അതിഞ്ഞാൽ ദർഗ ശരീഫ് ഉറൂസിന് മഡിയൻ കോവിലകം ഭാരവാഹികളെത്തും
text_fieldsകാഞ്ഞങ്ങാട്: അസ്സയ്യിദ് ഉമർ സമർഖന്തിയും മഡിയൻ ക്ഷേത്രപാലകനും തമ്മിലുണ്ടായിരുന്ന അഗാധ സൗഹൃദത്തിന്റെ പാരമ്പര്യത്തുടർച്ചയായി അതിഞ്ഞാൽ -മഡിയൻ കോവിലക സൗഹൃദക്കൂട്ടായ്മയുടെ നവീനാവിഷ്കാരം സൗഹൃദസായാഹ്നം അതിഞ്ഞാൽ ഉറൂസിനോടനുബന്ധിച്ച് നടക്കും.
അതിഞ്ഞാൽ ദർഗ ശരീഫ് ഉറൂസ് ഉമർ സമർഖന്ത് നഗറിൽ ഡിസംബർ 26, 27, 28, 29, 30, 31, 2024 ജനുവരി ഒന്ന് തീയതികളിലായി നടക്കുന്നു. 26ന് രാത്രി എട്ടു മണിക്ക് മതപ്രഭാഷണപരമ്പര ഉദ്ഘാടനം സമസ്ത കേരള ജംഇയ്യതുൽ ഉലമ ട്രഷറർ കോയ്യോട് ഉമർ മുസ് ലിയാർ നിർവഹിക്കും.
അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് വി.കെ. അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും. ഉറൂസ് കമ്മിറ്റി കൺവീനർ ഖാലിദ് അറബിക്കാടത്ത് സ്വാഗതം പറയും. അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി പാലാട്ട് ഹുസൈൻ ഹാജി, ട്രഷറർ സി.എച്ച്. സുലൈമാൻ ഹാജി, കോയാപ്പള്ളി കമ്മിറ്റി പ്രസിഡന്റ് കെ.കെ. അബ്ദുല്ല ഹാജി എന്നിവർ സംബന്ധിക്കും. ഉസ്താദ് നൗഷാദ് ബാഖവി ചിറയൻകീഴ് പ്രഭാഷണം നടത്തും.
27ന് വൈകീട്ട് മൂന്നു മണിക്ക് നടക്കുന്ന അതിഞ്ഞാൽ -മഡിയൻ കോവിലക സൗഹൃദക്കൂട്ടായ്മയുടെ നവീനാവിഷ്കാരം സൗഹൃദസായാഹ്നം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ, ഡോ. എ.എം. ശ്രീധരൻ, മഡിയൻ കോവിലകം, കൊളവയൽ, തെക്കേപ്പുറം, മാണിക്കോത്ത് ജമാഅത്ത് ഭാരവാഹികൾ, സാമൂഹിക- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ സംബന്ധിക്കും. തുടർന്ന് രാത്രി എട്ടിന് ദഫ്മുട്ട് മത്സരം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.