ദുബൈയിലെ പാർക്കുകൾ റമദാനിൽ കൂടുതൽ സമയം തുറക്കും
text_fieldsദുബൈ: റമദാൻ പ്രമാണിച്ച് എമിറേറ്റിലെ പാർക്കുകളും വിനോദ കേന്ദ്രങ്ങളും കൂടുതൽ സമയം തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. സന്ദർശകർക്ക് കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്നതിനാണ് ക്രമീകരണം വരുത്തിയതെന്ന് സൗകര്യങ്ങൾ നിയന്ത്രിക്കുന്ന ദുബൈ മുനിസിപാലിറ്റി ട്വിറ്ററിൽ വ്യക്തമാക്കി.
പാർപ്പിട സമുച്ചയങ്ങളുടെ ഭാഗമായ പാർക്കുകളും മറ്റു സംവിധാനങ്ങളും പുലർച്ചെ ഒരു മണി വരെ തുറന്നു പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വിവിധ കേന്ദ്രങ്ങളുടെ റമദാനിലെ സമയക്രമം:
-ബർദുബൈയിലെയും ദേരയിലെയും റെസിഡൻഷ്യൽ പാർക്കുകൾ രാവിലെ 8 മുതൽ പുലർച്ചെ 1വരെ.
- ദുബൈ സഫാരി പാർക്ക്: രാവിലെ 10 മുതൽ രാത്രി 8 വരെ.
-ക്രീക്ക്(അൽ ഖോർ) പാർക്ക്: രാവിലെ 9 മുതൽ രാത്രി 10 വരെ.
-അൽ മംസാർ പാർക്ക്: രാവിലെ 8 മുതൽ രാത്രി 10 വരെ.
-സബീൽ പാർക്ക്, അൽ സഫ പാർക്ക് അൽ മുശ്രിഫ് നാഷണൽ പാർക്ക്: ഉച്ച 12 മുതൽ രാത്രി 10 വരെ.
-അൽ മുശ്രിഫ് നാഷണൽ പാർക്കിലെ മൗണ്ടൻ ബൈക്ക് ട്രാക്ക്: രാവിലെ 6.30 മുതൽ വൈകിട്ട് 6 വരെ.
-ഖുർആൻ പാർക്ക്: രാവിലെ 10 മുതൽ രാത്രി 10 വരെ.
-ഖുആൻ പാർക്കിലെ ‘അത്ഭുത ഗുഹ’യും ഹരിതഗൃഹവും: ഉച്ച 1 മുതൽ രാത്രി 9 വരെ.
-ദുബൈ ഫ്രെയിം: രാവിലെ 11 മുതൽ വൈകിട്ട് 7 വരെ.
-ചിൽഡ്രൻസ് സിറ്റി: തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 7 വരെയും തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.