ഇവിടെയുണ്ട്, നൂറ്റാണ്ടുകൾ പഴക്കമുള്ള മൃതദേഹ വാഹനം
text_fieldsകാഞ്ഞൂർ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മൃതദേഹ വാഹനം കാണാൻ വിശ്വാസികളുടെ തിരക്ക്. ആംബുലൻസുകളും മറ്റും പ്രചാരത്തിൽ വരുന്നതിന് മുമ്പ് മൃതദേഹങ്ങൾ പള്ളി സെമിത്തേരിയിൽ എത്തിച്ചിരുന്നത് ഈ വാഹനത്തിലായിരുന്നു.
നിർമാണരീതിയിൽ ഒട്ടേറെ സവിശേഷതകളുള്ളതാണ് ഈ വാഹനം. ഏത് വശത്തേക്കും തിരിക്കാനുള്ള സ്റ്റിയറിങ് സംവിധാനവും ഭാരം താങ്ങാൻ മോട്ടോർ വാഹനത്തിന് സമാനമായ പ്ലേറ്റുകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.
പള്ളിയുടെ സെമിത്തേരി കപ്പേളയിലാണ് വാഹനം പ്രദർശിപ്പിച്ചിട്ടുള്ളത്. നവീകരിച്ച് വീണ്ടും ഉപയോഗയോഗ്യമാക്കിയെങ്കിലും ദുഃഖവെള്ളിയാഴ്ച പരിഹാര പ്രദക്ഷിണത്തിന് മാത്രം ഇനി ഇത് ഉപയോഗിക്കാനാണ് തീരുമാനമെന്ന് വികാരി ഡോ. ജോസഫ് കണിയാംപറമ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.