Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഹിറ്റാകാൻ യൂനുസ്

ഹിറ്റാകാൻ യൂനുസ്

text_fields
bookmark_border
YOUNUS
cancel
camera_alt?????? ????? ?????? ????????? ????????????????

ഒന്നുമില്ലായ്മയിൽ നിന്നും ആത്മവിശ്വാസവും നിശ്ചദാർഢ്യവും മാത്രം കൈമുതലാക്കി തന്‍റെ സ്വപ്നങ്ങൾക്ക് പുറകെ ഒാ ടുകയാണ് കണ്ണൂരുകാരനായ എൻ.കെ. യൂനുസ് എന്ന യുവസംരംഭകൻ. പാതിദൂരം പിന്നിട്ട യൂനുസിന്‍റെ ഒാട്ടം വിജയകരമായി ഫിനിഷ് ച െയ്യണമെങ്കിൽ കേരളകരയാകെ ഒപ്പം നിൽക്കേണ്ടതുണ്ട്. സ്വന്തം നാട്ടുകാർക്ക് ഗുണകരമാകുന്ന, സത്യസന്ധതയും വിശ്വാസ്യ തയും മുഖമുദ്രയാക്കി സംരംഭം തുടങ്ങാനുള്ള ആഗ്രഹമുണ്ടായിരുന്ന ഈ ചെറുപ്പക്കാരൻ ഇന്ന് ആഗോള കുത്തക കമ്പനികളോടാ ണ് മത്സരിക്കുന്നത്.

അമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കോമേഴ്സ് വെബ്സൈറ്റ് മാതൃകയിൽ നാട്ടിലെ കച്ചവടക്കാരെ കൂടി കണ്ണിചേർത്തു കൊണ്ട് കണ്ണൂരിലെ കണ്ണാടിപറമ്പിൽ നിന്നൊരു ഒാൺലൈൻ വെബ്ൈസറ്റ്, അതിന് പിന്നാലെ ഊബർ, ഒല മാതൃകയ ിൽ അവരിൽ നിന്നും തീർത്തും വ്യത്യസ്തമായി ടാക്സി ഡ്രൈവർമാരുടെയും യാത്രക്കാരുടെയും പക്ഷത്തുനിന്നു കൊണ്ടുള്ള ഒാൺലൈൻ ടാക്സി സർവീസ്. ക്ലാഡർ പ്രൈവറ്റ് ലിമിറ്റഡിന്‍റെ www.kladerbazar.com , k-taxi, എന്നീ സംരം ഭങ്ങളെക്കുറിച്ച് ഏറ്റവും ലളിതമായി ഇങ്ങനെ പറയാം. പഠനത്തിന് പ്ലസ്ടുവോടെ സഡൻ ബ്രേക്കിട്ട കണ്ണൂർ കണ്ണാടിപറമ്പ് നടുവിലകണ്ടി വീട്ടിൽ യൂനുസാണ് ഇന്ന് നമ്മുടെ ഗ്രാമങ്ങളിൽ പോലും മാറ്റങ്ങൾ കൊണ്ടു വന്നേക്കാവുന്ന രണ്ടു സംരംഭങ ്ങളുമായി കുതിക്കുന്നത്.

ക്ലാഡർ ബസാറിൽ നിന്നും കെ-ടാക്സിയിലേക്കുള്ള യാത്ര

വീടുകളിൽ പച്ചക്കറിയും പലവ്യഞ്ജനങ്ങളും കിറ്റുകളാക്കി കൊണ്ടു നടന്നിരുന്ന യൂനുസ് 22ാം വയസുമുതൽ ആരംഭിച്ച പ്രയത്നമാണ് ഇപ്പോൾ ഒാൺലൈൻ ഷ ോപ്പിങ് വെബ്സൈറ്റിലും ഒാൺലൈൻ ടാക്സി സർവീസും എത്തി നിൽക്കുന്നത്. കണ്ണൂർ കണ്ണാടിപറമ്പ് നടുവിലകണ്ടി പരേതനായ അബ ൂബക്കറിന്‍റെയും സുഹറയുടെയും എട്ടു മക്കളിലൊരാളായ യൂനുസിന്‍റെ ഇതുവരെയുള്ള യാത്ര കഠിനമായിരുന്നു. പ്ലസ്ടു പഠനത്തിനു ശേഷം മസ്ക്കറ്റിലേക്ക് പോയി. ഒാഫീസ് ജോലിക്ക് പകരം കെട്ടിടനിർമാണ മേഖലയിലായിരുന്നു ജോലി. നിർമാണ പ്രവൃത്തിക്കിടെ താഴെ വീണ് തോളെല്ലിന് പരിക്കേറ്റതോടെ നാട്ടിലേക്ക് മടങ്ങി. തുടർന്ന് വായ്പയെടുത്ത് കണ്ണാടിപറമ്പിൽ റെഡിമെയ്ഡ് ഷർട്ട് ഉണ്ടാക്കുന്ന ഗാർമെന്‍റ് യൂനിറ്റ് തുടങ്ങി.

