വയലിൻ സ്വപ്നങ്ങൾ
text_fieldsസ്വപ്നങ്ങളും പ്രതീക്ഷകളും കണ്ണീരും ഇടകലർന്ന ശബ്ദസങ്കലനമാണ് വയലിനിെൻറ സ്വരഭംഗി. അസീർ മുഹമ്മദ് എന്ന പെരുമ്പാവൂർകാരൻ വയലിൻ ഹൃദത്തോട് ചേർത്തുവെക്കാനും കാരണം ഇതുതന്നെയാണ്. സ്വപ്നങ്ങളും കഠിനാധ്വാനവും സ്ഥിരോത്സാഹവും ഉെണ്ടങ്കിൽ ജീവിതവിജയം അനായാസമാണെന്ന് ചെറുപ്രായത്തിൽ തെളിയിച്ചിരിക്കുകയാണ് സംഗീതപാരമ്പര്യം അവകാശപ്പെടാനില്ലാത്ത ഇൗ 22കാരൻ. ലോകവേദികളിൽ വയലിൻ മീട്ടി േപ്രക്ഷകരുടെ മനം കവരുകയാണ് നാട്ടിലും ഗൾഫ് രാജ്യങ്ങളിലും വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളുടെ സംഗീതവിരുന്നിൽ സ്ഥിര സാന്നിധ്യമായ അസീർ. ലോകപ്രശസ്ത വയലിൻ ബാൻഡായ കാൻറിനി വയലിനിൽ ഇടംനേടിയ രണ്ടാമത്തെ ഇന്ത്യക്കാരനുമാണ്. ആദ്യം നേടിയത് ബാലഭാസ്കറാണ്. തെൻറ മാന്ത്രികവിരലുകളൊരുക്കുന്ന സംഗീതവിരുന്ന് ലോകത്തിെൻറ നെറുകയിൽ എത്താൻ സിനിമ സംഗീത സംവിധായകനാകണമെന്നാണ് അസീറിെൻറ ആഗ്രഹം.
ഉമ്മയിൽനിന്ന് ലഭിച്ച ആദ്യക്ഷരങ്ങൾ
ചെറുപ്പത്തിൽ ഉമ്മയിൽ നിന്നാണ് സംഗീതത്തിെൻറ ആദ്യക്ഷരങ്ങൾ ലഭിച്ചത്. എന്നാൽ, ഉമ്മെക്കാപ്പം പാടുന്നതിനേക്കാൾ താൽപര്യം പാട്ടുകേൾക്കാനായിരുന്നു. അങ്ങനെ സംഗീത ഉപകരണങ്ങളിൽ ശ്രദ്ധനൽകാൻ തീരുമാനിച്ചു. ആറാം ക്ലാസിൽ പഠിക്കുേമ്പാൾ കോലഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ കീബോഡ് ക്ലാസിന് ചേർന്നു. ഇതോടൊപ്പം ഡ്രംസ്, വയലിൻ എന്നിവയും പരിശീലിച്ചു. ആ സമയത്ത് കൂടുതൽ വഴങ്ങിയത് വയലിനാണെന്ന് തിരിച്ചറിഞ്ഞു. പണം സ്വരൂപിച്ച് ആദ്യ വയലിൻ വാങ്ങി നൽകിയത് ഉമ്മയാണ്. മകെൻറ കഴിവിലെ വിശ്വാസവും ആഗ്രഹവും നിറവേറ്റാൻ ഉമ്മ മടികാണിച്ചില്ല. സ്കൂൾ വിദ്യാഭ്യാസക്കാലത്ത് മറ്റു വിഷയങ്ങളെക്കാളും മുകളിൽ അസീർ വയലിനെ സ്നേഹിച്ചതും അതുകൊണ്ടാണ്. കർണാട്ടിക് സംഗീതത്തിെൻറ ചിട്ടവട്ടങ്ങളും പാശ്ചാത്യ ശൈലിയുടെ ചടുലതയും കൈകൾക്കും മനസ്സിനും ഒരുപോലെ ഇണങ്ങുമെന്ന് അസീർ തിരിച്ചറിഞ്ഞു.
