Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_right‘നന്മകളിൽ പരസ്​പരം...

‘നന്മകളിൽ പരസ്​പരം സഹകരിച്ച്​ ഐക്യവും സാമാധാനവും കാത്തുസൂക്ഷിക്കുക’; അറഫ പ്രഭാഷണത്തിൽ ഡോ. യൂസുഫ്​ ബിൻ സഈദ്​

text_fields
bookmark_border
‘നന്മകളിൽ പരസ്​പരം സഹകരിച്ച്​ ഐക്യവും സാമാധാനവും കാത്തുസൂക്ഷിക്കുക’; അറഫ പ്രഭാഷണത്തിൽ ഡോ. യൂസുഫ്​ ബിൻ സഈദ്​
cancel
camera_alt

ശൈഖ്​ യൂസുഫ്​ ബിൻ സഈദ് അറഫ പ്രസംഗം നടത്തുന്നു, അറഫ സംഗമത്തി​നെത്തിയവർ

ജിദ്ദ: ഹജ്ജി​ന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിന്​ തുടക്കം കുറിച്ച്​ സൗദി പണ്ഡിത സഭാംഗം ഡോ. യൂസുഫ്​ ബിൻ സഈദ്​ അറഫാ പ്രഭാഷണം നിർവഹിച്ചു. ലോകത്തി​ന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ തീർഥാടക ലക്ഷങ്ങളെ അഭിസംബോധന ചെയ്​ത് അറഫയിലെ നമിറ പള്ളിയിൽ ഇന്ന്​ ഉച്ചക്ക്​ പ്രഭാഷണം നടത്തവേ, നന്മകളിൽ പരസ്​പരം സഹകരിച്ച്​ ​ഐക്യവും സമാധാനവും കാത്തുസൂക്ഷിക്കണമെന്ന്​ അദ്ദേഹം​ ആഹ്വാനം ചെയ്​തു. ധർമത്തിലും ഭക്തിയിലും സഹകരിക്കുക. അപ്പോൾ സത്യം ജയിക്കുകയും അസത്യം പരാജയപ്പെടുകയും ചെയ്യും.


ശത്രുക്കൾക്ക് ദേഷ്യം വരും. വിദ്വേഷികളുടെ പ്രയത്നങ്ങൾ തടസ്സപ്പെടും. ഭാഷകളുടെയും നിറങ്ങളുടെയും വംശങ്ങളുടെയും വ്യത്യാസം അഭിപ്രായ വ്യത്യാസത്തിനും സംഘർഷത്തിനും ന്യായീകരണമല്ല. മറിച്ച്, അത് പ്രപഞ്ചത്തിലെ ദൈവത്തി​ന്റെ അടയാളങ്ങളാണ്​. ഒരുമയും സ്നേഹവും കൊണ്ട്​ ഐക്യപ്പെടാനും സംഘർഷം, അനൈക്യം, വിയോജിപ്പ് എന്നിവയിൽനിന്ന്​ അകലാനുമാണ്​ ദൈവിക വചനങ്ങൾ ആവശ്യപ്പെടുന്നത്​.


വാക്കുകൾ ഭിന്നമാകുമ്പോഴും പകയും വിദ്വേഷവും കടന്നുവരുമ്പോഴും ഇച്ഛകൾ ഏറ്റുമുട്ടുന്നു. നിയമവിരുദ്ധമായ രക്തച്ചൊരിച്ചിലുകൾ ഉണ്ടാകുന്നു. നിഷിദ്ധമായവ അനുവദനീയമാകുന്നു. പവിത്രമായവ ലംഘിക്കുന്നു. ഇങ്ങനെയുള്ള സമൂഹത്തിന്​ ജീവിതത്തിൽ മുന്നേറാൻ പ്രയാസമാണ്​. ആരാധനാകർമങ്ങൾ പാലിക്കുക ബുദ്ധിമുട്ടാണ്​. വാക്കുകൾ ഏകീകരിച്ച്​ സാമൂഹികവും കുടുംബപരവും വിശ്വാസപരവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്താനാണ്​ ശരീഅത്ത് വന്നത്.​ ബന്ധങ്ങൾ ഉയർത്തിപ്പിടിക്കാൻ അത്​ കൽപ്പിച്ചു. ഭാര്യാഭർത്താക്കന്മാർ, പിതാവ്, പുത്രന്മാർ, പുത്രിമാർ എന്നിവരുടെ അവകാശങ്ങൾ അത്​ വ്യക്തമാക്കി. എല്ലാ ബന്ധുക്കളോടും അയൽക്കാരോടും ദരിദ്രരോടും നന്മകൾ ചെയ്യാൻ കൽപ്പിച്ചു. അണികളെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കിംവദന്തികളും മറ്റും പിന്തുടരുന്നത് ശരീഅത്ത് വിലക്കി​. വാക്കുകൾ ഏകീകരിക്കാനും ​​ഐക്യം കാത്തുസൂക്ഷിക്കാനും അധികാരമുള്ളവരെ കേൾക്കേണ്ടതി​ന്റെയും അനുസരിക്കുന്നതി​ന്റെ ആവശ്യകതയും ഡോ. യൂസുഫ്​ ബിൻ സഈദ് പ്രസംഗത്തിനിടെ സൂചിപ്പിച്ചു.


ദൈവത്തെ അനുസരിച്ചും അവ​ന്റെ നിയമങ്ങൾ പാലിച്ചും പരിധികൾ കാത്തുസൂക്ഷിച്ചും അവനെ ഭയപ്പെട്ടും ജീവിക്കുക. അങ്ങനെയുള്ളവർ ഇഹപര വിജയികളുടെ കൂട്ടത്തിലായിരിക്കുമെന്നും​ ഇമാം ഉദ്​ബോധിപ്പിച്ചു. ദൈവ സ്​മരണക്കും പ്രാർഥനകൾക്കും വേണ്ടി സ്വയം സമർപ്പിക്കാനും നിങ്ങൾക്ക് നന്മ ചെയ്യുന്നവർക്കുവേണ്ടി പ്രാർഥിക്കാനും ഇമാം ഹജ്ജ്​ തീർഥാടകരോട്​ ആവശ്യപ്പെട്ടു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arafa speechDr. Yusuf bin Saeed
News Summary - 'Keep unity and peace by cooperating with one another'; Dr. Yusuf bin Saeed in Arafa speech
Next Story