Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightഹജ്ജ് 2025: ഓൺലൈൻ...

ഹജ്ജ് 2025: ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി; അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ

text_fields
bookmark_border
Hajj 2025
cancel

മലപ്പുറം: ഹജ്ജ് 2025-ലേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ആരംഭിച്ചു. 2024 സെപ്തംബർ 9 ആണ് അവസാന തിയ്യതി. അപേക്ഷ സമർപ്പിക്കുന്നതിന്ന് മുമ്പ് ഹജ്ജ്-2025 നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഗൈഡ്‌ലൈൻസ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലും ലഭ്യമാണ്.

പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. "Hajsuvidha" മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുതാണ്.

അപേക്ഷകർക്ക് 15-01-2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്പോർട്ട് ഉണ്ടായിരിക്കണം. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറിൽ അപേക്ഷിക്കേണ്ടത്.

-പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളത്‌), അപേക്ഷകരുടെ പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ, അഡ്രസ്സ് പ്രൂഫ്‌, മുഖ്യ അപേക്ഷകന്റെ (കവർ ഹെഡ്) ക്യാൻസൽ ചെയ്ത IFS കോഡുള്ള ബാങ്ക് ചെക്കിന്റെ/പാസ്ബുക്കിന്റെ കോപ്പി എന്നിവ ഓൺലൈൻ അപേക്ഷയിൽ അപ‌ലോഡ് ചെയ്യേണ്ടതാണ്.

-കേരളത്തിൽ നിന്ന് മൂന്ന് എമ്പാർക്കേഷൻ പോയിന്റുകൾ ഉണ്ട്. കോഴിക്കോട് (Calicut), കൊച്ചിൻ, കണ്ണൂർ. അപേക്ഷകർക്ക് സൗകര്യപ്രദമായ രണ്ട് എമ്പാർക്കേഷൻ പോയിന്റുകൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതാണ്. എമ്പാർക്കേഷൻ പോയിന്റ് അപേക്ഷകർക്ക് പിന്നീട് മാറ്റാൻ കഴിയുന്നതല്ല.

ജനറൽ കാറ്റഗറി:

ജനറൽ കാറ്റഗറിയിൽ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായ പരമാവധി അഞ്ച്(5) പേർക്കും രണ്ട് ഇൻഫന്റിനും വരെ ഒരു കവറിൽ അപേക്ഷിക്കാം. കവർ ലീഡർ പുരുഷനായിരിക്കണം. കവറിലുൾപ്പെട്ട അപേക്ഷകരുടെ പണമിടപാടിന്റെ ചുമതല കവർ ലീഡർക്കുളളതാണ്.

- അപേക്ഷകർ ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്ത വരായിരിക്കണം. ഇതിന് നിർദ്ദിഷ്ട മാതൃകയിലുള്ള സത്യപ്രസ്താവന അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്.

-ഇൻഫന്റ്: 10-07-2023-നോ അതിന് ശേഷമോ ജനിച്ച കുട്ടികളെ ഇൻഫന്ററായി ജനറൽ കാറ്റഗറിയിൽ രക്ഷിതാക്കളോടൊപ്പം ഉൾപ്പെടുത്താവന്നതാണ്.

കാറ്റഗറി (65+):

65+ വയസ്സ് പൂർത്തിയായവർക്ക് (09-09-1959നോ അതിന് മുമ്പോ ജനിച്ചവർ) ജീവിതത്തിലൊരിക്കലും ഹജ്ജ് കമ്മിറ്റി മുഖേനയോ, അല്ലാതെയോ ഹജ്ജ് ചെയ്തിട്ടില്ലാത്ത അപേക്ഷകരെ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി 65+കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നതാണ്.

-65+ വയസ്സ് കഴിഞ്ഞ ആളുടെ കൂടെ ഒരു സഹായി നിർബന്ധമായും ഉണ്ടായിരിക്കണം. സഹായി 18നും 60 വയസ്സിനുമിടയിലുള്ളവരായിരിക്കണം. (സഹായിയായുമായുള്ള ബന്ധം രേഖാമൂലം വ്യക്തമാക്കണം.)

-സഹായിയായി ഉൾപ്പെടുത്തുന്ന വ്യക്തി താഴെ പറയുന്ന ബന്ധത്തിൽപെട്ടവരായിരിക്കണം:

ഭാര്യ/ഭർത്താവ്, മകൻ/മകൾ, മകളുടെ ഭർത്താവ്/മകന്റെ ഭാര്യ, സഹോദരൻ/സഹോദരി, മക്കളുടെ മക്കൾ (Grand son/Grand Daughter), സ്വന്തം സഹോദര പുത്രൻ/സഹോദര പുത്രി എന്നിവയിലാരെങ്കിലുമായിരിക്കണം. (ബന്ധം തെളിയിക്കുതിന് മതിയായ രേഖകൾ ഹാജരാക്കേണ്ടതാണ്). മറ്റൊരു ബന്ധുവിനേയും സഹായിയായി അനുവദിക്കുതല്ല.

-മുമ്പ് ഹജ്ജ് ചെയ്യാത്ത സഹായികൾ ലഭ്യമല്ലെങ്കിൽ മാത്രം, മേൽപറഞ്ഞവരിൽപ്പെട്ട ഹജ്ജ്ചെയ്ത സഹായിയെ നിശ്ചിത മാതൃകയിലുള്ള സത്യപ്രസ്താവന നൽകിയാൽ 65+കാറ്റഗറിയിൽ സഹായിയായി ഉൾപ്പെടുത്തുതാണ്.