ആദ്യ ൈകയടിയും പേരക്ക ബാൻഡും
പ്ലസ് വണിൽ പഠിക്കുേമ്പാൾ ആദ്യമായി സ്റ്റേജിൽ കയറി അവതരിപ്പിച്ച ‘ടൈറ്റാനിക്’ ഫ്യൂഷൻ വിദ്യാർഥികളുടെയും സഹപാഠികളുടെയും മനംകവർന്നു. പെരുമ്പാവൂർ സി.ഇ.ടി കോളജിൽ ബി.കോമിന് പഠിക്കുേമ്പാൾ പേരക്ക എന്ന ബാൻഡിന് തുടക്കമിട്ടു. സംഗീതത്തെ പ്രണയിക്കുന്ന ഒരു പറ്റം കൂട്ടുകാരെ കണ്ടെത്തി കോളജിൽ ബാൻഡ് ആരംഭിച്ചു. പരിമിതമായ സംഗീത ഉപകരണങ്ങൾ ഉപയോഗിച്ച് നാടൻ, സിനിമ പാട്ടുകൾ അവതരിപ്പിച്ച് നാട്ടുകാരുടെയും കൂട്ടുകാരുടെയും ൈകയടി നേടി. അവതരിപ്പിക്കുന്നതാകെട്ട നാട്ടിലെ സാംസ്കാരിക പരിപാടികളിലും കല്യാണ ചടങ്ങുകളിലും. അന്ന് കിട്ടിയ ധൈര്യമാണ് ഇന്നും ഭയം കൂടാതെ ആയിരക്കണക്കിന് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ പ്രചോദനം നൽകുന്നെതന്ന് അസീർ പറയുന്നു. തുടർന്ന് പുറത്തുനിന്ന് പ്രഫഷനൽ ആർട്ടിസ്റ്റുകളെ തെരഞ്ഞെടുത്ത് ബാൻഡ് വികസിപ്പിച്ചു. ബിരുദത്തിനുശേഷം വയലിനിൽ കൂടുതൽ ശ്രദ്ധ നൽകാൻ പ്രഫഷനൽ ആർട്ടിസ്റ്റുകളെ കണ്ടെത്തി ദ വൈറ്റ് വയലിൻ എന്ന സംഗീത ട്രൂപ് രൂപവത്കരിച്ചു. ഇന്ന് നാട്ടിലും ഗൾഫിലും അറിയപ്പെടുന്ന ബാൻഡായി മാറി.
നാട്ടിൽ പരിപാടി അവതരിപ്പിച്ചത് ഇഷ്ടമായാണ് ദുൈബയിൽ പ്രവർത്തിക്കുന്ന മലയാളി സാംസ്കാരിക സംഘടനകളും മാധ്യമങ്ങളും ക്ഷണിക്കുന്നത്. വയലിനിൽ സ്വന്തം വഴികൾ വെട്ടിത്തെളിച്ച അസീറിന് മ്യൂസിക് ഡയറക്ടറാവണമെന്നാണ് മോഹം. ദേവരാജൻ, സലീൽ ചൗധരി, ഗോപിസുന്ദർ, സ്റ്റീഫൻ ദേവസ്സി എന്നിവരുടെ സംഗീതം തനിക്ക് എന്നും പ്രചോദനമാണെന്ന് അസീർ പറയുന്നു. ബിരുദപഠനകാലത്ത് അധ്യാപകരും സഹപാഠികളും നൽകിയ പ്രോത്സാഹനവും മറക്കാനാവാത്തതാണെന്ന് അസീർ പറയുന്നു. ബിരുദം കഴിഞ്ഞ് തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ ബി.എ സംഗീതത്തിന് ചേർന്നതും അവരുടെ പ്രോത്സാഹനമായാണ്. രണ്ടാം വർഷമായ അസീറിന് സംഗീതത്തിൽ ബിരുദാനന്തരബിരുദം നേടി ഗവേഷണം ചെയ്യാനാണ് താൽപര്യം.
സംഗീതലോകത്ത് ട്രാക്കുകളുടെ ഉപയോഗം വർധിച്ചതായും ഈ പ്രവണത സംഗീതത്തെ മുരടിപ്പിക്കുമെന്നും അസീർ പറയുന്നു. സംഗീതപ്രവർത്തകരുടെ എണ്ണം കുറച്ച് ട്രാക്കുകൾ വരുന്നതോടെ സംഗീതത്തിെൻറ വളർച്ച അവസാനിക്കും. ട്രാക്കുകൾ കാരണം നിരവധി കലാകാരന്മാർക്ക് അവസരം നഷ്ടപ്പെടുന്നു. അതിനാൽ, ട്രാക്കുകളില്ലാത്ത സ്റ്റേജ് പരിപാടികൾ പ്രോത്സാഹിപ്പിക്കണമെന്നാണ് അസീറിെൻറ പക്ഷം.
കാൻറിനൈൻ ക്ലബിലേക്ക്...
