Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2024 5:05 PM IST Updated On
date_range 21 Oct 2024 5:05 PM ISTഹജ്ജ്: ആദ്യഗഡു അടയ്ക്കാൻ ഒക്ടോബർ 31 വരെ സമയം നീട്ടി
text_fieldsbookmark_border
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു അടക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. 1,30,300 രൂപയാണ് ആദ്യഗഡു.
പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും 2024 നവംബർ 5-നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്. ഒക്ടോബർ 21 ആയിരുന്നു പണമടയ്ക്കേണ്ട അവസാനതീയതിയായി നേരത്തെ അറിയിച്ചിരുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീയതി നീട്ടിയതെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story