വർണങ്ങളുടെ ധ്യാനവേഗങ്ങൾ
text_fieldsചിത്രകല മൗനമുദ്രിതമായ ഏകാന്തയാമങ്ങളുടെ ആവിഷ്കാരമാകുന്നു എന്ന പൊതു പ്രസ്താവ്യംതന്നെയാണ് ചിത്രകല വിദഗ്ധരും അഭിപ്രായപ്പെടാറുള്ളത്. കാൻവാസിൽ വാഷ്ചെയ്യപ്പെടുന്ന വർണവിന്യാസങ്ങൾ വൈകാരിക ഭാവങ്ങളുടെ ദൃശ്യപ്പെരുമയായി മൊഴിമാറ്റണമെങ്കിൽ മൗനവും ഏകാഗ്രതയും കൃത്യമായ അനുപാതത്തിൽ ലയസാന്ദ്രമായി ചേരേണ്ടതുണ്ട്. കലയിലെ പാരമ്പര്യവഴക്കം സൂചിപ്പിക്കുന്നതും അതാണ്. നാളിതുവരെ ആചരിച്ചുപോന്ന ചിത്രകലാ പരമ്പരയുടെ ചരിത്രം ബോധ്യപ്പെടുത്തുന്നതും ഇതുതന്നെയാണ്. എന്നാൽ, കലാകാരനായ നൗഫൽ പരമ്പരാഗത ശീലങ്ങളെയും വർണമൂല്യങ്ങളെയും ഒരിക്കൽപോലും നിഷേധിക്കുന്നില്ല. നൂറ്റാണ്ടുകളിലൂടെ വളർന്ന വരയുടെ വരദാനങ്ങൾക്കും സഹസ്രാബ്ദങ്ങളുടെ മഹാവർണങ്ങൾക്കും മുന്നിൽ ശിരസ്സ് നമിച്ചുകൊണ്ടുതന്നെയാണ് നൗഫൽ ബ്രഷ് എടുക്കുന്നത്. ചായക്കൂട്ടുകളുടെ ആദ്യസ്പർശത്തിൽ തന്നെ ‘ബിസ്മി’യുടെ അതിരുകളില്ലാത്ത പ്രകാശവർണങ്ങളിലേക്കാണ് നൗഫലിെൻറ നിറവേഗങ്ങൾ സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് മനസ്സിൻെറയും വിരലുകളുടെയും ഏറ്റവും വേഗമാണ് ജലച്ചായം തന്നെയാണ് ഈ കലാകാരൻ തെൻറ പ്രിയ മാധ്യമമായി സ്വയം വരിച്ചത്. സർഗാത്മക പക്ഷത്ത് നിലയുറപ്പിച്ച എഴുത്തുകാരാണ് മലയാളത്തിൻെറ സംവേദനക്ഷമതക്ക് ദാർശനിക മാനം സൃഷ്ടിച്ചത്. കവിതയും കഥാസാഹിത്യവുമൊക്കെ ഈ ശൈലി വ്യാപനത്തിൽ പങ്കാളിയാണ്.
