ഇഫ്താർ സംഗമങ്ങളുടെ വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: പ്രവാസികളുടെ നിരവധി കൂട്ടായ്മകളും സംഘടനകളുമുള്ള ഇടമാണ് കുവൈത്ത്. ഇതിൽ മലയാളികൾ തന്നെ മുന്നിൽ. തൊഴിലിനൊപ്പം സംഘടന പ്രവർത്തനങ്ങൾ നടത്തുന്നവരാണ് എല്ലാവരും. ഒത്തുകൂടാനുള്ള ഒരവസരവും ഇവരാരും ഒഴിവാക്കാറില്ല. റമദാനിലും അതിന് മുടക്കമില്ല.
സംഘടന ഇഫ്താറുകൾ സജീവമാണ്. രാജ്യത്ത് അവധി ദിവസം വെള്ളിയാഴ്ച ആയതിനാൽ ഈ ദിനമാണ് ഇഫ്താറിനായി ഭൂരിപക്ഷവും തിരഞ്ഞെടുക്കുന്നത്. ഇതോടെ മിക്ക ഹാളുകളും വെള്ളിയാഴ്ചകളിൽ ബുക്കിങ്ങിലാണ്. മലയാളികൾ നടത്തുന്ന സ്കൂളുകൾ കേന്ദ്രീകരിച്ചും സംഘടനകൾ ഇഫ്താറുകൾ നടത്തുന്നു. ഓരോ വെള്ളിയാഴ്ചയും ഒന്നിൽ കൂടുതൽ സംഘടനകൾ ഇഫ്താറുകൾ സംഘടിപ്പിക്കുന്നതിനാൽ എല്ലായിടത്തും ഓടിയെത്താനുള്ള തിരക്കിലാണ് സംഘടന നേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.