ഹജ്ജ്: തിരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യഗഡു അടച്ച് രേഖകള്‍ സമര്‍പ്പിക്കണം
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ മുന്‍കൂർ നല്‍കേണ്ട തുകയും നടപടിക്രമങ്ങള്‍ക്കുള്ള ചെലവുമുള്‍പ്പെടെ ആദ്യ ഗഡുവായ 1,30,300 രൂപ അടക്കണം. തുകയടച്ച് ബന്ധപ്പെട്ട രേഖകള്‍ ഒക്ടോബര്‍ 23നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭ്യമാക്കണം. ഓണ്‍ലൈനായോ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റില്‍നിന്ന് ഓരോ കവര്‍ നമ്പറിനും ലഭിക്കുന്ന പേ-ഇന്‍ സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ശാഖയിലോ ആണ് പണമടക്കേണ്ടത്.
പണമടച്ചതിന്റെ പേ-ഇന്‍ സ്ലിപ്, നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സ്ക്രീനിങ് ആന്‍ഡ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, അപേക്ഷകനും നോമിനിയും ഒപ്പിട്ട ഹജ്ജ് അപേക്ഷ ഫോറം, പാസ്പോര്‍ട്ട് ഡിക്ലറേഷന്‍ ഫോറം, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ടിന്റെ ആദ്യ പേജിന്റെയും അവസാന പേജിന്റെയും പകര്‍പ്പുകള്‍, പാസ്പോര്‍ട്ടിലെ വിലാസം മാറ്റമുണ്ടെങ്കില്‍ വിലാസം വ്യക്തമാക്കുന്ന അംഗീകൃത രേഖ, കവര്‍ ലീഡറുടെ കാന്‍സല്‍ ചെയ്ത പാസ് ബുക്ക്/ചെക്ക് ലീഫ് കോപ്പി എന്നിവയാണ് സമര്‍പ്പിക്കേണ്ടത്. രേഖകള്‍ സമര്‍പ്പിക്കാന്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനല്‍ ഓഫിസിലും സൗകര്യങ്ങളൊരുക്കി. ഒറിജിനല്‍ പാസ്പോര്‍ട്ട് ഇതിനൊപ്പം സമര്‍പ്പിക്കേണ്ടതില്ലെന്നും പാസ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട വിവരങ്ങള്‍ പിന്നീടറിയിക്കുമെന്നും ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും സമര്‍പ്പിക്കാത്തവരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നതും ഒഴിവ് വരുന്ന സീറ്റുകളില്‍ കാത്തിരിപ്പ് പട്ടികയിലുള്ളവരെ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കുന്നതുമാണ്. ഹജ്ജിന് ആകെ അടക്കേണ്ട തുക വിമാനനിരക്ക്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കും. വിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസുമായോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രെയിനിങ് ഓര്‍ഗനൈസര്‍മാര്‍, മണ്ഡലം ട്രെയിനിങ് ഓര്‍ഗനൈസർ എന്നിവരുമായോ ബന്ധപ്പെടാം. ഹജ്ജിന് അവസരം ലഭിച്ചവര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി ശ്രദ്ധിക്കണം. വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിക്കാം. ഫോണ്‍: 0483 2710717, 0483 2717572.
ജില്ലാ ട്രെയിനിങ് ഓര്‍ഗനൈസര്‍മാരുടെ വാട്സ്ആപ് നമ്പറുകള്‍
- തിരുവനന്തപുരം - മുഹമ്മദ് യൂസഫ് - 9895648856
- കൊല്ലം - ഇ. നിസാമുദ്ദീന്‍ - 9496466649
- പത്തനംതിട്ട - എം. നാസര്‍ - 9495661510
- ആലപ്പുഴ - സി.എ. മുഹമ്മദ് ജിഫ്രി - 9495188038
- കോട്ടയം - പി.എ. ശിഹാബ് - 9447548580
- ഇടുക്കി - സി.എ. അബ്ദുല്‍ സലാം - 9961013690
- എറണാകുളം - ഇ.കെ. കുഞ്ഞുമുഹമ്മദ് - 9048071116
- തൃശൂര്‍ - ഡോ. സുനില്‍ ഫഹദ് - 9447136313
- പാലക്കാട് - കെ.പി. ജാഫര്‍ - 9400815202
- മലപ്പുറം - യു. മുഹമ്മദ് റഊഫ് - 9656206178, 9446631366, 9846738287
- കോഴിക്കോട് - നൗഫല്‍ മങ്ങാട് - 8606586268, 9388144843
- വയനാട് - കെ. ജമാലുദ്ദീന്‍ - 9961083361
- കണ്ണൂര്‍ - എം.ടി. നിസാര്‍ - 8281586137
- കാസര്‍കോട് - കെ.എ. മുഹമ്മദ് സലീം - 9446736276
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.