Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightഹജ്ജ് ക്യാമ്പിൽ...

ഹജ്ജ് ക്യാമ്പിൽ എത്തിയത് 996 പേര്‍; 498 പേ​ര്‍ മൂ​ന്നു വി​മാ​ന​ങ്ങ​ളി​ലാ​യി ചൊ​വ്വാ​ഴ്ച ജി​ദ്ദ​യി​ലെ​ത്തി

text_fields
bookmark_border
Hajj: Makkah Municipality ready to serve; 22,000 employees to serve
cancel
camera_alt

ഹാ​ജി​മാ​ർ പു​ണ്യ​ഭൂ​മി​യി​ൽ (ഫ​യ​ൽ ചി​ത്രം)

കൊ​ണ്ടോ​ട്ടി: ഹ​ജ്ജ് ക​ര്‍മ​ത്തി​നാ​യി ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി തീ​ര്‍ഥാ​ട​ക​രു​ടെ യാ​ത്ര തു​ട​രു​ന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 996 തീ​ര്‍ഥാ​ട​ക​രാ​ണ് മ​ക്ക​യി​ലേ​ക്ക് യാ​ത്ര​തി​രി​ക്കാ​ൻ ക​രി​പ്പൂ​ര്‍ ഹ​ജ്ജ് ക്യാ​മ്പി​ല്‍ എ​ത്തി​യ​ത്. മൂ​ന്നു വി​മാ​ന​ങ്ങ​ളി​ലാ​യി 498 പേ​ര്‍ ചൊ​വ്വാ​ഴ്ച ജി​ദ്ദ​യി​ലെ​ത്തി.

ആ​ദ്യ ദി​വ​സ​ത്തെ ര​ണ്ടു സ​ര്‍വി​സു​ക​ള്‍ വൈ​കി​യാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്റെ ആ​ദ്യ വി​മാ​നം 58 മി​നി​റ്റ് വൈ​കി ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച 12.58നും ​രാ​വി​ലെ എ​ട്ടി​ന് പോ​കേ​ണ്ട വി​മാ​നം 27 മി​നി​റ്റ് വൈ​കി 8.27നു​മാ​ണ് പു​റ​പ്പെ​ട്ട​ത്. ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നു മ​ണി​ക്കു​ള്ള വി​മാ​നം കൃ​ത്യ​സ​മ​യം പാ​ലി​ച്ചു.

വി​മാ​ന​ങ്ങ​ള്‍ എ​ത്താ​ന്‍ വൈ​കി​യ​താ​ണ് വൈ​കാ​ന്‍ കാ​ര​ണ​മെ​ന്ന് ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച ആ​ദ്യ വി​മാ​ന​ത്തി​ല്‍ പോ​കേ​ണ്ട 166 യാ​ത്ര​ക്കാ​ര്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​ത​ന്നെ ക്യാ​മ്പി​ലെ​ത്തി. ഉ​ച്ച​ക്ക് 12നും ​ര​ണ്ടി​നു​മാ​യി മ​റ്റ് 332 പേ​രും ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി. വ്യാ​ഴാ​ഴ്ച​യും മൂ​ന്നു വി​മാ​ന​ങ്ങ​ളി​ലാ​ണ് തീ​ര്‍ഥാ​ട​ക​ര്‍ യാ​ത്ര തി​രി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj camp
News Summary - 996 people reached the Hajj camp
Next Story