ഇന്ന് പൂവിടും; ഉത്തര കേരളത്തിൽ ഇനി പൂരക്കാലം
text_fieldsചെറുവത്തൂര്‍: വടക്കൻ കേരളത്തിൽ പൂരോത്സവത്തിന് തുടക്കം കുറിച്ച് ബുധനാഴ്ച പൂവിടും. ക്ഷേത്രങ്ങൾ, കാവുകൾ, കഴകങ്ങൾ, തറവാട്ട് മുറ്റങ്ങൾ എന്നിവിടങ്ങളിൽ ബുധനാഴ്ച മുതൽ ഏഴ് ദിവസങ്ങളിലാണ് പൂവിടൽ ചടങ്ങ് നടക്കുക. വ്രതശുദ്ധിയോടെ പെൺകുട്ടികളാണ് പൂവിടുക.
നരയൻ പൂവാണ് പ്രധാനമായും ഉപയോഗിക്കുക. ചെമ്പകം, എരിക്കിൻ പൂവ്, മുരിക്കിൻ പൂവ് എന്നിവയും ഇതിനായി ഉപയോഗിക്കും. പൂരം ദിനത്തിൽ പൂരംകുളി അരങ്ങേറും. വിഗ്രഹങ്ങളും തിരുവായുധങ്ങളും ജലശുദ്ധി വരുത്തുന്ന ദിവസം കൂടിയാണിത്.
പൂക്കളാൽ ഒരുക്കിയ കാമദേവനെ പാലുള്ള മരച്ചുവട്ടിലേക്ക് യാത്രയാക്കും. ‘ഇനിയത്തെ കൊല്ലവും നേരത്തേ കാലത്തേ വരണേ കാമാ’ എന്ന് കൊട്ടിപ്പാടിയാണ് യാത്രയാക്കുക. ചരിത്രപ്രസിദ്ധമായ ഏച്ചിക്കുളങ്ങര ആറാട്ട്, വയലിൽ ആറാട്ട് എന്നിവയും പൂരോത്സവത്തിന്റെ ഭാഗമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.