ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചതായ പ്രചാരണം നിഷേധിച്ച് ഹജ്ജ് ഉംറ മന്ത്രാലയം
text_fieldsജിദ്ദ: ഇൗ വർഷത്തെ ഹജ്ജിന് ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായുള്ള പ്രചാരണം ഹജ്ജ് ഉംറ മന്ത്രാലയം നിഷേധിച്ചു. ഇൗ വർഷത്തെ ഹജ്ജിനുളള രജിസ്ട്രേഷനും പാക്കേജുകളും മറ്റും ആരംഭിച്ചതായി ചില സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് ഹജ്ജ് മന്ത്രാലയം അതിെൻറ ‘എക്സ്’ അക്കൗണ്ടിലൂടെ ഇത് സംബന്ധിച്ച നിഷേധക്കുറിപ്പ് ഇറക്കിയത്.
ഹജ്ജ് രജിസ്ട്രേഷനുമായോ, പാക്കേജുകളുമായോ ബന്ധപ്പെട്ട് ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങൾ അതിന്‍റെ വെബ്‌സൈറ്റിലൂടെയോ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയോ അല്ലെങ്കിൽ ബെനിഫിഷ്യറി കെയർ സെൻററിലേക്ക് ഫോൺ വിളിച്ചോ ശരിയായ വിവരങ്ങൾ ലഭിക്കാൻ ശ്രമിക്കണമെന്ന് എല്ലാവരോടും മന്ത്രാലയം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് തെറ്റായ വിവരങ്ങളും വിശ്വസനീയമല്ലാത്ത ഉറവിടങ്ങളും ഒഴിവാക്കുക, ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രമേ വാർത്തകൾ സ്വീകരിക്കാവൂയെന്നും മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.