മത്സ്യത്തൊഴിലാളികളുടെ നോമ്പിന് കാഠിന്യമേെറ
text_fieldsഅമ്പലത്തറ: കടലാഴങ്ങളിലും കരയിലും ജീവനോപാധി തേടുന്നവരുടെ നോമ്പിന് സാധരണക്കാരില്നിന്ന് കാഠിന്യം കൂടുതലാണ്. വേനൽചൂടും കടലിലെ നിര്‍ജലീകരണവുമാണ് കാരണം. എന്നാല്‍, ഇതെല്ലാം മറന്ന് അചഞ്ചലമായ വിശ്വാസം കൈമുതലാക്കി അവർ നോമ്പ് കൃത്യമായി അനുഷ്ഠിക്കും.
അത്താഴവും കഴിച്ച് സുബഹ് നമസ്കാരവും കഴിഞ്ഞാണ് കടലിൽ പോകുക. നോമ്പുതുറക്കാൻ ഈത്തപ്പഴവും വെള്ളവും കൈയില്‍ കരുതും. കരയില്‍ തിരിച്ചെത്തിയശേഷമായിരിക്കും ഭക്ഷണം. കടലില്‍ രണ്ടുദിവസം തങ്ങി മത്സ്യബന്ധനം നടത്തുന്നവർ വള്ളങ്ങളില്‍ അത്താഴത്തിനും ഇഫ്താറിനുമുള്ള ഭക്ഷണം കരുതും.
സൂര്യാസ്തമയവും ഉദയവും കണക്കാക്കിയാണ് ഇവര്‍ നോമ്പ് പിടിക്കുന്നതും തുറക്കുന്നതും. ഇതിനെക്കാള്‍ കാഠിന്യമാണ് കരയില്‍നിന്ന് കമ്പവലകള്‍ വലിക്കുന്ന മത്സ്യെത്താഴിലാളികളുടെ കാര്യം.
കടലില്‍ വലയെറിഞ്ഞ ശേഷം മുപ്പതോളം വരുന്നവര്‍ തീരത്തിെൻറ രണ്ടുവശങ്ങളില്‍നിന്ന് കത്തുന്ന സുര്യെൻറ ചൂടിന് താഴെ മണിക്കൂറെടുത്താണ് കമ്പവല കരക്ക് വലിച്ചുകയറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.