മഴ കനത്തു; മുക്കുഴി, സത്രം കാനന പാതയിലൂടെയുള്ള യാത്രക്ക് നിരോധനം
text_fieldsശബരിമല : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. എരുമേലി- മുക്കുഴി വഴിയും സത്രക്കടവ് - പുല്ലുമേട് വഴിയുമുള്ള യാത്രകൾക്കാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ആണ് ഇന്ന് രാവിലെ നൽകിയത്.
നിരോധനം സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ വനം വകുപ്പിനും പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. പമ്പാ സ്നാനവും താൽക്കാലികമായി വിലക്കിയിട്ടുണ്ട്.
ശബരിമലയിലും പരിസരത്തും ഇന്നും മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഉള്ളത്. പുലർച്ചെ മൂന്നുമണിക്ക് നട തുറന്നപ്പോൾ സാമാന്യം തിരക്ക് അനുഭവപ്പെട്ടു. പ്രതികൂല കാലാവസ്ഥ മൂലം ഇതര സംസ്ഥാന തീർത്ഥാടകരുടെ വരവിൽ ഉണ്ടായ കുറവ് തിരക്ക് കുറയാൻ ഇടയാക്കിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.