വയലിന് ബാൻഡിെൻറ പ്രമോഷനായി കാൻറിനൈൻ വെബ്സൈറ്റിൽ അന്താരാഷ്ട്ര നിലവാരമുള്ള വയലിൻ വിദഗ്ധരുടെ പ്രകടനത്തിെൻറ വിഡിയോ പോസ്റ്റുചെയ്യാറുണ്ട്. ഇതിലാണ് അസീർ ദുൈബയിൽ സംഘടിപ്പിച്ച ഏഷ്യ വിഷൻ പ്രോഗ്രാം വിഡിയോ കാൻറിനൈൻ സൈറ്റിലേക്ക് സുഹൃത്ത് വഴി അയച്ചത്. വിഡിയോ ഇഷ്ടമായതോടെ ക്ലബിൽ അംഗത്വം നൽകി. ഏതു വയലിനിസ്റ്റും കൊതിക്കുന്ന അപൂർവ നേട്ടത്തിെൻറ ത്രില്ലിലാണിപ്പോൾ അസീർ. ഇപ്പോൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വയലിനിസ്റ്റുകൾ ബന്ധപ്പെടുന്നത് വളരെ സന്തോഷം നൽകുന്നതായി അസീർ പറയുന്നു. ദുൈബ 100 മലയാളീസ് പട്ടികയിൽ ഇടം നേടിയതും ദുൈബ ബെസ്റ്റ് മ്യുസിഷൻ അവാർഡ് നേടിയതും കഴിഞ്ഞ വർഷമാണ്.
വയലിനിൽ മാപ്പിളപ്പാട്ട് വായന
ദുൈബയിൽ സംഘടിപ്പിച്ച സംഗീതനിശയിൽ പ്രിയ മാപ്പിളപ്പാട്ട് എഴുത്തുകാരൻ എരഞ്ഞോളി മൂസയുടെ സാന്നിധ്യത്തിൽ പാട്ടുകൾ വയലിനിൽ മീട്ടിയത് പ്രേക്ഷകർക്ക് നവ്യാനുഭവമായി. മാപ്പിളപ്പാട്ടുകൾ വയലിനിൽ വായിക്കുന്നത് വളരെ അപൂർവമാണ്. പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയെ ആദരിക്കുന്ന ‘മിഅ്റാജ് രാവിലെ കാറ്റേ’ എന്ന സംഗീതനിശയിൽ, സൂപ്പർ ഹിറ്റുകളായ മാപ്പിളപ്പാട്ടുകൾ വയലിനിൽ അവതരിപ്പിച്ചതിന് അസീർ മുഹമ്മദ് പ്രേക്ഷകരുടെ കൈയടിയും പുരസ്കാരവും നേടി. യു.എ.ഇയിലെ വാണിജ്യ-വ്യവസായ രംഗത്തെയും കലാസാഹിത്യ മാധ്യമ സാംസ്കാരിക രംഗത്തെയും വ്യക്തിത്വങ്ങൾ നിറഞ്ഞ സദസ്സിൽ പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയോടൊപ്പം പ്രകടനം നടത്തിയതും അസീറിന് മറക്കാനാവാത്ത അനുഭവമായി.
ലോക സമാധാനത്തിന് സംഗീതം
ലോക സമാധാനത്തിന് സംഗീതം എന്ന പേരിൽ 20 രാജ്യങ്ങളുടെ സംഗീതം കോർത്തിണക്കുന്ന തിരക്കിലാണ് വയലിനിൽ മാസ്മരികത തീർക്കുന്ന അസീർ മുഹമ്മദ്. ആറുമാസമായി തുടരുന്ന പ്രയത്നം അരങ്ങിലെത്താൻ ഒന്നര വർഷമെങ്കിലും എടുക്കുമെന്ന് അസീർ പറയുന്നു. ലോക സമാധാന സന്ദേശവുമായി അസീർ വയലിൻ പ്രകടനം ഒരുക്കുമ്പോൾ മനസ്സിനുള്ളിൽ ആഴത്തിൽ സൂക്ഷിച്ച ആഗ്രഹങ്ങൾകൂടി യാഥാർഥ്യമാവുകയാണ്. യുദ്ധചിന്തയും മതസ്പർധയും വർണവെറിയും ലോകമാകെ ഗ്രസിച്ച ഇക്കാലത്ത് സന്തോഷവും സമാധാനവും സംഗീതത്തിലൂടെ നൽകുക എന്ന ദൗത്യമാണ് അസീർ സഫലീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.