- 65+ കാറ്റഗറിയിൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി/സഹായി യാത്ര റദ്ദ് ചെയ്യുകയാണെങ്കിൽ കൂടെയുള്ളവരുടെ യാത്രയും റദ്ദാകുതാണ്.

ലേഡീസ് വിതൗട്ട് മെഹ്റം കാറ്റഗറി:

ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിൽ രണ്ടു വിഭാഗമുണ്ട്:

(i) LWM 65+ കാറ്റഗറി:

ഹജ്ജ് കർമ്മത്തിന് പോകാൻ പുരുഷ മെഹ്റമായി ആരും ഇല്ലാത്ത 09-09-1959നോ അതിന് മുമ്പോ ജനിച്ച സ്ത്രീകൾക്ക് ഒരു സഹായിയോടൊപ്പമാണ് അപേക്ഷിക്കേണ്ടത്. സഹായി 45നും 60 വയസ്സിനുമിടയിലുള്ളവരായിരിക്കണം. അപേക്ഷകർ ജീവിതത്തിലൊരിക്കലും ഹജ്ജ് കമ്മിറ്റി മുഖേനയോ, അല്ലാതെയോ ഹജ്ജ് ചെയ്തിട്ടില്ലാത്തവരായിരിക്കണം. മുമ്പ് ഹജ്ജ് ചെയ്യാത്ത സഹായികൾ ലഭ്യമല്ലെങ്കിൽ മാത്രം, ഹജ്ജ്ചെയ്ത സഹായിയെ നിശ്ചിത മാതൃകയിലുള്ള സത്യപ്രസ്താവന നൽകിയാൽ LWM65+ കാറ്റഗറിയിൽ സഹായിയായി ഉൾപ്പെടുത്തുതാണ്. 65+ കാറ്റഗറിയിൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി/സഹായി യാത്ര റദ്ദ് ചെയ്യുകയാണെങ്കിൽ കൂടെയുള്ളവരുടെ യാത്രയും റദ്ദാകുതാണ്.

(ii) LWM 45+ കാറ്റഗറി: (45-65)

45 വയസ്സ് പൂർത്തിയായവർ, 09-09-1979നോ അതിന് മുമ്പോ ജനിച്ച് 65 വയസ്സിന് താഴെയുള്ളവരുമായ (നിശ്ചിത തിയ്യതിക്ക് 45നും 65നുമിടയിലുള്ള സ്ത്രീകൾ) ഹജ്ജ് കർമ്മത്തിന് പോകാൻ പുരുഷ മെഹ്റമായി ആരും ഇല്ലാത്ത കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായ പരമാവധി അഞ്ച് (5) സ്ത്രീകൾക്ക് വരെ ഒരുമിച്ച് ഒരു കവറിൽ ഇസ്ലാമിക മദ്ഹബുകളുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാവുതാണ്.

-അപേക്ഷകർ ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്തവരായിരിക്കണം. ഇതിന് നിർദ്ദിഷ്ട മാതൃകയിലുള്ള സത്യപ്രസ്താവന അപേക്ഷയോടൊപ്പം സമർപ്പിക്കണം.

-അപേക്ഷയുടെയും ഉള്ളടക്കങ്ങളുടെയും (പാസ്സ്പോർട്ടുൾപ്പെടെ) ഫോട്ടോ കോപ്പിയെടുത്ത് നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്. സൂക്ഷ്മ പരിശോധനക്ക് ശേഷം സ്വീകാര്യമായ അപേക്ഷകൾക്ക് ഹജ്ജ് കമ്മിറ്റി കവർ നമ്പർ അലോട്ട് ചെയ്യുതാണ്.

-ഏതെങ്കിലും തരത്തിലുള്ള നിർദ്ദേശങ്ങൾ ആവശ്യമാണെങ്കിൽ ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രൈനറുടെ സഹായം തേടാവുതാണ്. ഹജ്ജ് കമ്മിറ്റിക്ക് മറ്റു ഏജൻസികളോ അനുബന്ധ സ്ഥാപനങ്ങളോ ഇല്ല. വ്യക്തികളോ സംഘടനകളോ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഹജ്ജ് കമ്മിറ്റിക്ക് യാതൊരുവിധ ഉത്തരവദിത്വവുണ്ടായിരിക്കില്ല.

രേഖകൾ നറുക്കെടുപ്പിന് ശേഷം സബ്മിറ്റ് ചെയ്താൽ മതി:

തെരഞ്ഞെടുക്കപ്പെടുന്നവർ ഡൗൺലോഡ് ചെയ്ത ഹജ്ജ് അപേക്ഷാ ഫോറവും മറ്റു അനുബന്ധ രേഖകളും, നറുക്കെടുപ്പിന് ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദ്ദേശിക്കുന്ന നിശ്ചിത സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നേരിട്ട് സമർപ്പിക്കേണ്ടതാണ്. രേഖകൾ നിശ്ചിതസമയത്തിനകം സമർപ്പിക്കാത്തവരുടെ തെരഞ്ഞെടുപ്പ് മറ്റൊരറിയിപ്പും കൂടാതെ റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ള അപേക്ഷകരെ വെയ്റ്റിംഗ് ലിസ്റ്റ് മുൻഗണനാക്രമത്തിൽ തെരഞ്ഞെടുക്കുന്നതുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HajjHajj 2025
News Summary - Hajj 2025: Instructions for Applicants
Next Story