ഹജ്ജ് അപേക്ഷ: സമയപരിധി അവസാനിച്ചു; കൂടുതൽ പേർക്ക് അവസരം ലഭിച്ചേക്കും
text_fieldsകരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. ഇതുവരെ മൊത്തം 19,531 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഓൺലൈൻ മുഖേന ലഭിച്ചത്. ഇവയുടെ സൂക്ഷ്മപരിശോധന നടക്കുകയാണ്. ഇത് പൂർത്തിയായതിന് ശേഷമായിരിക്കും അന്തിമ എണ്ണം ലഭ്യമാകുക.
70 വയസ്സ് വിഭാഗത്തില്‍ 1462 പേരും മഹ്റമില്ലാത്ത സ്ത്രീകളുടെ (45 വയസ്സിന് മുകളില്‍) വിഭാഗത്തില്‍ 2799 പേരും ജനറല്‍ വിഭാഗത്തില്‍ 15,270 പേരും ഉണ്ട്. അപേക്ഷകരില്‍ 11,951 പേർ കോഴിക്കോട് വിമാനത്താവളവും 4,124 പേർ കൊച്ചിയും 3,456 പേര് കണ്ണൂരുമാണ് യാത്രക്ക് തെരഞ്ഞെടുത്തത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് അപേക്ഷകർ കുറവായതിനാൽ കൂടുതൽ പേർക്ക് അവസരം ലഭിച്ചേക്കാം. കേന്ദ്ര വ്യോമയാന മന്ത്രാലയം ഹജ്ജ് സർവിസിന് വിളിച്ച ടെൻഡറിൽ സംസ്ഥാനത്തുനിന്ന് 13,300 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കരിപ്പൂർ -8,300, കൊച്ചി -2,700, കണ്ണൂർ -2,300 പേർ എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. മൂന്നു വർഷത്തിനുശേഷമാണ് ഇന്ത്യയിൽ നിന്ന് നിയന്ത്രണങ്ങൾ ലഘൂകരിച്ച് കൂടുതൽ പേർക്ക് സൗദി അറേബ്യ അനുമതി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.