എഡിറ്റിങ്ങില്ലാത്ത ജീവിതം
text_fieldsവാക്കുകള്‍ പിശുക്കി ഉപയോഗിക്കുന്നയാളാണ് എം.ടി. വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്‍െറ തിരക്കഥയിലുള്ള സിനിമ എഡിറ്റ് ചെയ്ത അസോസിയേറ്റ് എഡിറ്ററെ അധികമാരും ഓര്‍ത്തുവെക്കുന്നുണ്ടാവില്ല. പേര് വല്‍സന്‍ ഡിക്രൂസ്. മികച്ച തിരക്കഥക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ‘സദയം’ സിനിമയുടെ തിരക്കഥക്ക് മൂന്നര മണിക്കൂറോളമായിരുന്നു ദൈര്‍ഘ്യം. ഇത് രണ്ടര മണിക്കൂറായി കുറക്കാന്‍ എഡിറ്റര്‍ എല്‍. ഭൂമിനാഥനോടൊപ്പം പ്രവര്‍ത്തിച്ചയാള്‍. ഭരതം, കിരീടം, ഹിസ്ഹൈനസ് അബ്ദുല്ല, ആകാശദൂത്, തലസ്ഥാനം, കിരീടം, മുന്നേറ്റം, തൃഷ്ണ, സ്ഫോടനം തുടങ്ങിയ എണ്ണം പറഞ്ഞ സിനിമകള്‍ ലോകം കണ്ടത് ഈ കൈവിലാസത്തിലൂടെ.
17ാം വയസ്സില്‍ ചെന്നൈയിലേക്ക് സിനിമാ മോഹവുമായി വണ്ടി കയറിയതാണ്. ഐ.വി. ശശി, സിബി മലയില്‍, ശ്രീകുമാരന്‍ തമ്പി, ഷാജി കൈലാസ് തുടങ്ങിയവരുടെ കൂടെയെല്ലാം പ്രവര്‍ത്തിച്ചു. എഡിറ്റ് ചെയ്തത് 175ഓളം സിനിമകള്‍. ഇപ്പോള്‍ പ്രമേഹം വര്‍ധിച്ച് കാല്‍മുറിക്കേണ്ടി വന്ന് വീട്ടില്‍ കിടപ്പിലാണ്. പരസഹായത്തോടെ മാത്രമേ വീല്‍ചെയറില്‍പോലും ഇരിക്കാന്‍ പറ്റൂ. രോഗം അടുത്ത കാലിനെയും കൂടി ബാധിച്ചതിനാല്‍ ആ കാലും മുറിക്കേണ്ട അവസ്ഥയിലാണ്.
മുറിച്ച കാല്‍ ഉണങ്ങുന്നേയുള്ളൂ. ഇനി അതില്‍ കൃത്രിമ കാല്‍ പിടിപ്പിക്കണം. ഇതിനുവേണ്ടി കാല്‍ ദിവസവും ഫിസിയോ തെറപ്പി ചെയ്യണം. ഇതിന് ഓരോ ദിവസവും 500 രൂപ വേണം. മരുന്നിന് ഓരോ ആഴ്ചയും 1500 രൂപ വേണം. ഇതിന് പുറമെ, അയ്യായിരം രൂപ വീട്ടുവാടക, മക്കളുടെ പഠനം, വീട്ടുചെലവ്... ഭാര്യയും മൂന്ന് മക്കളോടുമൊപ്പം ചേവായൂര്‍ കിഷ്കോ നഗറിലെ പൊലീസ് കോളനിയില്‍ വാടക വീട്ടിലാണ് താമസം.
ഭാര്യക്ക് സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുണ്ടായിരുന്നെങ്കിലും ചികിത്സക്കും മറ്റും കൂടെ ആള്‍ നില്‍ക്കേണ്ടതിനാല്‍ പോകാന്‍ കഴിയില്ല. സിനിമ രംഗത്തുള്ള ഷാജൂണ്‍ കാര്യാല്‍ അടക്കമുള്ള സുഹൃത്തുക്കള്‍ ഏറെ സഹായിച്ചു. മോഹനം പരിപാടിയില്‍നിന്ന് 15,000 രൂപ ലഭിച്ചു. പ്രായം 55 ആയിട്ടേയുള്ളൂ. ജീവിതം ഇനിയും മുന്നോട്ടു നീങ്ങേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.