എല്ലാവരും ഒരുപോലെയെന്ന് ഓർമപ്പെടുത്തുന്ന ദിനം
text_fields2021 ലെ ക്രിസ്മസ് എന്നും പ്രചോദനവും മറക്കാനാവാത്തതുമായ ഒരു ദിവസമാണ്. വ്യത്യസ്തമായ കഴിവുകളുള്ള ഒരു കൂട്ടം കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കും കൂടെയായിരുന്നു ആ ആഘോഷം. അന്നത്തെ ഒരു ആഘോഷത്തിലേക്ക് കുവൈത്തിലെ ഒരു ഇന്ത്യൻ കുടുംബം എന്നെ ക്ഷണിച്ചു.
ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി വ്യത്യസതമായ കഴിവുകളുള്ള 20 ഇന്ത്യൻ കുട്ടികളുമായാണ് പോയത്. അവരിൽ ചിലർ സോഷ്യൽ ഫോബിയയും ആശയവിനിമയ പ്രശ്നങ്ങളുള്ളവരുമായിരുന്നു. അവരുടെ സഹോദരങ്ങൾ, സുഹൃത്തുക്കൾ, മറ്റു വിദ്യാർഥികൾ എന്നിവർ അവിടെയെത്തിയിരുന്നു. കുട്ടികൾ തമ്മിൽ ബന്ധങ്ങൾ വളർത്തുകയും സാമൂഹിക തടസ്സങ്ങൾ മറികടക്കാൻ അവരെ പ്രേരിപ്പിക്കുന്നതിന്റെയും ഭാഗമായിരുന്നു സംഗമം.
എല്ലാ കുട്ടികളെയും അന്തരീക്ഷവും പരസ്പരം പരിചയപ്പെടുത്തിയാണ് ആഘോഷം ആരംഭിച്ചത്. പിന്നീട് കുട്ടികളെ വീട്ടിലെ ഹോം തിയറ്ററിൽ ക്രിസ്മസ് സിനിമകൾ കാണാൻ ക്ഷണിച്ചു. സിനിമക്കിടെ പോപ്കോൺ ഉൾപ്പെടെ പല തരം ഭക്ഷണവും നൽകി അവരുടെ സിനിമ അനുഭവം പൂർണമാക്കി.സിനിമ കഴിഞ്ഞ ശേഷം എല്ലാവരും താഴത്തെ നിലയിൽ ഒരുമിച്ചുകൂടി. ഹൃദ്യമായ വിഭവങ്ങൾ അപ്പോഴേക്കും അവർക്കായി തയാറായിരുന്നു. കുട്ടികൾക്ക് പ്രിയപ്പെട്ട വ്യത്യസ്ത വിഭവങ്ങൾക്കായിരുന്നു അതിലും മുൻഗണന. അങ്ങനെ ആനന്ദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമായി അതുമാറി. എല്ലാ കുട്ടികളും ഒരുമിച്ച് സന്തോഷവും അംഗീകാരവും പങ്കിടുന്ന ആഘോഷം. ലോകത്ത് എല്ലാവർക്കും ഒരുപോലെ ജീവിക്കാൻ അവകാശമുണ്ടെന്നും അതിന് അവസരം ഒരുക്കണമെന്നും നമ്മുടെ ചിന്തകളും പ്രവൃത്തികളും അത്തരത്തിൽ രൂപപ്പെടുത്തണമെന്നും ഓർമിപ്പിക്കുന്നതായി ആ ദിവസം. അതുകൊണ്ടുതന്നെ ആ ക്രിസ്മസ് ദിനം എന്നും ഓർമിക്കപ്പെടുന്ന ഏറ്റവും വിലമതിക്കപ്പെട്ട ദിനമായി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.