ktaxi

സ്ഥാപനം നല്ലരീതിയിൽ മുന്നോട്ടു പോകുന്നതിനിടെ ചില സാമ്പത്തിക ഇടപാടിൽപ്പെട്ട് യൂനുസ് കടക്കെണിയിലായി. ഇതോടെ സ്ഥാപനം ഇല്ലാതായി. പിന്നീട് നാട്ടിൽ െചറിയ ജോലി ചെയ്തും കൂലിപണിക്കു പോയും യൂനുസ് ജീവിതം തള്ളിനീക്കി. വിവാഹ ശേഷം വീണ്ടും പഴയ സ്വപ്നങ്ങൾ പൊടിതട്ടിയെടുത്തു. അങ്ങനെ കാസർകോട്ടെ ഗ്രാമീണ മേഖലയിലെ വീടുകളിൽ പലവ്യജ്ഞനങ്ങളും പച്ചക്കറിയും, ബിരിയാണി കിറ്റും ഉൾപ്പെടെ 'പെരുന്നാൾ കിറ്റുകൾ' കുറഞ്ഞ വിലയിൽ എത്തിക്കാനുള്ള ഒാർഡറുകൾ സ്വീകരിച്ചു. പെരുന്നാൾ കിറ്റുകൾ കാസർകോട്ടെ വീട്ടുകാർ ഏറ്റെടുത്തതോടെ ഒരോ ആഴ്ചയിലും വീട്ടിലേക്ക് ആവശ്യമായ പലച്ചരക്ക് ഉത്പന്നങ്ങൾ അടങ്ങിയ ഫാമിലി കിറ്റുകൾ നൽകി തുടങ്ങി.

കുടുംബശ്രീ യൂനിറ്റുകളുമായി സഹകരിച്ച് ഇപ്പോഴും 250ലധികം വീടുകളിൽ കിറ്റുകൾ നൽകുന്നുണ്ട്. ഇതിനിടയിൽ 2018 സെപ്റ്റംബറിലാണ് ഒാൺലൈൻ ഉത്പന്ന വിൽപന വെബ്സൈറ്റ് മാതൃകയിൽ www.kladerbazar.com പ്രവർത്തനം ആരംഭിച്ചത്. ഇത് നല്ലരീതിയിൽ മുന്നോട്ടു പോകാൻ തുടങ്ങിയതോടെ സ്വപ്ന പദ്ധതിയായ ഒാൺലൈൻ ടാക്സിയിലേക്ക് യൂനുസ് തിരിഞ്ഞു. ഒാൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റിന് ലഭിച്ച സ്വീകാര്യതയാണ് ഒാൺലൈൻ ടാക്സി സംരംഭം തുടങ്ങാൻ പ്രേരിപ്പിച്ചതെന്നും കുത്തക കമ്പനികളുടെ ചൂഷണത്തിൽ നിന്നും യാത്രക്കാരെയും ടാക്സിക്കാരെയും സംരക്ഷിക്കുകയെന്ന ദൗത്യവുമായാണ് കെ-ടാക്സി സംരംഭം ആരംഭിക്കുന്നതെന്നും കമ്പനിയുടെ എം.ഡി കൂടിയായ യൂനുസ് പറയുന്നു.

ക്ലാഡർ ബസാർ (ക്ലാഡർ ഷോപ്പി)

കേരളത്തിലെ എല്ലാ സ്ഥാപനങ്ങളെയും ഒരുമിച്ച് നിർത്തി, കേരളത്തിലെ വലിയ ഒാൺലൈൻ ഇ-കൊമേഴ്സ് കമ്പനിയായി മാറാൻ ലക്ഷ്യമിട്ടാണ് ക്ലാഡർ ഷോപ്പി അഥവാ ക്ലാഡർ ബസാർ എന്ന വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. സ്വന്തമായി ഒരു ഓൺലൈൻ പ്ലാറ്റ്ഫോം നിർമിക്കാൻ ലക്ഷങ്ങൾ ചെലവ് വരും. എന്നാൽ, സ്ഥാപനത്തിന്‍റെ മുഴുവൻ ഉൽപ്പന്നങ്ങളും ഫോട്ടോ ഉൾപ്പെടെ സ്വന്തം ലേബലിൽ ക്ലാഡർ ബസാറിൽ അപ് ലോഡ് ചെയ്ത്, ഓൺലൈനായി ഓർഡർ സ്വീകരിക്കാനും ഡെലിവറി ചെയ്യാനുമുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇതിനായി ഏതൊരാൾക്കും അയാളുടെ സ്ഥാപനങ്ങളോ ഉത്പന്നങ്ങളോ സർവീസുകളോ www.KLADERBAZAR.com (ക്ലാഡർ ഷോപ്പി) എന്ന ഒാൺലൈൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

