ഹജ്ജ് ക്ലാസുകൾ ഫെബ്രുവരി അവസാനം തുടങ്ങും
text_fieldsമലപ്പുറം: 2024 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സാങ്കേതിക പഠന ക്ലാസുകൾ ഫെബ്രുവരി അവസാന വാരം ആരംഭിക്കും. എല്ലാ ജില്ലകളിലും ക്ലാസുകളുടെ തീയതിയും സ്ഥലവും ഹാജിമാരെ പിന്നീട് അറിയിക്കും. ക്ലാസിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ല ട്രെയ്നിങ് ഓർഗനൈസർമാരുടെയും പരിശീലകരുടെയും യോഗം ചേർന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടിവ് ഓഫിസർ പി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി എൻ. മുഹമ്മദലി, അസ്സയിൻ പന്തീർപാടം, മുഹമ്മദലി സഖാഫി വള്ളിയാട്, പി.കെ. ബാപ്പു ഹാജി, എൻ.പി. ഷാജഹാൻ, മുജീബ് മാസ്റ്റർ കോഡൂർ എന്നിവർ സംസാരിച്ചു.
തെരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 19 ആണ്. 16,050 പേർ ഇതിനകം രേഖകൾ സമർപ്പിച്ചിട്ടുണ്ട്. കരിപ്പൂർ ഹജ്ജ് കമ്മിറ്റി ഓഫിസിലും കോഴിക്കോട് പുതിയറ റീജനൽ ഓഫിസിലുമാണ് ഇപ്പോൾ രേഖകൾ സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.