ഒപ്പം സാമൂഹിക, രാഷ്ട്രീയ നവോത്ഥാന ബോധനപ്രക്രിയയിൽ കലയും സാഹിത്യവും വർധിത വീര്യത്തോടെ പ്രവർത്തിച്ച് മുന്നേറിയ സത്യം കൂടി ഇതിെൻറ ഭാഗമായിരുന്നു. ആ കാലഘട്ടത്തിെൻറ സാമൂഹിക പ്രതിബദ്ധത എന്നത് സർഗാത്മക പ്രാതിനിധ്യംകൂടി അവകാശപ്പെട്ടതായിരുന്നു. കേരളത്തിൽനിന്ന് തൊഴിൽ തേടി പ്രവാസമണ്ണിലെത്തിയ എല്ലാ കലാകാരന്മാരും ജനകീയ കൂട്ടായ്മയിലൂടെ വളർന്നുവന്നവരായിരുന്നു. നൗഫലിെൻറ കലാപ്രവർത്തനത്തിലും സൗഹൃദ കൂട്ടായ്മയുടെ സ്വാധീനമുണ്ടായിരുന്നു. തെരുവിന് ഓരംചേർന്ന കുടുംബവീടിെൻറ പിൻവശത്തെ വാതിൽ തുറന്നാൽ തിരക്കേറിയ നാൽക്കവലയാണ്. ബോർഡുകളും ബാനറുകളും എഴുതുന്ന കമേഴ്സ്യൽ ആർട്ടിസ്റ്റുകളുടെ മുഖ്യതാവളം. വലിയ ഹൈവേ ഹോർഡിങ് ബോർഡുകളുടെ ഇനാമൽ പൂശിയ വെളുത്ത പ്രതലത്തിൽ വർണാക്ഷരങ്ങളുടെ നിറസമൃദ്ധി.
സിനിമതാരങ്ങളുടെയും പരസ്യ മോഡലുകളുടെയും മുഴുവർണ ചിത്രങ്ങൾ... ഇതൊക്കെ വിദ്യാർഥിയായിരുന്ന നൗഫലിനെ ഏറെ ആകർഷിച്ചിരുന്നു.‘‘ ചിത്രകാരൻ നാടിെൻറയും നാട്ടുകാരുടെയും പ്രിയമായിരുന്നു അടുത്തകാലം വരെയും. വരയും വർണവും ഡിജിറ്റലൈസ് ചെയ്യപ്പെടുന്നതിനുമുമ്പ് കമ്പ്യൂട്ടർഗ്രാഫിക്സുകളുടെയും ഫ്ലക്സ് ബോർഡുകളുടെയും വ്യാപനം സമൂഹമനസ്സിൽ ചിത്രകാരെൻറ മൗലികമായ ഇടം നഷ്ടപ്പെടുത്തി. കോഴിക്കോട് പാളയം റോഡിലെ ‘നിറം’ ആർട്സിലെ രചനാവർഷങ്ങൾ... ജലച്ചായമാണ് തെൻറ മൗലിക മാധ്യമം എന്ന് തിരിച്ചറിയുകയായിരുന്നു. അതിന് ഏറെ സഹായിച്ചത് പൂക്കാട് ‘കലാലയ’ സമിതിയുമായുള്ള ബന്ധമായിരുന്നു. തെൻറ ഗുരുതുല്യനായ യു.കെ. രാഘവൻ മാസ്റ്ററുടെ കരുതലും ശിക്ഷണവും പിതൃതുല്യമായ പരിലാളനയും മറക്കാനാവാത്ത അനുഭവമാണ്. കോഴിക്കോടൻ സൗഹൃദത്തിെൻറ നിറഞ്ഞ ‘സ്നേഹഭാവം’ എെൻറ കലാസപര്യയുടെ യാത്രാവഴികൾ വിശാലമാക്കി എന്നാണ് നൗഫൽ പറയുന്നത്? ‘‘ജീവിതത്തിെൻറ നോവും വേവും നേരിട്ടറിഞ്ഞപ്പോഴാണ് പൂർവികർ പറഞ്ഞുവെച്ച കലയിലെ ‘ഏകാന്ത തപസ്യ’ എന്ന മനസ്സകത്തെ ‘മൗനമുദ്രണം’ എനിക്ക് അജ്ഞാതമായത്...
