ക്രിസ്തുവിലേക്ക് വഴികാട്ടുന്ന നക്ഷത്രങ്ങളായി മാറുക
text_fieldsറവ. ഡേവിഡ് വർഗീസ് ടൈറ്റസ് (വികാരി, മാർത്തോമ പാരിഷ്, ബഹ്റൈൻ)
‘ഭയപ്പെടേണ്ട, സർവ ജനത്തിനും ഉണ്ടാവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു... ’ വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം 2:10-11. സ്വർഗദൂതൻ ആട്ടിടയരോട് പറയുന്നതാണിത്. റോമ ഭരണം എഹൂദാ സമൂഹത്തെ ഞെരുക്കിയ പശ്ചാത്തലമാണ് ഈ വാക്യങ്ങളുടെ പരിസരമെന്ന് നമ്മൾ മനസ്സിലാക്കുന്നു.
ക്രിസ്മസ് എന്നത് ക്രിസ്തു ജനനദിവസം നടത്തുന്ന ആരാധന (ചില സഭകൾ ആരാധനയെ ‘മാസ്’ എന്നു പറയുന്നു). അങ്ങനെയാണ് ‘ക്രിസ്തുമസ്’ എന്ന് നാമം ഉത്ഭവിച്ചത്. ഒരു രാജാവാണ് ക്രിസ്തുവിൽ ആഗതമായത് എന്ന് ലോകം തെറ്റിദ്ധരിച്ചു. എന്നാൽ, പാപത്തിൽനിന്നും വീണ്ടെടുക്കാനാണ് ക്രിസ്തു എന്ന ലോകരക്ഷകൻ ഭൂജാതനായത് എന്ന് നമ്മൾ വിസ്മരിക്കുന്നു.
ഇന്ന് പാശ്ചാത്യ നാടുകളിൽനിന്നും നൂറ്റാണ്ടുകളായി മറ്റു സംസ്കാരങ്ങളിൽനിന്നും കടന്നുകൂടിയ പ്രതീകങ്ങൾ, അതിനെ ഒരു ആഘോഷത്തിന്റെ പരിവേഷം നൽകിയിരിക്കുന്നു. സ്റ്റാര്‍ (വെള്ളിനക്ഷത്രം) വിദ്വാന്മാരെ യേശു ക്രിസ്തു ജനിച്ച ബേലെഹേം പുൽക്കൂട്ടിൽ എത്തിച്ചേരാൻ സഹായിച്ചു എന്നതിൽ സംശയം വേണ്ട.
ഇന്ന് ലോകം യുദ്ധത്തിന്റെയും സാംക്രമികരോഗങ്ങളുടെയും ഭീതിയിൽനിന്നു കരകയറാൻ ആഗ്രഹിക്കുന്നു. ക്രിസ്തീയ വിശ്വാസിയും ഓരോ വെള്ളിനക്ഷത്രങ്ങളായി ക്രിസ്തുവിലേക്ക് വഴികാട്ടുന്നവരാകണം. സങ്കടപ്പെടുന്നവർക്ക്, ബലഹീനർക്ക് ആശ്രയം നൽകുന്ന വഴികാട്ടികളായിത്തീരാൻ ദൈവം നമ്മൾക്ക് ഈ ക്രിസ്മസ് കാലം ഇടയാകട്ടെയെന്ന് പ്രാർഥിക്കുന്നു. എല്ലാവർക്കും ബഹ്റൈൻ മാർത്തോമ ഇടവകയുടെ ക്രിസ്മസ്-പുതുവത്സര ആശംസകള്‍ നേരുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.