ഹജ്ജ് ഉദ്ദേശിക്കുന്നവർ രജിസ്റ്റർ ചെയ്യാൻ നിർദേശം
text_fieldsമനാമ: ഈ വർഷം ഹജ്ജ് നിർവഹിക്കാനുദ്ദേശിക്കുന്നവർ അംഗീകൃത ഹജ്ജ് ഗ്രൂപ്പുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് ബഹ്റൈൻ ഹജ്ജ്, ഉംറ ഉന്നതാധികാര സമിതി നിർദേശിച്ചു. ഫെബ്രുവരി 20ന് മുമ്പ് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാവും. കഴിഞ്ഞ ദിവസം ഇതുസംബന്ധമായി ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
നീതിന്യായ, ഇസ്ലാമികകാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദയുടെ അധ്യക്ഷതയിൽ ചേർന്ന ഹജ്ജ്, ഉംറ ഉന്നതാധികാര സമിതി യോഗത്തിൽ ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്തു. ഹജ്ജ് കർമങ്ങൾ സുഗമമാക്കുന്നതിന് സൗദി ഹജ്ജ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ച് യോഗത്തിൽ വെളിച്ചംവീശി.
ഉംറ യാത്രയുമായി ബന്ധപ്പെട്ട് ബഹ്റൈനിൽനിന്നു പുറപ്പെടുന്ന ബസുകളുടെ നീക്കം കോസ്വേയിൽ എളുപ്പമാക്കുന്ന വിഷയവും ചർച്ചയിലുയർന്നു. കോസ്വേ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, സൗദി അധികൃതർ തുടങ്ങിയവർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾക്ക് യോഗം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.