വിശ്വസമാധാനത്തിന്‍റെ അനശ്വര സന്ദേശം -ജി. സുധാകരൻ
text_fieldsവിശ്വസാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സഹകരണത്തിന്‍റെയും വിശ്വസമാധാനത്തിന്‍റെയും അനശ്വരസന്ദേശമാണ് റമദാൻ-ഈദ് ദിനങ്ങൾ പ്രകാശിപ്പിക്കുന്നത്. ചരിത്രപുരുഷനായ അഭിവന്ദ്യ മുഹമ്മദ് നബിയുടെ ജീവിതവും വചനങ്ങളും മനുഷ്യരാശിക്ക് വഴികാട്ടിയാണ്. 150 കോടിയിലേറെ ജനങ്ങൾ ലോകത്ത് ഇസ്ലാമിന്റെ വഴി തെരഞ്ഞെടുത്തിട്ടുണ്ട്. കൂടുതൽ മനുഷ്യർ ഈ വഴിയിലേക്ക് ആകർഷിക്കപ്പെടുന്നതായി കാണാം.
ഈ കാലത്തെ കഠിനവ്രതത്തിലൂടെ നോമ്പനുഷ്ഠിക്കുന്ന ആളുടെ ശരീരവും മനസ്സും ഒരു പോലെ ശുദ്ധീകരിക്കപ്പെടുന്നു. പകൽ മുഴുവൻ ജലപാനങ്ങൾ ത്യജിച്ച് കോടാനുകോടി ജനങ്ങൾ ശാരീരികവും മാനസികവുമായ ഈ സഹനത്തിൽ സ്വമനസ്സാലെ പങ്കുചേരുന്നു. സാമൂഹിക നീതിക്കും സാഹോദര്യത്തിനും വേണ്ടിയുള്ള മാനവരാശിയുടെ മുന്നേറ്റത്തിന് റമദാൻ-ഈദ് ദിനങ്ങൾ കൂടുതൽ ശക്തി പകരും എന്നുള്ളത് തീർച്ചയാണ്. ഏവർക്കും ശുഭകരമായ റമദാൻ-ഈദ് ആശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.