ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽനിന്ന് 16,776 പേർക്ക് അവസരം
text_fieldsമലപ്പുറം: ഈ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി. ഡൽഹിയിൽ ന്യൂനപക്ഷ മന്ത്രാലയത്തിലാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽനിന്ന് 16,776 പേർക്കാണ് ഈ വർഷം ഹജ്ജിനായി അവസരം ലഭിച്ചത്. നറുക്കെടുപ്പിലൂടെ 11,942 പേർക്കാണ് അവസരം ലഭിച്ചത്. 70 വയസ്സ് വിഭാഗത്തിൽ 1250 പേരെയും ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ 3,584 പേരെയും നറുക്കെടുപ്പില്ലാതെ തെരഞ്ഞെടുത്തിരുന്നു. ബാക്കിയുള്ള സീറ്റിലേക്കാണ് ജനറൽ വിഭാഗത്തിൽനിന്ന് 11,942 പേരെ തെരഞ്ഞെടുത്തത്. ഇവരുടെ വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ (https://www.hajcommittee.gov.in/) ലഭ്യമാണ്. കവർ നമ്പർ ഉപയോഗിച്ച് അപേക്ഷകർക്ക് പരിശോധിക്കാം.
സംസ്ഥാനത്തുനിന്ന് ഇക്കുറി 24,748 പേരാണ് അപേക്ഷിച്ചത്. ബാക്കിയുള്ള 8,008 പേരെ കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെടുത്തും. തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള നിർദേശം കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽനിന്ന് ലഭിക്കുന്നതിനനുസരിച്ച് അറിയിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
വിവരങ്ങൾക്ക് ജില്ല ട്രെയിനിങ് ഓർഗനൈസർമാരുമായി വാട്സ്ആപ്പിൽ ബന്ധപ്പെടാം. തിരുവനന്തപുരം: മുഹമ്മദ് യൂസഫ് - 9895648856, കൊല്ലം: ഇ. നിസാമുദ്ദീൻ - 9496466649, പത്തനംതിട്ട: എം. നാസർ - 9495661510, ആലപ്പുഴ: സി.എ. മുഹമ്മദ് ജിഫ്രി - 9495188038, കോട്ടയം: പി.എ. ശിഹാബ് - 9447548580, ഇടുക്കി: സി.എ. അബ്ദുൽ സലാം - 9961013690, എറണാകുളം: ഇ.കെ. കുഞ്ഞുമുഹമ്മദ് - 9048071116, തൃശൂർ: ഷമീർ ബാവ - 9895404235, പാലക്കാട്: കെ.പി. ജാഫർ - 9400815202, മലപ്പുറം: യു. മുഹമ്മദ് റഊഫ് - 9846738287, കോഴിക്കോട്: നൗഫൽ മങ്ങാട് - 8606586268, വയനാട്: കെ. ജമാലുദ്ദീൻ - 9961083361, കണ്ണൂർ: എം.ടി. നിസാർ - 8281586137, കാസർകോട് - കെ.എ. മുഹമ്മദ് സലീം - 9446736276.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.