ആത്മീയോൽക്കർഷത്തിെൻറ അവാച്യ അനുഭൂതി
text_fieldsറമദാെൻറ ദിനരാത്രങ്ങൾ പിന്നിടുന്തോറും വിശ്വാസികളിൽ ആത്മസംസ്കരണവും പാരത്രിക ജീവിതചിന്തയും വർധിച്ചുകൊണ്ടേയിരിക്കുന്നു. വ്രതമനുഷ്ഠിക്കുന്ന വിശ്വാസിയുടെ മനസ്സിെൻറ ആഴങ്ങളിൽ വലിയ സ്വപ്നമാണ് വിരിയുന്നത്. അവർക്ക് യഥാർഥ ജീവിതവും കൃത്യമായ പ്രതിഫലവും പരലോകത്താണ്. അതാണ് ശാശ്വതജീവിതം. വികാരവിചാരങ്ങളെ നിയന്ത്രിച്ച് ശരീരവും മനസ്സും സൃഷ്ടികർത്താവായ അല്ലാഹുവിലേക്ക് സമ്പൂർണമായി സമർപ്പിച്ച് തികച്ചും ലക്ഷ്യോന്മുഖവും ഭദ്രവുമായ പ്രായോഗിക ജീവിതം ചിട്ടപ്പെടുത്തുക വഴി പാരത്രിക വിജയത്തിലേക്ക് മനുഷ്യനെ കൊ ണ്ടെത്തിക്കുകയെന്നതാണ് വ്രതാനുഷ്ഠാനത്തിെൻറ ലക്ഷ്യം.
അവാച്യമായ ആത്മീയോൽക്കർഷത്തിെൻറ അനുഭൂതി പകരാൻ നോമ്പു പോലെ സഹായകമാകുന്ന മറ്റൊന്നില്ല. വിധിവിലക്കുകൾ അനുസരിച്ച് നോമ്പനുഷ്ഠിക്കുകയും തറാവീഹ്, ഖുർആൻ പാരായണം, ഇഅ്തികാഫ്, ദാനധർമങ്ങൾ മുതലായ സൽക്കർമങ്ങൾകൊണ്ട് റമദാെൻറ സമയങ്ങൾ ശരിക്കും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നവർക്ക് സ്വർഗത്തിലെ 'റയ്യാൻ' എന്ന അത്യുന്നത കവാടത്തിലൂടെയുള്ള പ്രവേശനം പ്രവാചകൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
മാലിന്യം കഴുകിക്കളയുന്നതിനും തുടർന്ന് മാലിന്യമേശാത്തവിധം മനസ്സിെൻറ പ്രതിരോധശക്തി വളർത്തിയെടുക്കുന്നതിനുമുള്ള ആന്തരിക ചികിത്സ കൂടിയാണ് നോമ്പ്. കുറ്റകരമായ സംസാരങ്ങളും അസഭ്യങ്ങളും ഉപേക്ഷിക്കാത്തവർ നോമ്പിെൻറ പേരിൽ ഭക്ഷണപാനീയം വെടിയുന്നതിൽ അല്ലാഹുവിന് ഒരു താൽപര്യവുമിെല്ലന്ന് പ്രവാചകൻ (സ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.