ഹജ്ജ്: സേവന കേന്ദ്രങ്ങള്‍ തുറന്നു
text_fieldsകൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയ പശ്ചാത്തലത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി വിവിധ കേന്ദ്രങ്ങളിലായി സേവനകേന്ദ്രങ്ങള്‍ തുടങ്ങി. മണ്ഡലാടിസ്ഥാനത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം.
കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നടന്ന ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. ഹജ്ജ് സേവനകേന്ദ്രത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണവും നടത്തുമെന്നും മറ്റ് ജില്ലകളിലും കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
പുതിയറ റീജനല്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ ഹജ്ജ് കമ്മിറ്റി മെംബര്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. കമ്മിറ്റി മെംബര്‍മാരായ മുഹമ്മദ് കാസിം കോയ, പി.പി. മുഹമ്മദ് റാഫി എന്നിവരും പി.കെ. ബാപ്പു ഹാജി, സി.എ. ആരിഫ് ഹാജി, ജിഫ്രിക്കോയ തങ്ങള്‍, കെ.എം. ബിച്ചു ഹാജി, എന്‍.കെ. അബ്ദുല്‍ അസീസ്, ഷരീഫ് മണിയാട്ടുകുടി, അസ്സയിന്‍ പന്തീര്‍പാടം എന്നിവരും സംസാരിച്ചു. എക്‌സിക്യൂട്ടിവ് ഓഫിസര്‍ പി.എം. ഹമീദ് സ്വാഗതവും അസി. സെക്രട്ടറി എന്‍. മുഹമ്മദ് അലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.