ഹജ്ജ്: 9742 പേരും തെരഞ്ഞെടുത്തത് കരിപ്പൂർ, കൊച്ചി -4098, കണ്ണൂർ -2882
text_fieldsമലപ്പുറം: സംസ്ഥാനത്തുനിന്നുള്ള കൂടുതൽ ഹജ്ജ് തീർഥാടകരും തെരഞ്ഞെടുത്തത് യാത്രനിരക്കിൽ അനിശ്ചിതത്വം നിലനിൽക്കുന്ന കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളം. കേരളത്തിൽനിന്ന് ഹജ്ജിന് അവസരം ലഭിച്ച 16,762 പേരിൽ 9742 പേരും പുറപ്പെടൽ കേന്ദ്രമായി തെരഞ്ഞെടുത്തത് കരിപ്പൂരാണ്. കൊച്ചി -4,098, കണ്ണൂർ -2,882, ബംഗളൂരു -29, ചെന്നൈ -ആറ്, മുംബൈ -അഞ്ച് എന്നിങ്ങനെയാണ് മറ്റു വിമാനത്താവളങ്ങൾ തെരഞ്ഞെടുത്തവർ.
24,796 അപേക്ഷകരാണ് ഇക്കുറി ഉണ്ടായിരുന്നത്. ഇതിൽ 14,461 പേരും കരിപ്പൂരാണ് ആദ്യ ഓപ്ഷനായി നൽകിയത്. മറ്റു വിമാനത്താവളങ്ങളുടെ കണക്ക്: കൊച്ചി -5999, കണ്ണൂർ -4277, ബംഗളൂരു -48, ചെന്നൈ -ആറ്, മുംബൈ -അഞ്ച്.
അവസരം ലഭിച്ചവരിൽ കൂടുതൽ സ്ത്രീകൾ
മലപ്പുറം: സംസ്ഥാനത്തുനിന്ന് ഹജ്ജിന് അവസരം ലഭിച്ചവരിൽ കൂടുതൽ സ്ത്രീകൾ. 10,074 സ്ത്രീകൾക്കും 6688 പുരുഷന്മാർക്കുമാണ് അവസരം ലഭിച്ചത്. ജില്ല അടിസ്ഥാനത്തിൽ മലപ്പുറത്തുനിന്നാണ് കൂടുതൽ പേർക്ക് അവസരം കിട്ടിയത് -5805 പേർ. കോഴിക്കോട് -3038, കണ്ണൂർ -1815, എറണാകുളം -1359, പാലക്കാട് -1012, കാസർകോട് -1005, ആലപ്പുഴ -287, ഇടുക്കി -147, കൊല്ലം -425, കോട്ടയം -229, പത്തനംതിട്ട -76, തിരുവനന്തപുരം -496, തൃശൂർ -806, വയനാട് -262 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ പാസ്പോർട്ടും അനുബന്ധ രേഖകളും സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഇതുവരെ 257 പേരുടെ രേഖകൾ സ്വീകരിച്ചു. കരിപ്പൂരിലെ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനൽ ഓഫിസിലുമാണ് രേഖകൾ സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.