റമദാനിലെ നല്ലശീലങ്ങൾ ജീവിതശൈലിയാക്കാം
text_fieldsറമദാൻ നാളുകളിൽ പലരും മോശം ശീലങ്ങൾ മാറ്റിനിർത്താറുണ്ട്. ക്ഷമയും ഇച്ഛാശക്തിയും അച്ചടക്കവും ഈ ദിവസങ്ങളിലൂടെ നേടുന്നു. എന്നാൽ, പുണ്യമാസത്തിനുശേഷം വീണ്ടും പഴയ ശീലങ്ങളിലേക്കുള്ള തിരിച്ചുപോക്ക് പലപ്പോഴും കാണാറുണ്ട്. ആത്മനിയന്ത്രണത്തിലൂടെ നേടിയെടുത്ത നല്ലശീലങ്ങൾ നിലനിർത്താൻ തീർച്ചയായും ശ്രമിക്കേണ്ടതുണ്ട്.
ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവയിൽ കൃത്യത പാലിക്കുന്നതിലൂടെ ശരീരത്തിനും മനസ്സിനുംവേണ്ട കരുത്താർജിക്കാൻ കഴിയും. ആസക്തിയുളവാക്കുന്ന എല്ലാ പദാർഥങ്ങളിൽനിന്നും മാറിനിൽക്കുന്നതിലൂടെ ചിന്താശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്തിയെടുക്കാം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെയും പുണ്യപ്രവൃത്തികളിൽ ഭാഗമാവുന്നതിലൂടെയും സന്തോഷവും സമാധാനവും വളർത്താനും സാധിക്കുന്നു.
എഴുതിയത്: ആയുർവേദ വിഭാഗം മേധാവി, മെട്രോ മെഡിക്കൽ സെന്‍റർ, അജ്മാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.