ജിദ്ദയിൽ ഹജ്ജ് എക്സ്പോ ജനുവരി എട്ടു മുതൽ
text_fieldsജിദ്ദ: ഹജ്ജ്-ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന 'ഹജ്ജ് എക്സ്പോ 2023' ജനുവരി എട്ട് മുതൽ 12 വരെ ജിദ്ദയിൽ നടക്കും. തീർഥാടകർക്ക് ഇരുഹറമുകളിൽ എളുപ്പത്തിലും സുഗമമായും എത്തിച്ചേരാനുള്ള നടപടിക്രമങ്ങളെയും ഇതിനായി ഉപയോഗിക്കുന്ന നൂതന സംവിധാനങ്ങളെയും കുറിച്ച് വിശദമാക്കുന്ന പ്രദർശനമേളയും സമ്മേളനവുമാണ് സംഘടിപ്പിക്കുക.
'വിഷൻ 2030' പദ്ധതികളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുംവിധം സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, മതപരവും സാംസ്കാരികവുമായ അനുഭവം സമ്പന്നമാക്കുക എന്നിവയും ലക്ഷ്യമാണ്.
ഭാവിയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള നിർദേശങ്ങൾ സമർപ്പിക്കുക, മതപരമായ സ്ഥലങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും പുനരുദ്ധാരണം, അവിസ്മരണീയമായ അനുഭവമാക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകളുടെ വികസനം എന്നിവയും ചർച്ച ചെയ്യും.
സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള നിരവധി കണ്ടുപിടിത്തങ്ങളുടെയും മറ്റും അവലോകനവും ശിൽപശാലകളും എക്സപോയിൽ ഉൾപ്പെടുമെന്ന് ഹജ്ജ്- ഉംറ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.