Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightഹജ്ജ് നറുക്കെടുപ്പ്...

ഹജ്ജ് നറുക്കെടുപ്പ് നാലിന്

text_fields
bookmark_border
hajj 2025
cancel

കൊ​ണ്ടോ​ട്ടി: 2025ലെ ​ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ന​റു​ക്കെ​ടു​പ്പ് ഒ​ക്ടോ​ബ​ർ നാ​ലി​ന് ഉ​ച്ച​ക്ക് 3.30ന് ​ന​ട​ക്കു​മെ​ന്ന് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി അ​റി​യി​ച്ചു. ഹ​ജ്ജി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 30 ആ​ണ്.

അ​പേ​ക്ഷ​ക​ർ ക​വ​ർ ന​മ്പ​ർ ല​ഭി​ച്ചു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. മു​ഖ്യ അ​പേ​ക്ഷ​ക​ന്റെ അ​പേ​ക്ഷ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് എ​സ്.​എം.​എ​സ് ആ​യി ക​വ​ർ ന​മ്പ​ർ ല​ഭി​ക്കും.

ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ വെ​ബ്സൈ​റ്റി​ൽ അ​പേ​ക്ഷ​ക​രു​ടെ യൂ​സ​ർ ഐ​ഡി​യും പാ​സ്​​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്തും പാ​സ്പോ​ർ​ട്ട് ന​മ്പ​ർ എ​ന്റ​ർ ചെ​യ്തും ക​വ​ർ ന​മ്പ​ർ പ​രി​ശോ​ധി​ക്കാം. ക​വ​ർ ന​മ്പ​റി​ന് മു​ന്നി​ൽ 65+ വ​യ​സ്സ് വി​ഭാ​ഗ​ത്തി​ന് KLR എ​ന്നും ലേ​ഡീ​സ് വി​തൗ​ട്ട് മ​ഹ​റം വി​ഭാ​ഗ​ത്തി​ന് KLWM എ​ന്നും ജ​ന​റ​ൽ കാ​റ്റ​ഗ​റി​ക്ക് KLF എ​ന്നു​മാ​ണു​ണ്ടാ​കു​ക.

ക​വ​ർ ന​മ്പ​ർ ല​ഭി​ക്കാ​ത്ത​വ​ർ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന​കം അ​പേ​ക്ഷ​ഫോ​മും അ​നു​ബ​ന്ധ രേ​ഖ​ക​ളു​മാ​യി ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സി​ൽ ബ​ന്ധ​പ്പെ​ട​ണം. അ​തി​നു​ശേ​ഷം ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല. ഫോ​ൺ: 0483-2710717, 2717572.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj 2025
News Summary - Hajj draw on October 4th
Next Story