kladershoppy

രജിസ്ട്രേഷൻ ഫീ മാത്രമായിരിക്കും കമ്പനികളിൽ നിന്നും ഈടാക്കുക. ഒാഡർ ചെയ്യുന്ന സാധനങ്ങൾ കൊറിയർ വഴി ഉത്തരവാദിത്വത്തോടെ ഉപഭോക്താക്കളുടെ കൈയ്യിലെത്തിക്കും. നിലവിൽ ഒാൺലൈൻ പർച്ചേസ് വെബ്സൈറ്റ് എന്നരീതിയിലാണ് ക്ലാഡർ ബസാർ മുന്നോട്ടു പോകുന്നത്. വൈകാതെ കേരളത്തിലെ ഒരോ ജില്ലയിലെ വിവിധ സ്ഥാപനങ്ങൾ വെബ്സൈറ്റിൽ ഇടംനൽകി അവരുടെ കടകളിലെ ഉത്പന്നങ്ങൾ വിൽക്കാനുള്ള സംവിധാനമൊരുക്കും. നമ്മുടെ പലച്ചരക്ക് കടളിൽ കിട്ടുന്ന കറിമാസല മുതൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ വരെ ക്ലാഡർ ബസാറിൽ ലഭ്യമാണ്.

കെ-ടാക്സി

നിലവിൽ കേരളത്തിലെ ടാക്സി നിരക്ക് അനുസരിച്ച് യൂനിയനുകളുമായി സഹകരിച്ചു കൊണ്ടാണ് കെ-ടാക്സി സർവീസ് ആരംഭിക്കുക. 150 രജിസ്ട്രേഷൻ ഫീസ് നൽകിയാൽ കെ-ടാക്സി ഒാൺൈലൻ ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്ത് സർവീസ് ആരംഭിക്കാം. പിന്നീട് എത്ര തവണ ഒാട്ടം പോയാലും ഒരോ മാസവും 100 രൂപ മാത്രമെ സർവീസ് ചാർജായി കമ്പനിക്ക് നൽകേണ്ടതുള്ളു. വൻകിട ഒാൺലൈൻ ടാക്സി കമ്പനികൾ ഒരോ യാത്രയുടെയും 25ശതമാനം കമീഷൻ ഈടാക്കുമ്പോഴാണ് മാസം വെറും 100 രൂപ മാത്രം കെ-ടാക്സി വാങ്ങുന്നത്. ഇതോടൊപ്പം യാത്ര ബുക്ക് ചെയ്യുമ്പോഴുള്ള എസ്.എം.എസ് പൈസ മാത്രമാണ് ഡ്രൈവർക്ക് ചിലവാകുക.

 Yunus

വയനാട്, കോട്ടയം, ഇടുക്കി എന്നീ ജില്ലകൾ ഒഴികെ മറ്റു ജില്ലകളിൽ നിന്നായി ഇതിനോടകം 600 ടാക്സി ഡ്രൈവർമാർ രജിസ്ട്രർ ചെയ്തു കഴിഞ്ഞിട്ടുണ്ടെന്ന് യൂനൂസ് പറഞ്ഞു. അധികം വൈകാതെ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഊബർ, ഒല പോലുള്ളവ നഗരങ്ങളിൽ മാത്രമാണുള്ളതെങ്കിൽ കെ.ടാക്സി ഒരോ ജില്ലയിലെ ഗ്രാമീണ മേഖലയെ ഉൾപ്പെടെയാണ് ലക്ഷ്യമിടുന്നത്. ഒന്നര മാസത്തിനുള്ളിൽ 2000 വാഹനങ്ങൾ ഒരോ ജില്ലയിലും കെ.ടാക്സിയുമായി കണ്ണിചേർക്കാനാണ് ശ്രമിക്കുന്നത്. യൂനുസിന്‍റെ കൂടെ പിന്തുണയുമായി കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി സി.പി. സെയ്ഫുള്ളയും മറ്റു ജീവനക്കാരുമുണ്ട്.

ഒാൺലൈൻ ഇ-കൊമേഴ്സ് വെബ്സൈറ്റ്, കെ.ടാക്സി എന്നിവയിലൂടെ നമ്മുടെ നാട്ടിലെ 1500 പേർക്കും അതിലേറെ ആളുകൾക്ക് പരോക്ഷമായും ജോലി നൽകാനാകുമെന്നാണ് യൂനുസ് പറയുന്നത്. കാസർകോട് സ്വദേശിനി കലന്ദർ ബീവിയാണ് ഭാര്യ: സൽമാനുൽ ഫാരിസ് (രണ്ട്), സൈനുൽ ആബിദിൻ (മൂന്ന്). (കൂടുതൽ വിവരങ്ങൾക്ക്: +91 9544012012 info@kladerbazar.com. E-commerce Link: www.kladershopee.com , Online Taxi Service Link: www.ktaxi.in)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yunuskladerbazar.comkladershopee.com and ktaxi.inOnline Business ManLifestyle News
Next Story