മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുക
text_fieldsഅനുദിനംവളരുന്ന ഡിജിറ്റൽ യുഗം മനുഷ്യനെ എവിടെയെത്തിക്കുമെന്ന് കൃത്യമായി പ്രവചിക്കാനാവില്ല. മനുഷ്യനിലെ മനുഷ്യത്വം നഷ്ടമാവരുതെന്നാണ് പ്രാർഥന. ജാതി, മത, ദേശ വർണ ചിന്തകൾ മനുഷ്യനെ പല ചേരികളിലാക്കി. ചേരിചേരാനയങ്ങൾ രാഷ്ട്രങ്ങൾക്ക് നഷ്ടമായി... സാഹോദര്യവും സൗഹൃദവും പേരിനുമാത്രമായി ഇന്ന്... ലാഭേച്ഛ മാത്രം ലക്ഷ്യമാക്കുന്ന മനുഷ്യൻ... അക്രമികൾ നായകരായും, മുറിവേറ്റവർ വില്ലന്മാരുമായി കാണുന്ന കാലം.
ഒരു ക്രിസ്മസുക്കൂടികടന്നുവരുന്നു. ദൈവത്തിനു മനുഷ്യനാകാൻ പറ്റുമോ? പറ്റും, ഇല്ലായ്മയിൽനിന്ന് സർവവും സൃഷ്ടിക്കാൻ ദൈവത്തിനു സാധിക്കുമെങ്കിൽ, എന്തുകൊണ്ട് സർവേശ്വരന് മനുഷ്യനായിക്കൂടാ. ഫ്രാൻസിസ് പാപ്പ പറയുന്നതുപോലെ, പരസ്പരം മതിലുകെട്ടി വേർതിരിയാതെ, പാലങ്ങൾ പണിത് നാം സഹോദരങ്ങൾ എന്ന ദൈവാനുഭവത്തിലേക്ക് കടന്നു ചെല്ലാം. പരസ്പരം ശത്രുക്കളായി കാണാതെ, മനുഷ്യത്വം നഷ്ടപ്പെടുത്താതെ, മാനുഷിക മൂല്യങ്ങളിലേക്കുവളരാൻ നമ്മെ പഠിപ്പിക്കുന്നതിനു വേണ്ടിയാണ്, ക്രിസ്തു ലോകരക്ഷക്കായി മനുഷ്യനായി പിറന്നത്.
മനുഷ്യനായി പിറന്നു ജീവിച്ചുക്കാണിച്ച യേശുതമ്പുരാനിൽനിന്ന് എങ്ങനെ മനുഷ്യനായി ജീവിക്കാം എന്ന് നമുക്കു പഠിക്കാം. ഏവർക്കും നന്മനിറഞ്ഞ ക്രിസ്മസ്, പുതുവത്സര ആശംസകൾ നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.