ഹജ്ജ് ഓൺലൈൻ അപേക്ഷ തുടങ്ങി
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2022ലെ ഹജ്ജ് കർമത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സമർപ്പണത്തിന് ജില്ലയിൽ തുടക്കമായി. ജില്ലയിൽനിന്നുള്ള ഓൺലൈൻ അപേക്ഷ സമർപ്പണത്തിെൻറ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. ചടങ്ങിൽ മുൻ ഹജ്ജ് കമ്മിറ്റി അംഗം എം.എസ്. അനസ് മുഖ്യാതിഥിയായിരുന്നു.
മാസ്റ്റർ ട്രൈനർന്മാരായ എൻ.പി. ഷാജഹാൻ, സലിം, ഇ.കെ. കുഞ്ഞുമുഹമ്മദ്, ജില്ല െട്രയ്നർ സി.എം അസ്കർ, മണ്ഡലം െട്രയ്നർന്മാരായ പി.എം. തൽഹത്ത്, എം. മുക്താർ തുടങ്ങിയവർ പങ്കെടുത്തു. പി.ബി. അബ്ദുസ്സലാമിെൻറ അപേക്ഷ ഓൺലൈനിൽ സമർപ്പിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. അപേക്ഷ സമർപ്പണം ഓൺലൈനിൽ മാത്രമായിരിക്കും.
ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും ട്രെയ്നർമാരുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2022 ജനുവരി 31വരെയാണ് അപേക്ഷ സമർപ്പിക്കുവാനുള്ള സമയം. അപേക്ഷ സമർപ്പിക്കുവാൻ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലുള്ളവർ അതത് മണ്ഡലങ്ങളിലെ െട്രയ്നർമാരെ ബന്ധപ്പെട്ട് സൗജന്യ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജില്ല െട്രയ്നർ സി.എം. അസ്കർ അറിയിച്ചു. വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 9562971129.
ജില്ലയിൽ വിവിധ മണ്ഡലങ്ങളുടെ ചാർജുള്ള ട്രെയ്നർമാരുടെ പേരും ഫോൺ നമ്പറും : പള്ളുരുത്തി: നൂർ മുഹമ്മദ് എ.എച്ച് -9446236464, വൈപ്പിൻ: യൂനുസ് പി.എ -9497410 319, എറണാകുളം: എം. മുക്താർ -9895284451, പറവൂർ: സഫീർ കെ.മുഹമ്മദ് -9846738814, തൃക്കാക്കര: എം.എസ്. ജാബിർ -8089124156, കളമശ്ശേരി: അബ്ദുൽ അസീസ് സഖാഫി -9447724114, പിറവം: കെ. ഹമീദ് മാസ്റ്റർ -9447179817, തൃപ്പൂണിത്തുറ: കെ.കെ. ഷുക്കൂർ -9847058093, ആലുവ: പി.എം. തൽഹത്ത് -9946402035, കുന്നത്തുനാട്: അമീർ മുഹമ്മദ് -8547888589, പെരുമ്പാവൂർ: സി.എ. സുബെർ -9447020707, അങ്കമാലി: പി.ബി ഇബ്രാഹീംകുഞ്ഞ് -9747004203, മൂവാറ്റുപുഴ: എൻ.എം. കമാൽ -9447578889, കോതമംഗലം: സി.എം. നവാസ് -9446206313.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.