തീർഥാടകർക്ക് ആശ്വാസമായി ജലധാര
text_fieldsജിദ്ദ: കൊടുംചൂടിൽനിന്ന് തീർഥാടകർക്ക് ആശ്വാസമായി മിനയിലെ ജലധാര സംവിധാനം. തമ്പുകൾക്കിടയിലും മറ്റ് ഭാഗങ്ങളിലുമായി സ്ഥാപിച്ച വാട്ടർ സ്പ്രേ പോയന്റുകൾ അന്തരീക്ഷത്തെ തണുപ്പിച്ച് ചൂടുകുറക്കുന്നതിന് വലിയ പങ്കാണ് വഹിക്കുന്നത്.
തമ്പുകളിൽനിന്ന് പുറത്തിറങ്ങുന്നവർക്കും കാൽനടക്കാർക്കും ഇത് വലിയ ആശ്വാസമാണുണ്ടാക്കുന്നത്. അന്തരീക്ഷത്തിലേക്ക് ജലധൂളികൾ പരക്കുന്നതിനാൽ താപനില അഞ്ചുമുതൽ ഏഴ് ഡിഗ്രിവരെ കുറയുന്നു. കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് ഈ വർഷത്തെ ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിലെ താപനില 42-45 ഡിഗ്രി സെൽഷ്യസ് വരെയാണ്.
ഇതിനെ തുടർന്ന് സൂര്യാഘാതമേൽക്കുന്നവർക്ക് ചികിത്സ നൽകാൻ ആരോഗ്യ മന്ത്രാലയം 217 കിടക്കകൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ 166 എണ്ണം മിനയിലും അറഫയിലുമാണ്. മക്കയിലെ ആശുപത്രികളിൽ 51 കിടക്കകളുമുണ്ട്. സൂര്യാഘാതമേൽക്കാതിരിക്കാൻ പാലിക്കേണ്ട നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം തീർഥാടകരെ നിരന്തരം ഉണർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.