വനിതാ ഉംറ തീർഥാടകർക്കും മുടിമുറിക്കാൻ ഹറമിൽ സൗകര്യം
text_fieldsമക്ക: വനിതാ ഉംറ തീർഥാടകർക്കും കർമ ഭാഗമായ മുടിമുറിക്കലിനുള്ള സൗജന്യ സേവനം മസ്ജിദുൽ ഹറമിൽ ആരംഭിച്ചു. ഇതിനായി വനിതാ ജീവനക്കാരെ മാത്രം നിയോഗിച്ച പ്രത്യേക മൊബൈൽ ബാർബർ ഷോപ് വാഹനങ്ങൾ മസ്ജിദിനടുത്തായി ഒരുക്കി. നേരത്തേ ഈ സൗകര്യം പുരുഷന്മാർക്ക് മാത്രമായാണ് തുടങ്ങിയിരുന്നത്. സ്ത്രീകൾക്കൊരുക്കിയ മൊബൈൽ ബാർബർ ഷോപ്പിൽ അവരുടെ സ്വകാര്യതയെ മാനിക്കുന്ന രീതിയിലാണ് സൗകര്യങ്ങൾ ചെയ്തിരിക്കുന്നത്.
‘സഇയ്’ അവസാനിപ്പിക്കുന്ന മർവയോട് ചേർന്നാണ് ഇവ ഒരുക്കിയിരിക്കുന്നത്. പൂർണമായും അണുമുക്തമാക്കിയതും സുരക്ഷിതവുമായ ഉപകരണങ്ങളാണ് വാഹനത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. തീർഥാടകർക്ക് ജനറൽ പ്രസിഡൻസി നൽകുന്ന സേവനങ്ങളുടെയും സൗകര്യങ്ങളുടെയും ഭാഗമാണ് പുതിയ പദ്ധതിയെന്ന് അതോറിറ്റി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.