Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightകപ്പൽ ആശിക്കുംപോലെ...

കപ്പൽ ആശിക്കുംപോലെ കാറ്റടിക്കാറില്ല

text_fields
bookmark_border
കപ്പൽ ആശിക്കുംപോലെ കാറ്റടിക്കാറില്ല
cancel

വ്രതകാലം നമ്മെ സഹജീവികളുടെ വേദന അറിയാന്‍ പ്രേരിപ്പിക്കുന്നകാലമാണ്. കോവിഡ് കാലത്തെ ഈ റമദാനില്‍ വിശ്വാസികൾ കൂടുതല്‍ സാമൂഹികബോധം ഉള്ളവരായിത്തീരുന്നു. കൊറോണയുടെ രണ്ടാം തരംഗം വമ്പിച്ച ഭീതി വിതച്ചാണ് നമ്മുടെ നാട്ടിലെത്തിയിരിക്കുന്നത്.

കഴിഞ്ഞ റമദാനും ലോക്​ഡൗണിലായിരുന്നു. ഇത്തവണയും വലിയ മാറ്റമൊന്നുമില്ല. ജോലി നഷ്​ടപ്പെട്ടവരും ജോലിക്കു പോകാന്‍ കഴിയാത്തവരും അഭിമാനത്തോടെ ഇത്രയുംകാലം ജീവിച്ച് ആരുടെ മുന്നിലും അവസ്ഥ തുറന്നു പറയാന്‍ ആകാതെ ജീവിക്കുന്നവരും ധാരാളമുണ്ട്. അത്തരക്കാർക്ക്​ ആശ്വാസമാകാന്‍ വിശ്വാസികൾക്കു കഴിയണം. ദരിദ്രജനങ്ങളില്‍ പരിഗണിക്കപ്പെടുന്നവര്‍ക്ക് സഹായം ലഭിക്കുന്നുണ്ടാവാം. എന്നാല്‍, സാധാരണ ഇത്തരം സഹായങ്ങളൊക്കെ നല്‍കിയിരുന്ന പലരും ഇന്ന്​ വാങ്ങാന്‍ അര്‍ഹരാണ്. ആരോടും പറയാന്‍ ആകാതെ വിഷമിച്ച് ജീവിക്കുന്നവരുണ്ട്. അത്തരം ആളുകളെ കണ്ടെത്തി സഹായിക്കാന്‍ ശ്രമിക്കണം.

ദുരിതമനുഭവിക്കുന്നവരുടെ പ്രയാസമകറ്റുന്നവര്‍ക്ക് ഇസ്​ലാം നല്‍കിയ പോലെ പ്രോത്സാഹനം ലോകത്തൊരു പ്രസ്ഥാനവും നല്‍കിയിട്ടില്ല. മുഹമ്മദ്​ നബി പറയുന്നു: ''ദരിദ്രരുടെ ക്ഷേമത്തിനും വിധവകളുടെ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവി​െൻറ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യുന്ന ധീര യോദ്ധാക്കളാണ്''. നബി പറഞ്ഞു: ''സഹോദര​െൻറ ബുദ്ധിമുട്ടുകള്‍ നീക്കിക്കൊടുക്കുന്നവന് പരലോകത്തെ പ്രയാസങ്ങള്‍ അല്ലാഹു നീക്കിക്കൊടുക്കും. ഒരാള്‍ സഹോദര​െൻറ ആവശ്യം നിറവേറ്റിക്കൊടുത്താല്‍ അല്ലാഹു അവ​െൻറ ആവശ്യവും നിറവേറ്റിക്കൊടുക്കും''.

സഹജീവി സ്നേഹം സത്യവിശ്വാസിയുടെ മുഖമുദ്രയാണ്. പ്രവാചക​െൻറ സഹചരിൽ പ്രമുഖനായിരുന്ന അബൂസഈദില്‍ ഖുദ്​രീ പറയുന്നു: ഒരിക്കല്‍ നബിയുടെ കൂടെ ഞങ്ങള്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ ഒരാള്‍ വാഹനത്തിലേറി വന്നു. എന്നിട്ടയാള്‍ ഇടതും വലതും ഭാഗങ്ങളിലേക്ക് നോക്കിക്കൊണ്ടിരുന്നു.

അപ്പോള്‍ നബി പറഞ്ഞു: ''ആര്‍ക്കെങ്കിലും കൂടുതല്‍ വാഹനമുണ്ടെങ്കില്‍ വാഹനമില്ലാത്തവര്‍ക്ക് കൊടുക്കട്ടെ. കൂടുതല്‍ ഭക്ഷണം കൈവശമുള്ളവര്‍ ഇല്ലാത്തവര്‍ക്ക് കൊടുക്കട്ടെ . അങ്ങനെ വിവിധയിനം സമ്പത്തു സംബന്ധിച്ച് നബി ഇതുതന്നെ പറഞ്ഞു. അങ്ങനെ മിച്ചമുള്ള ഒന്നിലും ഞങ്ങള്‍ക്ക് അവകാശമില്ലെന്ന് ഞങ്ങള്‍ക്ക് തോന്നിപ്പോയി''.

അവിചാരിതമായാണ് പലരും ദുരിതത്തില്‍ പെടുന്നത്. 'നിപ'യും പ്രളയവും കൊറോണയും എല്ലാം ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്​. അറബി കവി അബൂ സഈദില്‍ മുതനബ്ബി പാടിയപോലെ 'മാകുല്ല മാ യതമന്നല്‍ മര്‍ഉ യദ്‌രികുഹു/തജ്‌രീ രിയാഹു ബിമാ ലാ തശ്തഹിസ്സുഫുനു... (മനുഷ്യനാഗ്രഹിക്കുന്ന പോ​ലെ എല്ലാം സംഭവിക്കില്ല, പായ്​ക്കപ്പല്‍ ആഗ്രഹിക്കുന്ന ദിശയില്‍ നിന്നല്ലല്ലോ കാറ്റു വീശുക.) പായ്​ക്കപ്പലുകള്‍ കാറ്റി​െൻറ എതിര്‍ദിശയിലേക്കാണ് സഞ്ചരിക്കുക. കപ്പലിന്റെ ആശയനുസരിച്ച് കാറ്റടിക്കാറില്ല. അതിനാല്‍, ഏതു നിമിഷവും ജീവിതത്തില്‍ എന്തും സംഭവിക്കാമെന്ന ബോധ്യത്തോടെ, ഇന്നത്തെ ദുരിതമനുഭവിക്കുന്നവന്‍ നാളെ ഞാന്‍ ആയേക്കാമെന്ന ചിന്തയോടെ സഹജീവികളോട് കരുണ കാട്ടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Dharmapatharamadan
News Summary - dharma patha by sayyid muhammed koya jumalullaili
Next Story