ശബ്ദായമാനമായ തെരുവോരത്തും ആൾക്കൂട്ടത്തിന് നടുവിലും വേഗമാർന്ന കൈവഴക്കത്തോടെ വരക്കാൻ കഴിയുന്നതും സാധാരണ മനുഷ്യരുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്നതുകൊണ്ടുതന്നെയാണ്. വാട്ടർ കളറിെൻറ മിന്നൽ വേഗത്തെ ബ്രഷിെൻറ കൈയടക്കംകൊണ്ട് മനോഹരമായ ദൃശ്യശിൽപമാക്കാൻ ഇയാൾക്ക് കഴിയുന്നുണ്ട്. നിയതമായ ആവിർഭാവത്തിലൂടെ മാത്രം പിറവി എടുക്കുന്നതല്ല യഥാർഥ കല. ദൈവികമായ കല അദ്ഭുതകരമായ സ്വയംഭൂവാണ്. കലാകാരൻ നിമിത്തമായി തീരുന്നു എന്നുമാത്രം. നമ്മുടെ കൺവെട്ടത്ത് വിസ്മയമുണർത്തി ഭാവദീപ്തി പകരുന്ന ഓരോ കലാസൃഷ്ടിയും ഈ ലോകത്ത് പിറന്നുവീഴേണ്ടതുതന്നെയാണ്. അത് മുമ്പേ ശൂന്യസ്ഥലികളിൽ സൃഷ്ടിച്ചുവെക്കപ്പെട്ടതുമാണ്. വിശ്വപ്രസിദ്ധ ക്ലാസിക് കലാസൃഷ്ടിയായ ‘പിയാത്ത’ സൃഷ്ടിക്കാൻ ഡാവിഞ്ചി നിയോഗിക്കപ്പെട്ടതുപോലെ ഓരോ രേഖയും ഓരോ വർണവും പിറക്കാനിരിക്കുന്ന കലാകാരനുവേണ്ടി കാലം കാത്തുവെച്ചതാണ്...
പച്ചപ്പില്ലാത്ത മരുഭൂമിയിലെ ഏകാന്ത വാസംകൊണ്ടാണ് തെൻറ ചിത്രങ്ങളിൽ പച്ചനിറത്തിെൻറ ധാരാളിത്തം പ്രകടമായി കാണുന്നത്. നമുക്ക് നിഷേധിക്കപ്പെട്ട ‘ജൈവ നിറങ്ങളാണ് ഏതൊരു കലാകാരനും പുനർസൃഷ്ടിക്കാൻ വെമ്പൽ കൊള്ളാറുള്ളത്. ഹരിതാഭ പൂവിട്ടുനിൽക്കുന്ന താഴ്വരകളും മേഘം മായുമ്പോൾ തെളിയുന്ന ആകാശനീലിമയും ആഴക്കടലിെൻറ ഘനശ്യാമ ബിംബവും നൗഫലിെൻറ കാൻവാസുകളുടെ വശ്യസൗന്ദര്യമാണ്. അവ പ്രകൃതിയുടെ ആഴത്തിലുള്ള അരുമ ഭാവപ്രകാശനംകൂടിയാണ്. ഹരിതാഭയുടെ പ്രണയാതുരനായ ഈ ചിത്രകാരൻ ദോഹ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ ചിത്രകല അധ്യാപകനാണ്. സഹപ്രവർത്തകരും സ്കൂൾ അധികൃതരും തെൻറ കലാപ്രവർത്തനങ്ങൾക്ക് ഏറെ പിന്തുണക്കാറുണ്ട്. അത് വരക്കാൻ കൂടുതൽ േപ്രരിപ്പിക്കുന്നു. കഴിഞ്ഞ 10 വർഷത്തെ ഗൾഫ് പശ്ചാത്തലത്തിൽ വരച്ച ചിത്രങ്ങൾ ശേഖരിച്ച് ‘ആർട്ട് എക്സിബിഷൻ’ ആണ് അടുത്ത േപ്രാജക്ട്. ചിത്രവിൽപനയിലൂടെ കിട്ടുന്ന വരുമാനം നിർധനരായ വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങൾക്കായി നൽകണം. ‘ആർട്ട് വിത്ത് ചാരിറ്റി’ എന്ന ആശയം കേരളത്തിലുടനീളം വിപുലമായ കർമപദ്ധതിയാക്കാൻ ലക്ഷ്യമാക്കുന്നുണ്ട്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കലാപ്രദർശനങ്ങൾ സംഘടിപ്പിച്ച് ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.