ടൂറിസം വിസ ലഭിച്ച ഗൾഫ് രാജ്യങ്ങളിലെ വിദേശികൾക്ക് ഉംറ, മദീന സന്ദർശാനുമതി - സൗദി ഹജ്ജ് ഉംറ മന്ത്രാലയം
text_fieldsജിദ്ദ: മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്ന് ടൂറിസം വിസയിൽ സൗദി അറേബ്യയിൽ വരുന്നവർക്ക് 'ഇഅ്തമർനാ' ആപ്ലിക്കേഷൻ വഴി ഉംറ, മദീന റൗദാ സന്ദർശന അനുമതി നേടാനാകുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനും അവരുടെ അനുഭവം സമ്പന്നമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണിത്.
വിഷൻ 2030 െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു. വിനോദസഞ്ചാര ആവശ്യങ്ങൾക്കായി സന്ദർശന വിസ നേടിയ ജി.സി.സി രാജ്യങ്ങളിലെ വിദേശ താമസക്കാർക്കും ഷെങ്കൻ രാജ്യങ്ങൾ, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ വിസ യോഗ്യത നേടിയവർക്കും സൗദിയിലേക്ക് വരുന്നതിന് മുമ്പ് ഉംറ നിർവഹിക്കാനും റൗദ സന്ദർശനത്തിനും ഇഅ്തമർനാ ആപ്ലിക്കേഷൻ വഴി അനുമതി നേടാൻ സാധിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.
നിലവിലെ ഉംറ സീസണിൽ തീർഥാടകർ എത്തുന്നതിനുള്ള നടപടിക്രമങ്ങളിൽ നിരവധി സൗകര്യങ്ങളാണ് ഹജ്ജ് ഉംറ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ വിസകളിലെത്തുന്നവർക്ക് ഉംറക്ക് അനുവാദം നൽകുന്നതടക്കമുള്ള നടപടികൾ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തിനുള്ളിലെ താമസക്കാർക്കുള്ള ഫാമിലി വിസിറ്റ് വിസ, സ്വദേശിയെ സന്ദർശിക്കാനുള്ള വ്യക്തിഗത സന്ദർശന വിസ, ഇലക്ട്രോണിക് ടൂറിസ്റ്റ് വിസകൾ, ഷെങ്കൻ രാജ്യങ്ങൾ, അമേരിക്ക, ബ്രിട്ടൻ എന്നിവയിലേക്ക് പ്രവേശനത്തിനുള്ള വിസയുള്ളവർക്ക് ലഭിക്കുന്ന ഓൺ അറൈവൽ വിസ എന്നിവയുള്ളവർക്കെല്ലാം ഉംറ നിർവഹിക്കാനാകും.
രാജ്യത്തിന് പുറത്തുനിന്ന് വരുന്ന ഉംറ തീർഥടകർക്ക് 'മഖാം' പ്ലാറ്റ്‌ഫോം വഴി സേവനങ്ങളുടെ പാക്കേജ് തെരഞ്ഞെടുക്കാം. കൂടാതെ തീർഥാടകെൻറ രാജ്യത്ത് അംഗീകാരമുള്ള പ്രാദേശിക ഏജൻസികൾ വഴിയും ഉംറ ബുക്കിങ് സാധ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.