. ഇങ്ങനെ സ്വന്തം അവകാശങ്ങളെക്കുറിച്ച് അജ്ഞരായ ഒരുപറ്റം പെൺജീവിതങ്ങളാണവിടെന്ന് ശ്രുതി പറയുന്നു.
ഒാരോ നാട്ടിലെയും കീഴ്വഴക്കങ്ങളനുസരിച്ച് പല രീതികളിൽ സ്ത്രീകളെ തടഞ്ഞുവെക്കുന്നത് സഞ്ചരിച്ച 20 സംസ്ഥാനത്തും അവർ കണ്ടിട്ടുണ്ട്. ഒരു സ്ത്രീ അപരിചിതമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുേമ്പാൾ ഉണ്ടാവുന്ന നല്ലതും മോശവുമായ അനുഭവങ്ങൾ നേരിട്ടു. അതൊരു വ്യക്തിയെന്ന നിലയിൽ കൂടുതൽ കരുത്ത് പകർന്നിേട്ടയുള്ളൂ -ഇൗ 29കാരി വ്യക്തമാക്കി.
സാധാരണ ടൂറിസ്റ്റ് സ്പോട്ടുകൾ സന്ദർശിച്ച് മടങ്ങാനും താൽപര്യമില്ല. ചുറ്റുമുള്ള ജീവിതങ്ങളെ അടുത്തറിയാനുള്ള യാത്രകളോടാണ് പ്രിയം. ഒാരോ സംസ്ഥാനത്തും എത്തുേമ്പാഴും അവിടെയുള്ള കൂട്ടുകാരെ അറിയിക്കും. അങ്ങനെയാണ് യാത്രകൾ മുന്നോട്ടുപോവുന്നത്. തയ്യൽ ജോലിക്കാരായിരുന്ന അച്ഛൻ കൃഷ്ണനും അമ്മ ചന്ദ്രികയും യാത്ര ചെയ്യുന്നതിനോട് എതിർപ്പായിരുന്നു.
പിന്നീട് ചെറിയ കാര്യങ്ങളിൽ പോലും അവരെ പറഞ്ഞ് മനസ്സിലാക്കിയാണ് ഇങ്ങനെ അലഞ്ഞുതിരിയാൻ പിന്തുണ നേടിയത്. പുന്നപ്ര കൊടിവീട്ടിൽ പഞ്ചാബ് സെൻട്രൽ യൂനിവേഴ്സിറ്റിയിൽ കൂടെ പിഎച്ച്.ഡി ചെയ്യുന്ന ഭർത്താവ് റാംനാഥും തന്നെ പൂർണമായും ഉൾക്കൊള്ളുന്നുവെന്നും ശ്രുതി കൃഷ്ണ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.