പ്രതീക്ഷയുടെ ചിറകിൽ യാസ്മിൻ
text_fieldsചിറകുണ്ടായിട്ടും പിറന്ന നാടിെൻറ ആകാശങ്ങളിലൂടെ പറക്കാൻ അവസരം കിട്ടാത്തതിെൻറ സങ്കടങ്ങൾ ഒടുവിൽ യാസ്മിെൻറ മനസ്സിൽ നിന്ന് പറന്നകലുന്നു. കഴിഞ്ഞ ദിവസം അഞ്ചു സൗദി വനിതകൾക്ക് സിവിൽ ഏവിയേഷൻ വിമാനം പറത്താൻ ലൈസൻസ് നൽകിയ കൂട്ടത്തിൽ യാസ്മിൻ അൽ മയ്മാനിയും ഉണ്ട്. കമേഴ്സ്യൽ വിമാനം പറത്തുന്നതിനുള്ള ലൈസൻസാണ് ഇവർക്ക് ലഭിച്ചത്. ഇതോടെ രാജ്യത്ത് വ്യോമയാന മേഖലയിലും സ്ത്രീശാക്തീകരണത്തിന് ‘ടേക് ഒാഫ്’ ലഭിച്ചിരിക്കയാണ്.
യാസ്മിൻ ഇൗ അവസരം കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ജോർഡനിൽ നിന്ന് വിനോദത്തിെൻറ ഭാഗമായി വിമാനം പറത്താനുള്ള പി.പി.എൽ ലൈസൻസ് എടുത്തിട്ടുണ്ട് ഇൗ യുവതി. ആ ലൈസൻസ് വെച്ച് സൗദിയിൽ അനുമതി തേടിയിരുന്നു. അന്നു പക്ഷെ അങ്ങനെ ഒരു ലൈസൻസ് ഇവിടെ ഇല്ലാത്തതിനാൽ അവൾ അമേരിക്കയിലേക്കു പറന്നു. അമേരിക്കയിൽ 300 മണിക്കൂർ വിമാനം പറത്തൽ പരിശീലനം കഴിഞ്ഞ് അവിടുത്തെ ലൈസൻസുമെടുത്തു.
കമേഴ്സ്യൽ ലൈസൻസ് മാത്രമല്ല, വിനോദത്തിെൻറ ഭാഗമായി വിമാനം പറത്താനുള്ള പി.പി.എൽ ലൈസൻസും യാസ്മിന് ലഭിച്ചു. പക്ഷെ അതുകൊണ്ടൊന്നും സൗദിയിൽ പ്രയോജനമുണ്ടായില്ല. അധികൃതരുമായി ബന്ധപ്പെട്ട് ഇൗ ലൈസൻസ് സൗദിയിലേക്ക് 2013ൽ ട്രാൻസ്ഫർ ചെയ്തു. സൗദി സിവിൽ ഏവിയേഷെൻറ ലൈസൻസ് സ്വന്തമാക്കി.
എന്നിട്ടും ഇവിടുത്തെ വിമാനക്കമ്പനികളിലൊന്നിലും അവസരം ലഭിച്ചില്ലെന്ന് യാസ്മിൻ പറയുന്നു. പല വാതിലുകളിലും മുട്ടി. തൊഴിൽ പരിചയം ചോദിച്ച് കമ്പനികൾ ഒഴിവ് കഴിവ് പറഞ്ഞു. തൊഴിൽ തരാതെ എങ്ങനെ തൊഴിൽ പരിചയം ഉണ്ടാവുമെന്ന ചോദ്യമായിരുന്നു യാസ്മിെൻറ മനസിൽ. പെണ്ണായതിെൻറ പേരിലാവാം അവസരം ലഭിക്കാത്തത്. അതേസമയം, ലബനോനിലും ജോർഡനിലും യു.എ.ഇയിലും ബഹ്റൈനിലുമെല്ലാം വനിതകൾ വിമാനം പറത്തുന്നുണ്ട്.
പുറം രാജ്യത്ത് തനിക്കും അവസരമുണ്ടായിരുന്നു. പക്ഷെ സൗദിയിൽ അവസരം ലഭിക്കുന്ന കാലത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ. ഇവിടെ കൂടുതൽ വനിതകൾ ഇൗ മേഖലയിൽ വരാനും സ്വദേശത്ത് അവസരം വരാനും കാത്തിരുന്നു. വിമാനം പറത്താനുള്ള സർക്കാർ അനുമതിയുണ്ടായിട്ടും എയർലൈൻ കമ്പനിയുടെ സുരക്ഷ വിഭാഗത്തിലാണ് നിലവിൽ ജോലി ചെയ്യുന്നത്. സിവിൽ ഏവിയേഷൻ വകുപ്പ് ഇൗ മേഖലയിൽ വനിതകളെ പ്രോൽസാഹിപ്പിക്കുന്നതിെൻറ ഭാഗമാണ് അഞ്ച് വനിതകൾക്ക് പരിശീലനം കഴിഞ്ഞ് ലൈസൻസ് അനുവദിച്ചിരിക്കുന്നത്. ഇത് വലിയ പ്രതീക്ഷയുടെ ചിറകുകളാണ് യാസ്മിന് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.